For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം; പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ് നടി, വീഡിയോ വൈറല്‍

  |

  മലയാളി പ്രേക്ഷകരേയും തെന്നിന്ത്യന്‍ സിനിമ ലോകത്തേയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്ന കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. നടന്‍ മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മോളിവുഡ് സിനിമലോകവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ചീരുവിന്റെ നല്ലപാതി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒറ്റ ചിത്രം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

  meghana raj

  2020ല്‍ ആയിരുന്നു ചീരുവിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ വേര്‍പാട്. മേഘ്‌ന അമ്മയാവാന്‍ തയ്യാറെടുക്കുമ്പോഴാണ് മരണം ചീരുവിനെ കവര്‍ന്ന് എടുക്കുന്നത്. അന്ന് മേഘ്‌നയ്ക്ക് കൈ താങ്ങായി ആരാധകര്‍ കൂടെ ഉണ്ടായിരുന്നു. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു. ചീരു ആഗ്രഹിച്ചത് പോലെ തന്നെ മകനെ വളര്‍ത്തുകയാണ നടി ഇപ്പോള്‍. മകന്റെ ജനന ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമായിട്ടുണ്ട്. മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്.

  ആറ് വര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം,പ്രണയകഥ പങ്കുവെച്ച് നിത്യ മാമ്മന്‍

  പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു നടിയുടെ മടങ്ങി വരവ്. കൂടാതെ ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. കന്നഡയിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവാണ് മേഘ്‌ന. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഷോയില്‍ നിന്നുള്ള ഒരു വീഡിയോയാണ്. പ്രിയപ്പെട്ടവനെ കുറിച്ച് വാചാലയാവുന്ന മേഘ്‌നയെ തേടി ചീരുവിന്റെ ശബ്ദം എത്തുകയാണ്. പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മേഘ്‌നയെ ആണ് വീഡിയോയില്‍ കാണുന്നത്. താരത്തിന്റെ വീഡിയോ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വൈറല്‍ ആയിട്ടുണ്ട്.

  ചീരുവിനോടൊപ്പമു വാലന്റൈന്‍സ് ഡേയെ കുറിച്ചും നടന്‍ നല്‍കിയ സമ്മാന െകുറിച്ചും സംസരിക്കവെയാണ് അപ്രത്യക്ഷിതമായി ചീരുവിന്റെ ശബ്ദം ഫ്‌ലോറി കേള്‍ക്കുന്നത്. ഇത് സത്യമായെങ്കില്‍ എന്ന് ആഗ്രഹിച്ച പോയി എന്ന് പറഞ്ഞ് കൊണ്ടാണ് മേഘ്‌ന പൊട്ടി കരയുന്നത്. ഇത് ആ വേദിയെ വൈകാരികമായ അവസ്ഥയിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് അല്‍പ നേരത്തിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് താരം വീണ്ടും തുടര്‍ന്നു.

  പ്രിയപ്പെട്ടവള്‍ക്ക് പ്രണയദിനം ആശംസിച്ച് നൂബിന്‍, ചിത്രം വൈറല്‍, ഡോക്ടറെ തേടി ആരാധകര്‍...

  ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് അതിമനോഹരമായ ഒരു നെക്ളേസാണ് ചിരു സമ്മാനമായി നല്‍കിയതെന്നാണ മേഘ്‌ന പറയുന്നത്.മേഘ്നയ്ക്ക് സമ്മാനിച്ചത്. വാലന്റൈന്‍സ് ഡേയ്ക്കും സമ്മാനങ്ങള്‍ നല്‍കാന്‍ അദ്ദേഹം മറന്നിരുന്നില്ല. അവയൊക്കെ ഇപ്പോഴും നടി വിലപ്പെട്ട വസ്തുക്കളായി സൂക്ഷിച്ചിട്ടുണ്ട്. വാലന്റൈന്‍സ് ഡേയില്‍ കറുത്ത ഹാന്‍ഡ് ബാഗാണ് ചീരു നല്‍കിയത്. മുട്ടുകുത്തി നിന്ന് ചീരു തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് എങ്ങനെയാണെന്നും മേഘ്‌ന പറയുന്നുണ്ട്. ചീരുവും താനും തമ്മിലുള്ള ഫോട്ടോ എപ്പോഴും തന്റെ കിടക്കയില്‍ സൂക്ഷിക്കുന്നുണ്ടെന്നും മേഘ്‌ന പറഞ്ഞു. ഏറെ ആവേശത്തോടെയായിരുന്നു ചീരുവിനെ കുറിച്ച് മേഘ്‌ന വാചാലയായത്. ഇതൊക്കെ പറയുമ്പോള്‍ നടിയുടെ മുഖത്ത് മനസ് നിറഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു.പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

  10 വര്‍ഷം നീണ്ടുന്ന ബന്ധത്തിനൊടുവിലാണ് മേഘ്‌നയും ചീരവും വിവാഹിതരാവുന്നത്. ഒരുപാട് സ്വപ്നങ്ങളോടെയായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളായിരുന്നുജീവിതത്തില്‍ നടന്നത്. മുന്‍പ് ഒരിക്കല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച മേഘ്‌ന വെളിപ്പെടുത്തിയിരുന്നു. ഫാന്‍സ് ഗ്രൂപ്പിലൂടെയാണ് നടിയുടെ വീഡിയോ വൈറല്‍ ആയത്. ചീരു ആണ് ആദ്യം പ്രെപ്പോസ് ചെയ്തതെന്നാണ് മേഘ്‌ന പറയുന്നത്. അവന്‍ പറയണം എന്നായിരുന്നു തന്റെ ആഗ്രഹം. അതിനാല്‍ ഞാന്‍ പ്രെപ്പോസ് ചെയ്തില്ല. ചീരുവിന് എന്റെ ഇഷ്ടം അറിയാവുന്നത് കൊണ്ട് തന്നെ എന്നോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നില്ല. ' എനിക്ക് നിന്നെ ഇഷ്ടമാണ്. എന്നേയും ഇഷ്ടപ്പെടണം' എന്നായിരുന്നു ചീരു പറഞ്ഞതെന്ന് മേഘ്‌ന വീഡിയോയില്‍ പറയുന്നു.

  വീഡിയോ കാണാം

  Read more about: meghana raj
  English summary
  meghana raj Breaks Down On Hearing Husband Chiranjeevi Sarja's Voice,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X