twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി വിളിക്കുന്നത് ഡാർലിംഗ് എന്നാണ് ! മെഗാസ്റ്റാറുമായുള്ള സ്നേഹബന്ധത്തെ കുറിച്ച് നടി

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തശ്ശിയാണ് സുബ്ബലക്ഷ്മിയമ്മ. നന്ദനം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഈ ന്യൂജെൻ മുത്തശ്ശി പിന്നീട് മലയാളി പ്രേക്ഷകരുടെ സ്വന്തം മുത്തശ്ശിയായി മാറുകയായിരുന്നു. സാധാര മുത്തശ്ശി കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യാസ്തമായിട്ടായിരുന്നു സുബ്ബലക്ഷ്മിയമ്മ എത്തിയത്. പ്രായം ഒരു നമ്പർ മാത്രമാണെന്ന് തന്റെ കഥാപാത്രങ്ങളിലൂടെ തെളിയിക്കുകയായിരുന്നു. നടി താരകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി.

    ഇപ്പോഴിത മമ്മൂട്ടിയുമായുള്ള ആത്മ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സുബ്ബലക്ഷ്മി. ഇന്ത്യൻ എകസ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മെഗാസ്റ്റാറുമായുളള ആത്മബന്ധത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞത്. മമ്മൂക്ക ഡാർലിംഗ് എന്ന് വിളിക്കുന്ന ഒരേയൊരു നടിയാണ് സുബ്ബലക്ഷ്മി.

     മമ്മൂട്ടിയെ  ആദ്യമായി കാണുന്നത്

    ഒരു സിനമ സെറ്റിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത്. ലൊക്കേഷനിൽ വെച്ച് അദ്ദേഹം ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. എന്താണ് ഒന്നും സംസാരിക്കാതെ മാറി ഇരിക്കുന്നതെന്ന് എന്നോട് ചോദിച്ചു. നിങ്ങൾ ആരോടും അധികം സംസാരിക്കില്ലെന്നും ദേഷ്യക്കാരനാണെന്നുമാണ് എല്ലാവരും പറയുന്നത്. അത് പേടിച്ചിട്ടാണ് ഞാൻ മിണ്ടാതിരുന്നത്. ഇങ്ങനെ പറഞ്ഞത് ആരാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് അദ്ദേഹം തന്നോട് വളരെ ഫ്രീയായി സംസാരിച്ച് തുടങ്ങി.

      മമ്മൂട്ടിയുടെ കട്ട ഫാൻ

    മമ്മൂട്ടിയോട് സംസാരിക്കുന്നതിനിടെ താൻ അദ്ദേഹത്തിന്റെ വലിയ ആരാധികയാണെന്ന് പറഞ്ഞു. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണd നിങ്ങളെ ആരാധിക്കുന്നത്. സിനിമയിൽ ആരെങ്കിലും നിങ്ങളെ അടിക്കുകയോ വഴക്ക് പറയുകയോ ചെയ്യുന്നത് തനിക്ക് പിടിക്കില്ല.നിങ്ങൾ കഷ്ടപ്പെടുന്നത് കണ്ടാൽ എനിയ്ക്ക് വിഷമം വരും എന്നൊക്കെ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. ഇത് കേട്ടപ്പോൾ ഇങ്ങനേയും എനിക്കൊരു ഫാനുണ്ടോ എന്നായിരുന്നു മമ്മൂട്ടി ചോദിച്ചതെന്ന് താരം പറഞ്ഞു.

    Recommended Video

    Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam
    ഡാർലിംഗ് എന്ന വിളി

    മമ്മൂട്ടി തന്നെ ഡാർലിംഗ് എന്നാണ് വിളിക്കുന്നതെന്നും സുബ്ബലക്ഷ്മി അഭിമുഖത്തിൽ പറഞ്ഞു. ഡ‍ാർലിംഗ് എന്ന് വിളിച്ചോട്ടെ എന്ന് അദ്ദേഹം ഇങ്ങോട്ട് ചോദിക്കുകയായിരുന്നു. എന്തായാലും എന്തെങ്കിലും ഒരു പേര് വിളിക്കണമല്ലോ, എന്നാൽ അങ്ങനെ വിളിച്ചോളു എന്ന് ഞാനും പറയുകയായിരുന്നു. അന്ന് മുതൽ എപ്പോൾ കണ്ടാലും അദ്ദേഹം സ്നേഹത്തേോടെ ഡാർലിംഗ് എന്നേ വിളിക്കുള്ളൂ. മമ്മൂട്ടി ആദ്യം മുത ഡാർലിംഗ് എന്ന് വിളച്ചപ്പോൾ ആ പ്രായമൊക്ക കഴിഞ്ഞില്ലേ സാറേ എന്നാണ ചോദിച്ചത്. അത് കേട്ട് മമ്മൂട്ടി ചിരിക്കുകയായിരുന്നു.

     പ്രായമൊക്കെ മനസ്സിനാണ്

    അന്ന് ആ സെറ്റിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ഉണ്ടായിരുന്നു. അദ്ദേഹം കുറെ പെൺകുട്ടികളുടെ നടുക്ക് സംസാരിച്ച് ജോളി അടിച്ച് ഇരിക്കുകയായിരുന്നു. അത് ചൂണ്ടിക്കാട്ടി കൊണ്ട് മമ്മൂട്ടി എന്നോട് പറഞ്ഞു. അവിടെ നോക്ക്..പ്രായമാകാത്ത ഒരു കൊച്ച് പയ്യൻ രാധാകൃഷ്ണനായി ഇരുക്കിുന്നത് കണ്ടോ? പ്രായമൊക്ക നമ്മുടെ മനസ്സിലാണ് മമ്മൂട്ടി അന്ന് പറഞ്ഞിരുന്നുവെന്ന് താരം പറഞ്ഞു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട മുത്തശ്ശി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സുശാന്ത് ചിത്രമായ ദിൽ ബെച്ചാര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ ഹിന്ദി അരങ്ങേറ്റം.ജൂലൈ 24 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

    Read more about: mammootty
    English summary
    Megastar Mammootty Wished to Call Subbalakshmi As Darling, Actress Revealed In A Latest Interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X