മേഘ്‌ന രാജിന്‍റെ ചിന്‍റുവിനെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് ആരാധകര്‍, കുഞ്ഞിന് സ്‌പെഷല്‍ സമ്മാനം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ചിരഞ്ജീവി സര്‍ജയുടേത്. കന്നഡ സിനിമയിലെ താരകുടുംബത്തിലെ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ചിരഞ്ജീവി സര്‍ജയുടെ ഭാര്യയായ മേഘ്‌ന രാജ് മലയാളികളുടെ സ്വന്തം താരമാണ്. അപ്രതീക്ഷിതമായി ചിരു യാത്രയായപ്പോള്‍ മേഘ്‌നയുടെ സങ്കടത്തില്‍ ആരാധകരും പങ്കുചേര്‍ന്നിരുന്നു. മേഘ്‌നയ്ക്ക് അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരുവും വിവാഹിതരായത്.

കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്‌നയ്ക്ക് പ്രിയപ്പെട്ടവനെ നഷ്ടമായത്. എന്നും സന്തോഷത്തോടെ ഇരിക്കണമെന്നാണ് ചിരു എല്ലായ്‌പ്പോഴും പറയാറുള്ളതെന്നും മേഘ്‌ന പറഞ്ഞിരുന്നു. പ്രസവത്തിന് മുന്‍പ് നടന്ന ചടങ്ങുകളിലും ആശുപത്രി മുറിയിലുമെല്ലാം ചിരുവിന്റെ ചിരിച്ച മുഖത്തോടെയുള്ള ഫോട്ടോയും വെച്ചിരുന്നു. ചിന്റുവെന്നാണ് കുഞ്ഞിനെ വിളിക്കുന്നത്. ചിരുവിന്റേയും മേഘ്‌നയുടേയും ചിന്റുവിനായി സമ്മാനമൊരുക്കുകയാണ് ആരാധകര്‍.

ചിരുവിന്റെ കുഞ്ഞ്

ചിരുവിന്റെ കുഞ്ഞ്

ചിരുവിനെ സ്വന്തം വീട്ടിലെ അംഗമായി കാണുന്നവരേറെയാണ്. മേഘ്‌നയുടേയും ചിരുവിന്റേയും കുഞ്ഞിനനെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ചിരു കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നായിരുന്നു മുന്‍പ് പറഞ്ഞത്. കാത്തിരിപ്പിനൊടുവിലായി ആണ്‍കുഞ്ഞെത്തിയപ്പോള്‍ കുടുംബത്തിലുള്ളവരും സന്തോഷത്തിലായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കുടുംബത്തിലുള്ളവരെ ചിരിച്ച മുഖത്തോടെ കണ്ടതെന്നായിരുന്നു അര്‍ജുന്‍ സര്‍ജ പറഞ്ഞത്.

കുഞ്ഞിനുള്ള സമ്മാനം

കുഞ്ഞിനുള്ള സമ്മാനം

ചിന്റുവിന് പ്രത്യേക സമ്മാനമൊരുക്കുന്നതിന്റെ തിരക്കിലാണ് ആരാധകര്‍. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ സ്ത്രീ ശക്തി സേവ ഓര്‍ഗനൈസേഷന്റെ പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമ്മാനമൊരുങ്ങുന്നത്. ശ്രീകൃഷ്ണന്റെ ജീവിതത്തിലെ ദൈവിക സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് ശില്‍പ്പികള്‍ നിര്‍മ്മിച്ച തൊട്ടിലാണ് ഇവര്‍ സമ്മാനിക്കുന്നത്. ചിരുവിനോടും മേഘ്‌നയോടുമുള്ള ഇഷ്ടം പ്രകടിപ്പിക്കുകയാണ് ഇവര്‍.

സുന്ദര്‍രാജ് പറഞ്ഞത്

സുന്ദര്‍രാജ് പറഞ്ഞത്

മേഘ്‌നയുടെ അച്ഛനായ സുന്ദര്‍ രാജും കുഞ്ഞിനെക്കുറിച്ച് വാചാലനായെത്തിയിരുന്നു. മേഘ്‌ന ധൈര്യമുള്ള പെണ്‍കുട്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മേഘ്‌നയുടേയും ചിരുവിന്റേയും എന്‍ഗേജ്‌മെന്റ് ആനിവേഴ്‌സറി ദിനത്തിലായിരുന്നു കുഞ്ഞ് ജനിച്ചത്. ചിരു വീണ്ടും എത്തിയത് പോലെയാണ് തോന്നുന്നത്. കുഞ്ഞിനെ ചിന്റുവെന്നാണ് എല്ലാവരും വിളിക്കുന്നതെന്നും അവനെ കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെ അദ്ദേഹം തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

 ധ്രുവയുടെ സമ്മാനം

ധ്രുവയുടെ സമ്മാനം

ചിരുവിന്റെ സഹോദരനായ ധ്രുവയും കുഞ്ഞിന് സമ്മാനവുമായെത്തിയിരുന്നു. കുഞ്ഞതിഥിയുടെ വരവിന് മുന്‍പ് തൊട്ടില്‍ തയ്യാറാക്കിയിരുന്നു ധ്രുവ. ചിരു ആഗ്രഹിച്ചത് പോലെയായിരുന്നു ധ്രുവ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. ചിരു കൂടെയില്ലെന്നുള്ള യാഥാര്‍ത്ഥ്യം ഇതുവരെയും ഉള്‍ക്കൊള്ളാനായിട്ടില്ല ധ്രുവയ്ക്ക്. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നും അവന്‍ ഞാന്‍ കാണിച്ച കുസൃതികളെല്ലാം കാണിക്കുമെന്നുമായിരുന്നു മുന്‍പ് ചിരു ധ്രുവയോട് പറഞ്ഞത്.

Recommended Video

Nazriya and Fahadh Fazil visted new mom Meghna Raj in hospital | FilmiBeat Malayalam
പേരിടല്‍ ചടങ്ങ്

പേരിടല്‍ ചടങ്ങ്

കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ഗംഭീരമായി നടത്തുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിരുവിന്റേയും ധ്രുവിന്റേയും പിറന്നാളാഘോഷിക്കുന്നത് ഒക്ടോബറിലാണ്. അതേ മാസത്തിലാണ് കുഞ്ഞതിഥിയും എത്തിയത്. ചിന്റുവെന്നാണ് ചെല്ലപ്പേരെന്നും പേരിടല്‍ ചടങ്ങ് വിപുലമായി നടത്തുമെന്നുമായിരുന്നു സുന്ദര്‍രാജും പറഞ്ഞത്. ആരാരധകരും ആ സുദിനത്തിനായുളള കാത്തിരിപ്പിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X