For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയോട് മിണ്ടൂല, ഏങ്ങലടിച്ച് കരഞ്ഞ ആരാധികയോട് പിണങ്ങല്ലേന്ന് സാക്ഷാല്‍ മമ്മൂട്ടിയും! വീഡിയോ

  |

  ആരാധക സമ്പത്തില്‍ വലിയ ധനികനാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായഭേദമന്യേ മമ്മൂട്ടിയെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. സെപ്റ്റംബര്‍ ഏഴിന് മമ്മൂട്ടി തന്റെ ജന്മദിനം ആഘോഷിച്ചപ്പോഴും അദ്ദേഹത്തോടുള്ള സ്‌നേഹം എത്രത്തോളമുണ്ടെന്ന് ആരാധകര്‍ തെളിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടിട്ടുള്ള വിശേഷങ്ങളായിരുന്നു വൈറലായി കൊണ്ടിരുന്നത്.

  Mammootty Birthday: Crying Baby's Video Viral On Social Media‌ | Oneindia Malayalam

  കൊറോണയും പ്രശ്‌നങ്ങളും കാരണം മമ്മൂട്ടിയ്‌ക്കോ ആരാധകര്‍ക്കോ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. എങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടായത്. ഇക്കൊല്ലം കുടുംബത്തോടൊപ്പം കേക്ക് മുറിച്ചായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷവും. ആരാധകര്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിയാത്തതിന്റെ നിരാശ മമ്മൂട്ടി പങ്കുവെച്ചിരുന്നു.

  ഇപ്പോഴിതാ മമ്മൂട്ടിയുടെ ഒരു കുഞ്ഞാരാധികയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. വലിയ സങ്കടത്തോടെ ഏങ്ങലടിച്ച് കരയുകയാണ് ഈ ആരാധിക. 'മമ്മൂക്കയോട് ഞാന്‍ മിണ്ടൂല, മമ്മൂക്ക എന്നെ ഹാപ്പി ബെര്‍ത്ത് ഡേ യ്ക്ക് വിളിച്ചില്ല', എന്നൊക്കെ പരാതി പറഞ്ഞ് കൊണ്ടാണ് കുഞ്ഞ് കരയുന്നത്. മമ്മൂക്കയോട് പിണക്കമാണെന്നും എന്നെ മാത്രം വിളിച്ചില്ലെന്നുമൊക്കെയാണ് കുഞ്ഞ് പരിഭവം പറയുന്നത്. മാത്രമല്ല എല്ലാവരോടും പിണങ്ങി കരഞ്ഞ് നടക്കുകയായിരുന്നു ഈ കുഞ്ഞ് മോള്‍.

  വളരെ നിഷ്‌കളങ്കമായ സ്‌നേഹം തുളുമ്പുന്ന ഈ വീഡിയോ കുഞ്ഞിന്റെ അച്ഛന്‍ തന്നെ പകര്‍ത്തിയതയതായിരുന്നു. മമ്മൂക്കയോട് കുഞ്ഞിനെ വിളിക്കാത്തത് പറഞ്ഞ് കൊടുക്കാമെന്നും നമുക്ക് മമ്മൂക്കയുടെ വീട്ടിൽ പോകാമെന്നുമൊക്കെയുള്ള ഉറപ്പ് അച്ഛന്‍ നല്‍കുന്നുണ്ട്. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്‍-സജ്‌ല ദമ്പതികളുടെ മകള്‍ പീലിയാണ് മമ്മൂക്കയുടെ കട്ടഫാനായ ഈ കുഞ്ഞ്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ഈ വീഡിയോ ആരാധകര്‍ക്കിടയില്‍ വലിയ തരംഗമായി മാറി. കറങ്ങി തിരിഞ്ഞ് ഒടുവില്‍ മമ്മൂട്ടിയുടെ കൈയില്‍ തന്നെ ഇത് എത്തി എന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം. ഒടുവിലിതാ സാക്ഷാല്‍ മമ്മൂട്ടി തന്നെ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്.

  'പിണങ്ങല്ലേ, എന്താ മോള്‍ടേ പേര്? എന്ന് ചോദിച്ച് കൊണ്ടായിരുന്നു ആരാധികയുടെ വീഡിയോ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ആരാധകരുടെ സ്‌നേഹപ്രകടനങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള വ്യക്തിയാണെങ്കിലും ആത്മമാര്‍ഥത നിറഞ്ഞ കുഞ്ഞിന്റെ വീഡിയോ മെഗാസ്റ്റാറിനെയും അമ്പരിപ്പിച്ചെന്ന് സൂചിപ്പിച്ച് കൊണ്ടാണ് താരരാജാവ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകര്‍ ഫോളോ ചെയ്യുന്ന മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ വന്നതോടെ ഒരു രാത്രി കൊണ്ട് തന്നെ മമ്മൂട്ടിയും ആരാധികയും തമ്മിലുള്ള സ്‌നേഹം ചര്‍ച്ചയായി.

  സെപ്റ്റംബര്‍ ഏഴിനായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ 69-ാം ജന്മദിനം ആഘോഷിക്കുന്നത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ജന്മദിനാശംസകള്‍ കൊണ്ട് മൂടിയ ദിവസമായിരുന്നു അത്. ട്വിറ്ററിലും ഹാഷ് ടാഗുകള്‍ കൊണ്ട് പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഭാര്യ സുല്‍ഫത്തിനും മകന്‍ ദുല്‍ഖറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും മകള്‍ സുറുമിയ്ക്കുമൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷം. സുറുമി സര്‍പ്രൈസായി സമ്മാനിച്ച കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ മമ്മൂട്ടി തന്നെയായിരുന്നു പുറത്ത് വിട്ടത്. ഈ ചിത്രങ്ങള്‍ വന്നതോടെയാണ് തന്നെ ഹാപ്പി ബെര്‍ത്ത്‌ഡേയ്ക്ക് മമ്മൂക്ക വിളിച്ചില്ലെന്ന പരാതിയുമായി ആരാധിക എത്തിയത്.

  വീഡിയോ കാണാം

  English summary
  Megastar Mammootty Shares A Viral Video Of His Little Fan Girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X