For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കളര്‍ കൊടുത്തപ്പോള്‍ ദുൽഖറിനെ പോലെയുണ്ട്; തൻ്റെ അപൂര്‍വ്വ ഫോട്ടോ കിട്ടിയ സന്തോഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടി ഏത് ഫോട്ടോ ഇട്ടാലും വൈറലാവുന്നത് പതിവാണ്. എന്നാല്‍ തന്റെ ആരാധകരെയും സിനിമാക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന ചിത്രവുമായിട്ടാണ് താരരാജാവ് എത്തിയിരിക്കുന്നത്. മമ്മൂട്ടി ആദ്യം അഭിനയിച്ച സിനിമയില്‍ നിന്നുള്ള ഫോട്ടോ അധികമാരും കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള സിനിമയില്‍ നിന്നും സ്‌ക്രീന്‍ ഷോട്ട് എടുത്ത് കളറാക്കി മാറ്റിയിരിക്കുകയാണ്.

  കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ

  ആരാധകരില്‍ ആരോ തന്റെ ഫോട്ടോയുമായി എത്തിയത് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടിയിപ്പോള്‍. സത്യന്‍ മാഷിനൊപ്പം അഭിനയിക്കാന്‍ പറ്റിയതിന്റെ സന്തോഷവും അദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ച നിമിഷത്തെ കുറിച്ചുമൊക്കെ മെഗാസ്റ്റാര്‍ പറയുന്നു.

  'ഇത് ചെയ്ത വ്യക്തിയ്ക്ക് വലിയ നന്ദി. സിനിമയില്‍ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്‌ക്രീന്‍ ഗ്രാബ് ആണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളര്‍ കറക്ട് ചെയ്‌തെടുത്തത്. കടന്ന് പോയ മറ്റൊരു കാലഘട്ടത്തില്‍ നിന്നുള്ള ഉജ്ജ്വലമായ ഓര്‍മ്മകള്‍ ഈ ചിത്രം എന്നിലേക്ക് തിരികെ കൊണ്ടു വരുന്നു. സത്യന്‍ മാഷിനൊപ്പം ഒരു സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാനുള്ള അപൂര്‍വ്വ ഭാഗ്യം എനിക്കു ലഭിച്ചു. ഷോട്ടുകള്‍ക്ക് ഇടയിലുള്ള ഇടവേളയില്‍ അദ്ദേഹം വിശ്രമിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹത്തിന്റെ കാല്‍ തൊട്ടേ വന്ദിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു എന്നുമായിരുന്നു മമ്മൂട്ടി കുറിച്ചത്.

  പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ്, രജിഷ വിജയന്‍, കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി, നു സിത്താര, സര്‍ജാനോ ഖാലിദ്, വിക്രം പ്രഭു, മനോജ് കെ ജയന്‍ എന്ന് തുടങ്ങി പ്രമുഖ താരങ്ങളും നൂറ് കണക്കിന് ആരാധകരുമെല്ലാം മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുകയാണ്. ഇതൊരു നിധിയാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.

  സത്യന്‍ മാഷിന്റെ അവസാന സിനിമയായ അനുഭവങ്ങള്‍ പാളിച്ചകളിലെ ഒറ്റ സീനിലൂടെ സിനിമ എന്ന തന്റെ എക്കാലത്തെയും സ്വപ്നത്തിലേക്ക് ആദ്യ ചുവട് വെയ്ക്കുന്ന ഈ ഇരുപതുകാരന്‍ പയ്യന്‍ കരുതിയിട്ടുണ്ടാവില്ല. അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ മലയാള സിനിമയുടെ നെടുംതൂണുകളില്‍ ഒന്നായിരിക്കുമെന്ന്. സിനിമയിലെ അന്‍പതാം വര്‍ഷത്തിലും നായക സ്ഥാനത്ത് തുടരുന്ന ഏക മലയാള നടന്‍ ആയിരിക്കുമെന്നും കരുതിയിട്ടുണ്ടാവില്ലെന്ന് ഒരു ആരാധകന്‍ മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റില്‍ പറയുന്നു.

  മമ്മൂട്ടി അഭിനയിച്ചതിന് 5 പൈസ മേടിച്ചില്ല.. വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

  ഈ പൊടി മീശക്കാരന്‍ പല ഭാഷയും ദേശവും കടന്ന് ഇന്ത്യന്‍ സിനിമയുടെ മുഖം എന്ന നാമത്തിലേക്ക് മാറിയിരിക്കുന്നു. ഇന്ന് ജൂനിയര്‍ ആര്‍ടിസ്റ്റായി തുടങ്ങിയവര്‍ക്കും തുടരുന്നവര്‍ക്കും ഉള്ള ഏറ്റവും വലിയ പ്രചോദനം ആണ് ഈ ചിത്രം. തലമുറകളുടെ നായകന്‍. ഈ ലുക്കില്‍ കണ്ടാല്‍ ദുല്‍ഖര്‍ ആണെന്നേ പറയുകയുള്ളു. തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. അതേ സമയം ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്നത് മമ്മൂട്ടിയുടെ ഈ അപൂര്‍വ്വ ഫോട്ടോയാണ്.

  English summary
  Megastar Mammootty Share A Rare Picture Of Himself From His First Movie Appearance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X