ചിരു പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷം, പ്രിയതമന്‍റെ പിറന്നാളിലെ സര്‍പ്രൈസിനെക്കുറിച്ച് മേഘ്ന രാജ്

തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ചിരഞ്ജീവി സര്‍ജ. സിനിമാകുടുംബത്തില്‍ ജനിച്ച ചിരുവും ഭാവിയില്‍ അതേ മേഖലയില്‍ സജീവമാവുകയായിരുന്നു. മേഘ്‌ന രാജിനെയായിരുന്നു താരം വിവാഹം ചെയ്തത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം. അപ്രതീക്ഷിതമായ വിയോഗത്തില്‍ കുടുംബത്തിലെല്ലാവരും ഒരുപോലെ തളര്‍ന്നുപോയിരുന്നു. പ്രിയനായകന്‍ വിടവാങ്ങിയതില്‍ ആരാധകരും സങ്കടത്തിലായിരുന്നു.

വിയോഗ ശേഷവും താരം അതേ പോലെ പ്രേക്ഷകമനസ്സിലും കുടുംബത്തിലുമുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അടുത്തിടെയായിരുന്നു മേഘ്‌നയുടെ സീമന്ത ചടങ്ങുകളും ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയത്. ചടങ്ങിലുടനീളം ചിരുവിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. ചിരുവിന്റെ ചിരിച്ച മുഖത്തിന് അരികിലായി സന്തോഷവതിയായി നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിരുവിന്റെ ജന്മവാര്‍ഷികത്തിലെ സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍.

ചിരുവിന്റെ പിറന്നാള്‍

ചിരുവിന്റെ പിറന്നാള്‍

ഒക്ടോബര്‍ 17നാണ് ചിരഞ്ജീവി സര്‍ജയുടെ ജന്മവാര്‍ഷികം. അടുത്തിടെയായിരുന്നു ധ്രുവ സര്‍ജയുടെ പിറന്നാള്‍. ചിരുവിനെപ്പൊലെ എന്നും പു്ഞ്ചിരിക്കണമെന്നായിരുന്നു മേഘ്‌ന സഹോദരനോട് പറഞ്ഞത്. ചേട്ടനും അനിയനും ശേഷമായി കുഞ്ഞതിഥിയും ഇതേ മാസത്തിലെത്തുമെന്നുള്ള വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 17 നായിരിക്കും മേഘ്‌ന പ്രസവിക്കുന്നതെന്നുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. ചിരു എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്.

മേഘ്‌നയുടെ പോസ്റ്റ്

മേഘ്‌നയുടെ പോസ്റ്റ്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മേഘ്‌ന രാജ്. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ചിരുവിന്റെ ഇത്തവണത്തെ പിറന്നാളില്‍ ആരാധകരെത്തേടിയെത്തുന്ന സര്‍പ്രൈസിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. രാജമാര്‍ത്താണ്ഡയിലെ വീഡിയോ ഗാനം ചിരുവിന്റെ ജന്മവാര്‍ഷികത്തില്‍ റിലീസ് ചെയ്യും. ഈ സിനിമയെക്കുറിച്ച് അദ്ദേഹം ഒരുപാട് എക്‌സൈറ്റഡായിരുന്നുവെന്നും മേഘ്‌ന കുറിച്ചിട്ടുണ്ട്.

ചിരുവിനെ മിസ്സ് ചെയ്യും

ചിരുവിനെ മിസ്സ് ചെയ്യും

വ്യക്തി ജീവിതത്തിലെ വലിയ ദു:ഖത്തെ മേഘ്‌ന അതിജീവിക്കുമ്പോള്‍ ആരാധകരും താരത്തിന് ശക്തമായ പിന്തുണയാണ് നല്‍കിയത്. രാജമാര്‍ത്താണ്ഡയിലെ ഗാനം റിലീസ് ചെയ്യുന്നവെന്നറിഞ്ഞതില്‍ സന്തോഷത്തിലാണ് തങ്ങളെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. ഈ ദിനത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഗാനം മാത്രമല്ല ജൂനിയര്‍ ചിരുവും അതേ ദിനത്തില്‍ തന്നെ എത്തുമെന്നും ആരാധകര്‍ ഉറപ്പിച്ച് പറയുകയാണ്. മേഘ്‌നയാവട്ടെ ചിരുവിനെക്കുറിച്ച് വാചാലയായി എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
ചിരിച്ച മുഖം

ചിരിച്ച മുഖം

ചിരിച്ച മുഖത്തോടെയുള്ള മേഘ്‌നയുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഒരേ സമയം സന്തോഷവും സങ്കടവും തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പ്രസവ സമയത്ത് ചിരു അരികിലുണ്ടായിരുന്നെങ്കില്‍ എന്ന് മേഘ്‌നയും ആഗ്രഹിക്കുന്നുണ്ടാവണം, എത്ര സങ്കടങ്ങള്‍ ഉള്ളിലൊതുക്കിയാണ് താരം പുഞ്ചിരിക്കുന്നതെന്നുമായിരുന്നു ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. ചിരു എങ്ങും പോയിട്ടില്ല, തനിക്ക് അരികില്‍ തന്നെയുണ്ട്. എന്നും താന്‍ സന്തോഷവതിയായിരിക്കുന്നത് കാണാനാണ് അദ്ദേഹത്തിന് ആഗ്രഹമെന്നും മേഘ്‌ന പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X