ചിരുവിനോട് ഐ ലവ് യൂ പറയുന്ന മേഘ്‌ന രാജ്, തിരിച്ച് പറഞ്ഞ് താരവും, മനോഹരമായ വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും. അപ്രതീക്ഷിതമായി പ്രിയതമന്‍ പറന്നകന്നപ്പോഴും ആ സ്‌നേഹവും കരുതലും ഉറപ്പിച്ച് മുന്നേറുകയാണ് മേഘ്‌ന. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്‌നയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. അദ്ദേഹം എങ്ങും പോയിട്ടില്ലെന്നും തനിക്ക് അരികില്‍ തന്നെയുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നും മേഘ്‌ന പറഞ്ഞിരുന്നു. അമ്മയാവുന്നതിനായി തയ്യാറെടുക്കുന്നതിനിടയില്‍ തനിക്ക് ലഭിച്ച മനോഹരമായ ആശംസാ വീഡിയോ പോസ്റ്റ് ചെയ്തും താരമെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ മേഘ്‌ന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഐലവ് യൂ പറയുന്ന മേഘ്‌നയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹസമയത്തുള്ള വീഡിയോയാണ് ഇതെന്നുള്ള കണ്ടെത്തലുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ചിരുവിന് അരികില്‍ നിന്ന് മൈക്കിലൂടെയായാണ് മേഘ്‌ന ചിരു ഐലവ് യൂ എന്ന് പറഞ്ഞത്. മേഘ്‌നാ ഐ ലവ് യൂ ഫോര്‍ എവര്‍ ആന്‍ഡ് എവറെന്നായിരുന്നു ചിരു തിരിച്ചുപറഞ്ഞത്.

മനോഹരമായ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചിരുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സിനിമകളിലും ഗാനങ്ങളിലൂടെയുമൊക്കെയായി അദ്ദേഹം ഇപ്പോഴും ഞങ്ങളുടെ മനസ്സിലുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. മേഘ്‌നയെപ്പോലെ തന്നെ ഞങ്ങളും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ചിരുവിനേയും ധ്രുവയേയും പോലെ ഒക്ടോബര്‍ മാസത്തിലായിരിക്കുമോ കുഞ്ഞതിഥിയുടെ വരവെന്ന തരത്തിലുള്ള ചോദ്യങ്ങളുമായും ആരാധകരെത്തിയിരുന്നു.

Meghana Raj

ചിരുവിന്റെ അസാന്നിധ്യത്തില്‍ കുടുംബാംഗങ്ങളെല്ലാം ശക്തമായ പിന്തുണയാണ് മേഘ്‌നയ്ക്ക് നല്‍കുന്നത്. കുടുംബത്തിന്റെ പിന്തുണ ശരിക്കും അറിയാനാവുന്നുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചിരു ആഗ്രഹിച്ച തരത്തിലായിരുന്നു ധ്രുവ സര്‍ജ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. വരാനിരിക്കുന്ന കുഞ്ഞതിഥിയെ സ്വാഗതം ചെയ്യുന്നതിന് ഗാനം ആലപിച്ചത് അമ്മാവനായ അര്‍ജുന്‍ സര്‍ജയായിരുന്നു. ഞങ്ങളെല്ലാം ജൂനിയര്‍ ചിരുവിനെ സ്വാഗതം ചെയ്യാനായി ഒരുങ്ങിക്കഴിഞ്ഞുവെന്നായിരുന്നു ധ്രുവ കുറിച്ചത്.

വിയോഗത്തിന് ശേഷവും ഭര്‍ത്താവിനെ കൂടെക്കൂട്ടുന്ന മേഘ്‌നയെ അഭിനന്ദിച്ച് താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. അത്രയും വലിയ വേദന സഹിച്ചായിരിക്കും താരം ഇങ്ങനെ ചിരിച്ച് നില്‍ക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ ചിരു അത്രയും സ്‌നേഹവും കരുതലും നല്‍കിയിട്ടുണ്ടാവുമെന്നായിരുന്നു ചിലര്‍ ചൂണ്ടിക്കാണിച്ചത്. സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയിലുമെല്ലാം മേഘ്‌ന ചിരുവിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X