മേഘ്‌നയും ചിരുവും ദര്‍ശന് നല്‍കിയ സര്‍പ്രൈസ്, ആ സമ്മാനം നല്‍കാന്‍ കാരണവുമുണ്ടായിരുന്നു

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരദമ്പതികളാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും. ചിരുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. പ്രിയതമനെ നഷ്ടമായ മേഘ്‌ന എങ്ങനെ ഈ സങ്കടത്തെ അതിജീവിക്കുമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മലയാള സിനിമയിലെ താരങ്ങളുമായും മേഘ്‌നയ്ക്കും ചിരുവിനും അടുത്ത ബന്ധമുണ്ടായിരുന്നു. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷം പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു ഇരുവരും.

രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് ചിരുവിന്റെ വിയോഗം. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു അത് സംഭവിച്ചത്. പറന്നകന്ന പ്രിയതമനെ എല്ലാ കാര്യങ്ങളിലും മേഘ്‌ന കൂടെക്കൂട്ടിയിരുന്നു. സീമന്ത ചടങ്ങിലും ബേബി ഷവര്‍ചടങ്ങിലുമെല്ലാം ധ്രുവയും ചിരുവിന്റെ ആഗ്രഹവും താല്‍പര്യവും പരിഗണിച്ചിരുന്നു. തനിക്ക് ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ കാണിച്ച വികൃതികളെല്ലാം മകനും ആവര്‍ത്തിക്കുമെന്നുമായിരുന്നു ധ്രുവയോട് ചിരു പറഞ്ഞത്.

മേഘ്‌നയും ചിരുവും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സര്‍പ്രൈസ് കൊടുക്കാറുണ്ട്. ചിരു എന്നും ആഘോഷമായിരുന്നുവെന്നായിരുന്നു മേഘ്‌ന കുഞ്ഞിനോട് പറഞ്ഞത്. കുഞ്ഞിനെ ആദ്യം കാണേണ്ടത് ചിരുവാണെന്നായിരുന്നു മേഘ്‌ന ആഗ്രഹിച്ചത്. ചിരുവിന്റെ ഫോട്ടോയോട് ചേര്‍ത്തുവെച്ചുള്ള ചിരുവിന്റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിന്റുവെന്നായിരുന്നു കുഞ്ഞിന് ചെല്ലപ്പേരിട്ടത്. കുഞ്ഞതിഥി വന്നതോടെയാണ് എല്ലാവരുടേയും മുഖത്ത് സന്തോഷം കണ്ടതെന്നായിരുന്നു അമ്മാവനായ അര്‍ജുന്‍ സര്‍ജ പറഞ്ഞത്.

Meghana Raj

ചിരുവും മേഘ്‌നയും ചേര്‍ന്ന് ദര്‍ശന് നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ചിരുവും കുടുംബവുമായി അടുത്ത ബന്ധമാണ് ദര്‍ശനുള്ളത്. മൃഗസ്‌നേഹിയായ ദര്‍ശന് ചിരുവും മേഘ്‌നയും പപ്പിയെ സമ്മാനിച്ചിരുന്നു. കുടുംബത്തിലെല്ലാവരും പ്രത്യേക പരിഗണനയാണ് അദ്ദേഹത്തിന് നല്‍കുന്നത്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സമ്മാനം നല്‍കുകയായിരുന്നു ഞങ്ങള്‍ ഇരുവരുമെന്നായിരുന്നു അന്ന് മേഘ്‌ന പറഞ്ഞത്.

Recommended Video

Nazriya and Fahadh Fazil visted new mom Meghna Raj in hospital | FilmiBeat Malayalam

ചിരുവിനും പപ്പിക്കുമൊപ്പവും നില്‍ക്കുന്ന ചിത്രമായിരുന്നു ദര്‍ശന്‍ പോസ്റ്റ് ചെയ്തത്. ഇതിനൊരു പേര് നിര്‍ദേശിക്കാമോയെന്ന് ചോദിച്ചായിരുന്നു ചിരു എത്തിയത്. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും ചിരു എങ്ങനെയാണ് പരിഗണിച്ചത് എന്നുള്ളതിനുള്ള ഉത്തമ ഉദാഹരണം കൂടിയായിരുന്നു അതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വിയോഗ ശേഷവും ചിരുവിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ വൈറലായി മാറാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X