മമ്മൂട്ടിയുടെ സിബിഐ 5ാം ഭാഗത്തിന് പേരായി! പ്രഖ്യാപിക്കുന്നത് മെഗാസ്റ്റാർ തന്നെ...

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് സിബിഐയുടെ അഞ്ചാംപതിപ്പ്. സിനിമയുടെ പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. മമ്മൂട്ടി-എസ്എൻ സ്വാമി-മധു ടീം സിബിഐ കഥയുമായി ഒരുക്കൽ കൂടി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ചിത്രത്തിനെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും ആരാധകർ ആഘോഷമാക്കുകയായിരുന്നു.

ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ നാല് സീരീസുകൾ തിയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ഇപ്പോഴും ഈ ചിത്രങ്ങൾ ‍ പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ചുള്ള ഒര പ്രധാന പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.

 സിനിമയുടെ പേര്

മമ്മൂട്ടി-മധു- എസ്എൻ സ്വാമി ടീമിന്റെ സിബിഐ ചിത്രങ്ങളുടെ പേരുകളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഞ്ചാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് സിനിമയുടെ പേരിന് വേണ്ടിയാണ്. ചിങ്ങം ഒന്നിന് ചിത്രത്തിന്റെ പേര് പുറത്ത് വിടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മെഗസ്റ്റാർ തന്നെയാണ് പേര് പുറത്ത് വിടുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായിട്ടുണ്ട്. സ്വർഗ ചിത്രയുടെ ബാനറിൽ സ്വർഗ ചിത്രം അപ്പച്ചനാണ് സിബിഐയുടെ അഞ്ചാം ഭാഗം നിർമ്മിക്കുക,

ചിത്രീകരണം

ചിത്രത്തിന്റേത് ഗംഭീര തിരക്കഥയാണെന്നാണ് ലഭിക്കുന്ന സൂചന. സിനിമ പ്രേമികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് തിരക്കഥകൃത്ത് എസ് എൻ സ്വാമി പറഞ്ഞിരുന്നു. ബാസ്കറ്റ് കില്ലിംഗ് രീതിയാണ് അഞ്ചാം ഭാഗത്തിൽ പറയുന്നത്. ഇത് അത്രയോറെ സുപരിചിതമല്ല കൊലപാതക രീതിയാണ്. മൂന്ന് വർഷം കൊണ്ടാണ് എസ് എൻ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. ഇത് വരെ കാണാത്ത ഒരു വ്യത്യസ്ത കഥയായതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടി ഏറെ സമയമെടുക്കണ്ടി വന്നു എന്നു തിരക്കഥകൃത്ത് എസ് എൻ സ്വാമി ട്വന്റി ഫോറിനോട് പറഞ്ഞു.

Recommended Video

CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
 ചിത്രീകരണം

ജൂലൈയിൽ ചിത്രീകരണം ആരംഭിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ക്രിസ്മസ് റിലീസ് നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എപ്പോൾ ചിത്രീകരണം തുടങ്ങാൻ കഴിയുമെന്ന് അറിയില്ലെന്നും അണിയറ പ്രവർത്തകർ പറയുന്നുണ്ട്. എന്തായാലും സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗം കൊവിഡിനു ശേഷം മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളുവെന്ന് എസ്എൻ സ്വാമി പറഞ്ഞിരുന്നു.

 സിനിയിലെ താരങ്ങൾ

നാല് ഭാഗങ്ങളിലെ പോലെ സേതുരാമനയ്യർ ആയി മമ്മൂട്ടി തന്നെയാണ് ചിത്രത്തിൽ എത്തുന്നത്. സേതുരാമയ്യർ ഒരു ലെജൻഡാണ്. ആ ഐക്കണിൽ നിന്ന് മമ്മൂട്ടിയെ മാറ്റാൻ കഴിയില്ല. മാറ്റിയാലും പ്രേക്ഷകർ അംഗീകരിക്കില്ല. അതുപോലെ ആദ്യ ഭാഗത്തിലെ താരങ്ങളായ മുകേഷും സായ് കുമാറും ചിത്രത്തിന്റെ അഞ്ചാം ഭാഗത്തുമുണ്ട്. നേരത്തെ ചെയ്ത ചാക്കോ, സത്യദാസ് എന്നീ കഥാപാത്രങ്ങൾ തന്നെയാണ് ഇവർ അവതരിപ്പിക്കുന്നത്. നടൻ രഞ്ജി പണിക്കരും അഞ്ചാം ഭാഗത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നും എസ് എൻ സ്വാമി പറയുന്നു. തുടക്കം മുതൽ തന്നെ സിബി ഐ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം മുകേഷും ഉണ്ടായിരുന്നു. മൂന്നാം ഭാഗത്തിലാണ് സായ് കുമാർ ചിത്രത്തിലെത്തുന്നത്.

 അവസാന  ഭാഗം?

1988ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബി സീരീസ് ആരംഭിച്ചത്. ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ സിനിമകൾ വൻ വിജയമായിരുന്നു. മലയാളത്തിൽ ആദ്യകാല മുൻനിര താരങ്ങളെല്ലാം സിബിഐ സീരീസിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അഞ്ചാം ഭാഗത്തോടെ സേതുരാമയ്യർ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X