മേഘ്‌നയ്ക്ക് ഇനിയാണ് കൂടുതല്‍ ഉത്തരവാദിത്തം, അമ്മയും മകനും വീട്ടിലെത്തിയെന്ന് താരപിതാവ്
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥി പിറക്കാനിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്‌നയും ചിരുവും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്. പേടിക്കൊന്നുമില്ലെന്നും എന്നും സന്തോഷത്തോടെ ഇരിക്കണമെന്നുമായിരുന്നു അവസാനമായി ചിരു മേഘ്‌നയോട് പറഞ്ഞത്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്.
പറന്നകന്ന പ്രിയതമനെ എല്ലാ കാര്യങ്ങളിലും കൂടെക്കൂട്ടുകയായിരുന്നു മേഘ്‌ന. ആ സാന്നിധ്യം എന്നും തനിക്കൊപ്പമുണ്ടെന്നും താരം പറഞ്ഞിരുന്നു. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും ചിരുവിന്റെ ചിത്രം എടുത്തിരുന്നു താരം. കുഞ്ഞിനെ ആദ്യം കാണേണ്ടത് ചിരുവാണെന്നായിരുന്നു താരം പറഞ്ഞത്. കുഞ്ഞിനെ ഏറ്റുവാങ്ങിയ ധ്രുവ ആദ്യം ചെയ്തതും അതായിരുന്നു. ചിരുവിന്റെ ചിത്രത്തോട് ചേര്‍ത്തുവെച്ചുള്ള കുഞ്ഞിന്റെ ഫോട്ടോ കണ്ടപ്പോള്‍ എല്ലാവര്‍ക്കും സങ്കടമായിരുന്നു.
പ്രസവം കഴിഞ്ഞ് നാളുകള്‍ക്ക് ശേഷമായി മേഘ്‌നയും കുഞ്ഞും വീട്ടിലേക്കെത്തിയെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സുന്ദര്‍രാജ്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ജൂനിയര്‍ ചിരു വീട്ടിലേക്ക് എത്തിയതിനാല്‍ എല്ലാവരും സന്തോഷത്തിലാണ്. ചിരുവിന്റെ പുനര്‍ന്മമായാണ് എല്ലാവരും കുഞ്ഞിനെ കാണുന്നത്. കുടുംബത്തിലെല്ലാവരും ഇപ്പോള്‍ കൂടുതല്‍ ദൈവവിശ്വാസികളായി മാറിയിരിക്കുകയാണെന്നും താരപിതാവ് പറഞ്ഞിരുന്നു.

വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും മേഘ്‌ന ചിരുവിനെ കൂടെക്കൂട്ടിയിരുന്നു.ജീവിച്ചിരുന്നപ്പോള്‍ അത്രയേറെ സ്‌നേഹമായിരിക്കും ചിരു നല്‍കിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചിരുവിന്റെ കട്ടൗട്ടിന് അരികിലായി ഇരിക്കുന്ന മേഘ്‌നയെ കാണുമ്പോള്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. മേഘ്‌നയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് മലയാളി താരങ്ങളും എത്താറുണ്ട്. നസ്രിയയും ഫഹദും ബംഗ്ലൂളുരുവിലെ ആശുപത്രിയിലെത്തി മേഘ്‌നയെ സന്ദര്‍ശിച്ചിരുന്നു.
മേഘ്‌നയുടെ കാര്യങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യമാണ് കുടുംബത്തിലുള്ളവരും നല്‍കുന്നത്. ചിരുവിനെപ്പോലെ തന്നെയാണ് കുഞ്ഞുമെന്നുമായിരുന്നു കുടുംബാംഗങ്ങള്‍ പറഞ്ഞത്. കുഞ്ഞിനെ കാണാനായി അര്‍ജുന്‍ സര്‍ജയും മകളുമെത്തിയത് അടുത്തിടെയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കുടുംബത്തിലുള്ളവരുടെ മുഖത്ത് ആശ്വാസം കണ്ടത്. ആണ്‍കുഞ്ഞായിരിക്കുമെന്ന് കരുതിയിരുന്നില്ല. പ്രസവത്തിന് മുന്‍പായി മേഘ്‌ന അങ്ങേയറ്റം സുന്ദരിയായി മാറിയിരുന്നുവെന്നായിരുന്നു ഐശ്വര്യ അര്‍ജുന്‍ പറഞ്ഞത്.


Click it and Unblock the Notifications