കുഞ്ഞ് ജനിക്കുന്ന സമയം മേഘ്‌നയുടെ അരികില്‍ ചിരുവിന്റെ ചിത്രം വച്ചിരുന്നു; അവൾ ബോൾഡായ പെൺകുട്ടിയാണ്
അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെയും നടി മേഘ്‌ന രാജിന്റെയും കണ്മണിയെ സ്‌നേഹ വാത്സല്യങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങള്‍. ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുമ്പോഴായിരുന്നു ചിരഞ്ജീവിയുടെ വേര്‍പാട്. അച്ഛനില്ലാത്ത ലോകത്തേക്ക് പിറന്ന് വീണ ആണ്‍കുഞ്ഞ് ചിരഞജീവിയുടെ പുനര്‍ജന്മമാണെന്നാണ് ആരാധകരും കുടുംബാംഗങ്ങളുമെല്ലാം വിശ്വസിക്കുന്നത്.
കുഞ്ഞ് ജനിച്ച് ആദ്യ മണിക്കൂറില്‍ തന്നെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. പിതാവിന്റെ ചിത്രത്തിനരികില്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിച്ചതടക്കം നിരവധി ഫോട്ടോസാണ് വൈറലായത്. ഇപ്പോഴിതാ മകള്‍ മേഘ്‌നയെ കുറിച്ചും ഭര്‍ത്താവ് നഷ്ടപ്പെട്ടതിന് ശേഷം കുഞ്ഞ് ജനിക്കുന്നത് വരെയുള്ള നാല് മാസത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് മേഘ്‌നയുടെ കുടുംബാംഗങ്ങള്‍.

സര്‍ജ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒക്ടോബര്‍ മാസത്തിന് ഒരുപാട് പ്രധാന്യമുണ്ട്. ഒക്ടോബര്‍ 17 നാണ് ചിരഞ്ജീവി സര്‍ജയുടെ ജന്മദിനം. സഹോദരന്‍ ധ്രുവ സര്‍ജയുടേത് ഒക്ടോബര്‍ ആറിനും. ഒക്ടോബര്‍ 22 ന് 11.07 മണിയ്ക്കാണ് കുഞ്ഞിന്റെ ജനനം. ഈ കഴിഞ്ഞ നാല് മാസം എങ്ങനെയാണ് കടന്ന് പോയതെന്ന് അറിയില്ല. ഭര്‍ത്താവ് എന്നും അടുത്ത് ഉണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ അതിലും കഠിനമായിരിക്കും. എന്നാല്‍ ഒരു ശക്തി അവള്‍ക്കൊപ്പമുണ്ടായിരുന്നു. മേഘ്‌ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണെന്ന് അച്ഛന്‍ സുന്ദര്‍രാജ് പറയുന്നു.

2017 ഒക്ടോബര്‍ 22 നാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. കുഞ്ഞ് ഉണ്ടായതും ഇതേ ദിവസം തന്നെ. ചിരുവിന്റെ പുനര്‍ജന്മമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്‌നയുടെ അരികില്‍ വച്ചിരുന്നു. അവന്‍ ജനിച്ച ഉടന്‍ ചിരുവിനെയാണ് ഞങ്ങള്‍ ആദ്യം കാണിച്ചതെന്നും സുന്ദര്‍ രാജ് പറയുന്നു. ഈ ചിത്രങ്ങളാണ് പിന്നീട് സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി കൊണ്ട് വൈറലായത്.

ഒന്നിച്ചുണ്ടായിരുന്ന രണ്ട് വര്‍ഷക്കാലം ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടമായി ആഘോഷിച്ചവരാണ് മേഘ്‌നയും ചിരഞ്ജീവിയും. ചിരു പോയതിന് ശേഷമാണ് താരദമ്പതിമാരെ കുറിച്ച് ആരുമറിയാത്ത പല കാര്യങ്ങളും പുറത്ത് വന്നത്. വിവാഹജീവിതത്തിലെ നാളുകളില്‍ ചിരഞ്ജീവി പകര്‍ന്ന വെളിച്ചമാണ് ചിരിച്ച മുഖവുമായി പൊതുവേദിയിലെത്താന്‍ മേഘ്‌നയ്ക്ക് കരുത്ത് നല്‍കിയത്. കുഞ്ഞിലൂടെ ചിരു വീണ്ടും ഭൂമിയിലേക്ക് വരുന്നതിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് അടുത്തിടെ മേഘ്‌ന പറഞ്ഞിരുന്നു. അങ്ങനെ പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ തീരാവേദനയില്‍ നിന്നും മേഘ്‌ന വേഗം മറികടക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications