ആശുപത്രിയിലെത്തി മേഘ്‌നയെയും കുഞ്ഞിനെയും കണ്ട് നസ്രിയയും ഫഹദും; താരദമ്പതിമാരുടെ വീഡിയോ പുറത്ത്

സിനിമാ പ്രേമികള്‍ക്കിത് നഷ്ടങ്ങളുടെ വര്‍ഷമാണ്. ബോളിവുഡില്‍ നിന്നും ഇര്‍ഫാന്‍ ഖാന്‍, റിഷി കപൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നില്‍ക്കുമ്പോഴാണ് കന്നഡയില്‍ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. 39-ാമത്തെ വയസില്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കാത്തിരിക്കുമ്പോഴായിരുന്നു ചിരുവിന് ഹൃദയാഘാതം വരുന്നത്.

അന്ന് നാല് മാസം ഗര്‍ഭിണിയായിരുന്ന ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജിന്റെ വിഷമം കണ്ട് നിന്നവര്‍ക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവിന്റെ അകാല വിയോഗത്തിന്റ വേദനയില്‍ കഴിയുന്ന മേഘ്‌ന കഴിഞ്ഞ ദിവസമാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്‌നയെയും കുഞ്ഞിനെയും കാണാനെത്തിയ പ്രിയപ്പെട്ടവരുടെ കൂട്ടത്തില്‍ മലയാളത്തില്‍ നിന്നുള്ള താരങ്ങളുമുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം.

മേഘ്‌നയെ കാണാന്‍ നസ്രിയ

കന്നഡ നടന്‍ എന്നതിലുപരി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് എന്ന നിലയിലാണ് ചിരഞ്ജീവിയെ മലയാളികള്‍ക്ക് പരിചയം. സിനിമയില്‍ നായകനായി തിളങ്ങി നില്‍ക്കുകയായിരുന്നു ചിരഞ്ജീവി. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ മേഘ്‌ന ഗര്‍ഭിണിയായി. ആരാധകരും സിനിമാപ്രേമികളും സുഹൃത്തുക്കളുമെല്ലാം മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഒക്ടോബര്‍ 22 ന് രാവിലെ പതിനൊന്ന് മണിയ്ക്കാണ് ജൂനിയര്‍ ചിരഞ്ജീവി പിറന്നത്.

മേഘ്‌നയെ കാണാന്‍ നസ്രിയ

ആദ്യ മണിക്കൂറുകളില്‍ തന്നെ കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കി. മേഘ്‌നയ്ക്കും കുഞ്ഞിനും ആശംസകള്‍ അറിയിച്ച് പ്രമുഖ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് മേഘ്‌ന. കേരളത്തിലും ഒരുപാട് സുഹൃത്തുക്കള്‍ മേഘ്‌നയ്ക്കുണ്ട്. ബേബി ഷവര്‍ പാര്‍ട്ടിയില്‍ മലയാളി നടി അനന്യ പങ്കെടുത്തിരുന്നു. മേഘ്‌നയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നസ്രിയ. ചിരഞ്ജീവി പോയപ്പോഴും കുഞ്ഞിന് ജന്മം നല്‍കിയപ്പോഴുമൊക്കെ ആശംസകളുമായി നസ്രിയയും എത്തിയിരുന്നു.

 മേഘ്‌നയെ കാണാന്‍ നസ്രിയ

ഇപ്പോഴിതാ ഫഹദ് ഫാസിലും നസ്രിയ നസീമുമാണ് മേഘ്‌നയെയും കുഞ്ഞിനെയും കാണാന്‍ ബെംഗ്ലൂരില്‍ എത്തിയിരിക്കുന്നത്. ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മേഘ്‌നയുടെ സന്തോഷത്തില്‍ പങ്കുചേരാനാണ് അടുത്ത സുഹൃത്തുക്കളായ നസ്രിയയും ഫഹദ് ഫാസിലും എത്തിയത്. ഇരുവരും ബെംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മേഘ്‌നയേയും കുഞ്ഞിനേയും കണ്ട് മടങ്ങിയത്. മേഘ്‌നയുടെ ബന്ധുക്കളുമായി സംസാരിക്കുകയും ഇരുവരെയും യാത്ര അയക്കുകയും ചെയ്തിരുന്നു.

മേഘ്‌നയെ കാണാന്‍ നസ്രിയ

ഏറ്റവും പുതിയതായി ഫഹദ് വാങ്ങിയ കാറിലായിരുന്നു ഇരുവരും ബെംഗ്ലൂരില്‍ എത്തിയത്. ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയ കാറില്‍ നിന്നും ഇറങ്ങി നേരെ അകത്തേക്ക് കയറി പോകുന്നതും തിരിച്ചിറങ്ങി വന്ന് മറ്റൊരു കാറില്‍ തിരികെ പോകുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം. തന്റെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയുണ്ടാക്കിയ സമയത്ത് ശക്തി പകര്‍ന്നത് ബന്ധുക്കളും സുഹൃത്തുക്കളുമാണെന്ന കാര്യം മേഘ്‌ന പറഞ്ഞിരുന്നു. ബേബി ഷവര്‍ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുഹൃത്തുക്കളെ കുറിച്ച് മേഘ്‌ന സൂചിപ്പിച്ചത്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X