ആ സ്പെഷ്യൽ ദിനം, ചിരഞ്ജീവിയുമായുള്ള മനോഹര നിമിഷത്തെ കുറിച്ച് മേഘ്ന, നൊമ്പരമാകുന്നു...

രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു മേഘ്നയും ചിരഞ്ജീവിയും വിവാഹിതരാകുന്നത്. സിനിമ സെറ്റിൽ ആരംഭിച്ച പ്രണയമായിരുന്നു ഇവരുടേത്. 2015 ൽ പുറത്തുവന്ന ആട്ടഗര എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും അഭിനയിക്കുന്നത്. ആ സെറ്റിൽ വെച്ച് തുടങ്ങിയ ബന്ധമായിരുന്നു ഏറ്റവും ഒടുവിൽ വിവാഹത്തിൽ എത്തിയത്. കന്നഡ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിവാഹമായിരുന്നു ഇവരുടേത്. അടുത്ത സുഹൃത്തുക്കളായ ഇവർ ഗോസിപ്പ് കോളങ്ങളിൽ സജീവമായിരുന്നു. വളരെ രഹസ്യമായി കൊണ്ട് പോയ പ്രണയമായിരുന്നു ഇവരുടേത്.

പ്രണയവാർത്ത പ്രേക്ഷകർക്ക് മുന്നിൽ നിരസിച്ചെങ്കിലും അധികം വൈകാതെ ഇരവരും ഒന്നാക്കുയായിരുന്നു. പ്രണയ വാർത്തയെ പോലെ ആരാധകർ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്. ഒരുമിച്ചുളള ഒരോ നിമിഷവും ആഘോഷാമക്കുകയായിരുന്നു ഇവർ. ഈ സന്തോഷത്ത കീറിമുറിച്ചു കൊണ്ടാണ് ദുരന്തം ഇവരുടെ ജീവിത്തിൽ വില്ലനായത്. ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും

ആ ചിത്രങ്ങൾ

സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലെ പോസ്റ്റുകളാണ്. അത് പ്രേക്ഷകരെ വേദനയിൽ ആഴ്ത്തുന്നുണ്ട്. ജീവിതത്തിൽ ഒന്നായതിന് ശേഷമുളള എല്ലാ മനോഹര നിമിഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോൾ എല്ലാവരുടേയും കണ്ണ് നിറക്കുന്നത്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും താരദമ്പതിമാർ ആഘോഷിക്കുകയായിരുന്നു.

   പ്രിയപ്പെട്ട ചിത്രം

ഇപ്പോൾ സിനിമ കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാകുന്നത് മേഘ്ന പങ്കുവെച്ച ക്രിസ്തുമസ് ചിത്രമാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്തുമസ് എന്ന് കുറിച്ചു കൊണ്ടായിരുന്നു ചിരഞ്ജീവിക്കൊപ്പമുള്ള റൊമാന്റിക് ചിത്രം പങ്കുവെച്ചത്. താരത്തിന്റെ വിയോഗത്തിൽ ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കൂടാതെ നടനോടൊപ്പമുളള നിരവധി ചിത്രങ്ങൾ മേഘ്ന പങ്കുവെച്ചിട്ടുണ്ട്. വിവാഹ വാർഷികം പ്രമാണിച്ച് വെഡ്ഡിങ് വീഡിയോകളും താരം അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു.

  കുഞ്ഞ് അതിഥി

ചിരഞ്ജീവി സർജയും കുടുംബവും മറ്റൊരു സന്തോഷത്തിലായിരുന്നു. ഇവരുടെ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി കൂടി എത്തുന്നതിന്റെ ആഘോഷം പാതിവഴിയിൽ അവസാനിപ്പിച്ചാണ താരം യാത്ര പറഞ്ഞിരിക്കുന്നത്. മേഘ്ന അമ്മയാകാൻ തയ്യാറെടുക്കുകയായിരുന്നു. കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാതെയാണ് ചിരഞ്ജീവി സർജ മേഘ്നയെ വിട്ട് യാത്രയായിരിക്കുന്നത്. പ്രിയതമന് അരുകിൽ നിറ കണ്ണുകളുമായ ഇരിക്കുന്ന മേഘ്ന എല്ലാവരുടെയും കണ്ണുകൾ നിറക്കുന്നുണ്ട്.

ഹിന്ദു-ക്രിസ്ത്യൻ വിവാഹം

ഹിന്ദു, ക്രിസ്ത്യൻ ആചാര വിധി പ്രകാരമായിരുന്നു ഇവരുടെ വിവാഹം. 2018 ഏപ്രിൽ 29 നാണ് കോറിമംഗലം സെന്റ് ആന്റണീസ് ചർച്ചിൽ ക്രൈസ്തവവിധി പ്രകാരം ആദ്യം വിവാഹം നടക്കുകയായിരുന്നു. പിന്നീട് മെയ് 2 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരായി. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ വെച്ചായിരുന്നു ഹിന്ദു ആചാരവിധി പ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന് ശേഷവും മേഘ്ന സിനിമയിൽ സജീവമായിരുന്നു. കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. നടൻ അര്‍ജുന്‍ ചിരഞ്ജീവി സര്‍ജയുടെ അമ്മാവനാണ്. നടൻ ധ്രുവ സര്‍ജ സഹോദരൻ.

 മലയാളികളുടെ  പ്രിയതാരം

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മേഘ്ന രാജ്. 2009 ൽ തെലുൃങ്ക് സിനിമയിലൂടെ സിനിമയിൽ എത്തിയ താരം മലയാളികളുടേയും പ്രിയങ്കരിയാവുകയായിരുന്നു. 2010 ൽ വിനയൻ സംവിധനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മോളിവുഡിൽ എത്തിയത്. പിന്നീട് ആഗസ്റ്റ് 15, ബ്യൂട്ടിഫുൾ എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു.സീബ്രാ വരകൾ ആണ് മേഘ്ന അവസാനം അഭിനയിച്ച മലയാളചിത്രം. വിവാഹത്തിന് ശേഷം കന്നഡ സിനിമകളിൽ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്.

സ്പെഷ്യൽ ചിത്രം കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X