ആദ്യമായി ഷൂട്ടിങ് കാണാനെത്തിയ സ്ഥലം, സുഹൃത്തുക്കളുമായി കൂടിയ സ്ഥലം; ഓർമ പങ്കുവെച്ച് മമ്മൂട്ടി

ചെമ്പിലാണ് ജനിച്ച് വളർന്നതെങ്കിലും കൊച്ചിയാണ് മെഗാസ്റ്റാറിന്റെ പ്രിയപ്പെട്ട നഗരം. മമ്മൂട്ടിയുടെ ജീവിതം മാറിയത് കൊച്ചിയിൽ എത്തിയതിന് ശേഷമാണ്. ആദ്യമായി സിനിമാ ചിത്രീകരണം‌ കാണുന്നത് എറണാകുളം സുഭാഷ് പാർക്കിൽ വെച്ചാണ്. അതുപോല തന്നെ കോളേജ് കാലത്തെ സൗഹൃദങ്ങൾക്കെല്ലാം സാക്ഷിത്വം വാഹിച്ചത് സുഭാഷ് പാർക്കായിരുന്നു. ഇപ്പോഴിത തന്റെ പഴയ കാലത്തേയ്ക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കുകയാണ് താരം.

പച്ചയിൽ അതീവ ഗ്ലാമറസായി നടി മാളവിക, ചിത്രം കാണൂ

കൊച്ചിയിലെ നവീകരിച്ച സുഭാഷ് പാർക്കിലെത്തിയപ്പാഴാണ് പഴയ കാലത്തെ കുറിച്ച് മമ്മൂക്ക വാചാലനായത്. സിനിമാ ഓർമകളും കേളേജ് കാലത്തെ പഴയ അനുഭവങ്ങളും മമ്മൂട്ടി പങ്കുവെയ്ക്കുകയാണ്. ഞാനാദ്യമായി ഒരു ഷൂട്ടിങ് കാണുന്നത് ഇവിടെയാണ്. അന്നത്‌ കണ്ടുനിൽക്കുമ്പോൾ ഞാനുമൊരിക്കൽ ഒരു താരമാകുമെന്ന്‌ കരുതിയില്ലെന്നും മെഗാസ്റ്റാർ പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ...

സുഭാഷ് പാർക്ക്

ഞാനാദ്യമായി ഒരു ഷൂട്ടിങ് കാണുന്നത് ഇവിടെയാണ്. അന്നത്‌ കണ്ടുനിൽക്കുമ്പോൾ ഞാനുമൊരിക്കൽ ഒരു താരമാകുമെന്ന്‌ കരുതിയില്ല. സിനിമ വലിയൊരു സ്വപ്നമായി മനസ്സിൽ സൂക്ഷിച്ചയാളാണ്‌ ഞാൻ. അന്ന്‌ ഷൂട്ടിങ് കണ്ടുനിൽക്കുമ്പോഴും ആ സ്വപ്നം മനസ്സിലുണ്ടായിരിക്കാം.

സുഭാഷ് പാർക്കിന്  മുന്നിലൂടെയുള്ള യാത്ര

സുഭാഷ് പാർക്കിനു മുന്നിലൂടെയുള്ള യാത്രകളെ കുറിച്ചും മമ്മൂട്ടിപറഞ്ഞു. കൊച്ചി എന്റെ അഭിമാന നഗരമാണ്. ഇവിടെ താമസിക്കാൻ കഴിയുന്നത്‌ വലിയ അഭിമാനത്തോടെയാണ് ഞാൻ കാണുന്നത്. ഞാൻ ജനിച്ചുവളർന്നത്‌ ചെമ്പ് എന്ന സ്ഥലത്താണ്. കുട്ടിക്കാലത്ത് ചെമ്പിൽനിന്ന്‌ ഈ നഗരത്തിലെത്തുമ്പോൾ സുഭാഷ് പാർക്കിന്‌ മുന്നിലൂടെ പല തവണ കടന്നുപോയിട്ടുണ്ട്. ഓരോ തവണയും ഈ പാർക്കിനെ എത്രയോ നേരം നോക്കിനിന്നിട്ടുണ്ട്" - മമ്മൂട്ടി പറഞ്ഞു.

സന്തോഷം  പങ്കുവെച്ച് നടൻ

നഗരത്തിന്റെ സന്തോഷ മുഖങ്ങളിലൊന്നായ സുഭാഷ് പാർക്ക് നവീകരിച്ചതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവെച്ചു. "ഓരോ കാലത്തും പുതുക്കലാണ് ജീവിതം. പാർക്കും അതുപോലെ നവീകരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. കൊച്ചിയിൽ ഇത്രയും വലിയൊരു സ്ഥലം ഇതുപോലെ നിലനിൽക്കുന്നത് വലിയ കാര്യമാണ്. സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും കലകളുടേയും കേന്ദ്രമായി നമ്മുടെ സുഭാഷ് പാർക്ക് ഇനിയും നിലനിൽക്കട്ടെ..." - മമ്മൂട്ടി പറഞ്ഞു

പണ്ട് കാണാത്ത കാഴ്ച

സുഭാഷ് പാർക്കിലൂടെ അൽപ്പം നടന്നതിന് ശേഷമാണ് മമ്മൂക്ക അവിടെ നിന്ന് പോയത്. പുതുതായി തുടങ്ങിയ ശലഭോദ്യാനത്തിന്‌ അരികിലെത്തിയപ്പോൾ നിറഞ്ഞ സന്തോഷം. "പണ്ട്‌ കാണാത്ത കാഴ്ചയാണിത്. ശലഭങ്ങൾ ഒരുപാട്‌ വരട്ടെ. ശലഭങ്ങളാൽ പാർക്ക്‌ നിറയട്ടെ" - അരികിലുണ്ടായിരുന്ന മേയർ എം. അനിൽ കുമാറിനോട്‌ മമ്മൂട്ടി പറഞ്ഞു.

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam
സിനിമ  ചിത്രീകരണം

ലോക്ക് ഡൗണിന് ഇളവ് വരുത്തിയതിനെ തുടർന്ന് മെഗാസ്റ്റാർ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. ഒരു ചെറിയ ഇടവേളയയ്ക്ക് ശേഷമാണ് താരം സിനിമയിൽ അഭിനയിക്കുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവത്തിലാണ് നടൻ നിലവിൽ അഭിനയിക്കുന്നത്. കൊച്ചിയിലും പരിസര പ്രദേശത്തുമാണ് ചിത്രീകരണം നടക്കുന്നത്. അമൽ നീരദിന്റെ തന്നെ മറ്റെരു ചിത്രമായ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കവെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ബിലാലിൻരെ ചിത്രീകരണം നീട്ടി വെച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X