For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയിലെ 50 വർഷങ്ങളെ കുറിച്ച് ഒരിക്കൽ കൂടി ചിന്തിച്ച് മമ്മൂട്ടി, പുതിയ ചിത്രം വൈറലാകുന്നു

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി.1971 ൽ പുറത്ത് ഇറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരം സിനിമായിൽ 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങൾക്കിടയിൽ പോലും മെഗാസ്റ്റാറിന് കൈനിറയെ ആരാധകരുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം താരങ്ങൾ ഇത് വെളിപ്പെടുത്താറുമുണ്ട്. താരജാഡകളില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന മമ്മൂക്കയുടെ സ്വഭാവമാണ് എല്ലാവരേയും അദ്ദേഹത്തിലേയ്ക്ക് അടുപ്പിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും നടന് കൈനിറയെ ആരാധകരുണ്ട് .

  താരപുത്രി മീനാക്ഷി ദിലീപിന്‌റെ കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  പുത്തൻ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് ലേഡി സൂപ്പർസ്റ്റാർ, മഞ്ജുവിന് ആരാധകരോട് ഒരു കാര്യം പറയാനുണ്ട്

  ആരാധകരോടും വളരെ അടുത്ത ബന്ധമാണ് മെഗാസ്റ്റാറിനുളളത്. സിനിമ തിരക്കുകൾക്കിടയിലും പ്രേക്ഷകരോട് സംസാരിക്കാൻ താരം ശ്രമിക്കാറുണ്ട് .നിരവധി ചാരിറ്റി പ്രവർത്തനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും മമ്മൂക്ക സജീവമാണ്. സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും നടൻ പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്തും മമ്മൂക്ക പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു. മമ്മൂക്കയുടെ വർക്കൗട്ട് ചിത്രങ്ങളും പുത്തൻ ഗെറ്റപ്പുകളുമെല്ലാം സേഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

  ഭാഗ്യം കൊണ്ട് മാത്രമല്ല മമ്മൂട്ടി നടനായത്, പ്രലോഭനങ്ങൾക്ക് വഴങ്ങാത്ത തന്റേടി, സംവിധായകൻ പറയുന്നു

  ഇപ്പോഴിത സമൂഹമാധ്യമങ്ങളിലും സിനിമാ കോളങ്ങളിലും ചർച്ചയാകുന്നത് മെഗാസ്റ്റാറിന്റെ പുത്തൻ ചിത്രമാണ്. മമ്മൂക്ക തന്നെയാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 50 വർഷങ്ങൾ എന്ന് കുറിച്ച് കൊണ്ടാണ് പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായും പോസ്റ്റ് ചെയ്തിട്ടുണ്ട്. . സൺഡെ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം സ്റ്റോറിയാക്കിയിരിക്കുന്നത്. മമ്മൂക്കയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

  വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ച് പുറത്തേയ്ക്ക് നോക്കി എന്തോ ആലോചിച്ചിരിക്കുന്ന മമ്മൂക്കയെയാണ് ചിത്രത്തിൽ കാണുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിൽ മൊബൈലിൽ നോക്കിയിരിക്കുന്ന മെഗാസ്റ്റാറിനെയാണ് കാണുന്നത്. സാധാരണ പോലെ തന്നെ നിമിഷനേരം കൊണ്ട് ചിത്രങ്ങളും വൈറലായിട്ടുണ്ട്. താരങ്ങളും ആരാധകരും മെഗാസ്റ്റാറിന്റെ പുതിയ ചിത്രം ആഘോഷമാക്കുകയാണ്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഓരോ തവണയും താരം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

  നീരജ് മാധവന്, രമേഷ് പിഷാര‍ടി, പേളി മാണി, അഷിഖ് അബു, പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. പാളിച്ചകളില്ലാത്ത അനുഭവങ്ങൾ എന്നായിരുന്നു പിഷാരാടി കമന്റ് ചെയ്തത്. കിംഗ് എന്നായിരുന്നു പൃഥ്വി കമന്റ് ചെയ്തത്. നിങ്ങളൊരു ജിന്നാണ് ബോസ്, രാജകീയം, സിനിമാ ജീവിതത്തിലെ 50 വർഷങ്ങൾ, മലയാളം സിനമയുടെ രാജാവ്, ഒരോയൊരു രാജാവ് എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഫാൻസ് പേജുകളിലും ചിത്രം വലിയ ചർച്ചയായിട്ടുണ്ട്.

  50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

  ഈ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയിൽ എത്തിയിട്ട് 50 വർഷം പൂർത്തിയായത്. താരങ്ങളും ആരാധകരും ആശംസ നേർന്നു കൊണ്ട് രംഗത്ത് എത്തിയിരുന്നു. തൊട്ട് അടുത്ത ദിവസം എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് മെഗാസ്റ്റാറും എത്തിയിരുന്നു. ഇതിന് ശേഷമാണ് പുതിയ ചിത്രം പങ്കുവെച്ചത്. സിനിമയിൽ 50 വർഷം പിന്നിടുന്ന വേളയിലും മമ്മൂക്ക സിനിമാ ചർച്ചകളിലാണ്. 'ഭീഷ്മ പർവം', നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന 'പുഴു' എന്നിവയാണ് മെഗാസ്റ്റാറിന്റെ ഫുതിയ ചിത്രങ്ങൾ. കൂടാതെ അഖിൽ അക്കിനേനിക്കൊപ്പം ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിലും മെഗാസ്റ്റാർ എത്തുന്നുണ്ട്. താരപുത്രന്റെ വില്ലനായിട്ടാണ് മെഗാസ്റ്റാർ എത്തുന്നത്.

  English summary
  Megastar Mammootty Share His News pic, Trending On Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X