ചിരഞ്ജീവി പറഞ്ഞത് തന്നെ സംഭവിച്ചു; അനന്തരവനെ കൈയിലെടുത്തപ്പോള്‍ തോന്നിയ വികാരത്തെ കുറിച്ച് ധ്രുവ
കാത്തിരിപ്പുകള്‍ക്കൊടുവില്‍ നടി മേഘ്‌ന രാജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. കന്നഡ നടന്‍ ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യയും തെന്നിന്ത്യന്‍ നടിയുമായ മേഘ്‌ന രാജ് നാല് മാസം ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. ചിരുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ നെഞ്ച് പൊട്ടി കരയുന്ന മേഘ്‌നയുടെ ദൃശ്യം എല്ലാവരെയും വേദനിപ്പിക്കുന്നതായിരുന്നു.
മേഘ്‌നയ്‌ക്കൊപ്പം എന്നും ഉണ്ടാവുമെന്നും മരിച്ചാലും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തേഴുന്നേറ്റ് നിന്റെ അരികില്‍ ഉണ്ടാവുമെന്നും ചിരു ഭാര്യയോട് പറഞ്ഞതൊക്കെ അടുത്തിടെ നടി പുറംലോകത്തോട് വിളിച്ച് പറഞ്ഞിരുന്നു. നമ്മുടെ കുഞ്ഞിലൂടെ ചിരു വീണ്ടും ഭൂമിയിലെത്തുന്നതിന് കാത്തിരിക്കുകയാണെന്നും മേഘ്‌ന പറഞ്ഞു. ഒടുവില്‍ ആ ദിവസം വന്നെത്തി. മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹനിശ്ചയം നടന്ന ഒക്ടോബര്‍ 22 നാണ് മകന്റെ ജനനം.

ചേട്ടന്റെ കുഞ്ഞിനെ കൈയിലേറ്റ് വാങ്ങിയ ധ്രുവ സര്‍ജയുടെ ചിത്രങ്ങളായിരുന്നു രാവിലെ മുതല്‍ വൈറലായത്. ഇപ്പോഴിതാ മരുമകനെ കണ്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ധ്രുവ. 'ആരോഗ്യമുള്ളൊരു ആണ്‍കുഞ്ഞ് പിറന്നതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്.
മേഘനയും കുഞ്ഞും സുഖമായിരിക്കുന്നു. ഈ സന്തോഷത്തില്‍ ഞാന്‍ ഹനുമാന്‍ ദൈവത്തിനോടാണ് നന്ദി പറയുന്നത്. എന്റെ അനന്തരവനെ കൈയിലെടുക്കുമ്പോള്‍ ചിരു എനിക്കൊപ്പം വീണ്ടുമെത്തിയത് പോലെ തോന്നുകയാണ്. എല്ലാത്തിലുമുപരി അവന്‍ ചിരുവിന്റെ മകനാണ്. ഈ വികാരം സമാനതകളില്ലാത്തതാണ്. ഇതില്‍ കൂടുതല്‍ എനിക്ക് വിശദീകരിക്കാനും സാധിക്കുന്നില്ല.

Recommended Video
ചിരഞ്ജീവിയോട് കുഞ്ഞ് ജനിക്കുന്നതിനെ കുറിച്ച് തമാശയായി ചോദിച്ച കാര്യത്തെ കുറിച്ചും ധ്രുവ പറഞ്ഞിരിക്കുകയാണ്. 'നിങ്ങളിപ്പോള്‍ ഒരു പിതാവാകാന്‍ പോവുകയാണ്. നിങ്ങളെ പോലെ തന്നെ ഒരു മകനാണ് ജനിക്കുന്നതെങ്കില്‍ എന്ത് ചെയ്യും? എനിക്ക് ആത്മവിശ്വാസമുണ്ട്. എനിക്കും ഒരു മകനായിരിക്കും. നമ്മുടെ മാതാപിതാക്കള്‍ക്ക് വന്നത് പോലെ നിരവധി പരാതികളുമായി സ്‌കൂളില്‍ നിന്ന് എനിക്കും ഫോണ്‍ കോളുകള്‍ വരും എന്നാണ് ചിരഞ്ജീവി പറഞ്ഞതായി ധ്രുവ വെളിപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications