എന്റെ ഭായിയ്ക്ക് വീണ്ടും സ്വാഗതം; നടി മേഘ്‌നയ്ക്കും കുഞ്ഞിനും ആശംസകളുമായി നടി നസ്രിയ നസീം

കര്‍ണാടകയില്‍ ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. ജൂണ്‍ ഏഴിന് വേര്‍പിരിഞ്ഞ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും നടി മേഘ്‌ന രാജിനും ഇന്ന് രാവിലെ ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. വളരെ കുറച്ച് സമയത്തിനുള്ളില്‍ സന്തോഷ വാര്‍ത്ത ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി. ചേട്ടന്റെയും ചേടത്തിയുടെയും കണ്മണിയെ കൈയിലേറ്റി വാങ്ങിയ ധ്രുവ സര്‍ജയുടെ ചിത്രങ്ങളും വൈറലാണ്.

ഇന്ന് രാവിലെയാണ് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ചിരഞ്ജീവിയുടെ പുനര്‍ജന്മമായി ആണ്‍കുട്ടി ആയിരിക്കും ജനിക്കാന്‍ പോവുന്നതെന്ന് നേരത്തെ മുതല്‍ ആരാധകര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. ജൂനിയര്‍ ചിരുവിനും മേഘ്‌നയ്ക്കും ആശംസകളുമായി എത്തുകയാണ് പ്രിയപ്പെട്ടവര്‍. ചിരുവിന്റെ ഫോട്ടോയ്‌ക്കൊപ്പം കുഞ്ഞിനെ ചേര്‍ത്ത് വെച്ചതടക്കം നിരവധി ചിത്രങ്ങളാണ് വൈറലാവുന്നത്.

 megnaa

ജൂനിയര്‍ ചിരുവിന്റെ വരവ് ഏറെ സന്തോഷത്തോടെയാണ് ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം വരവേറ്റത്. മേഘ്‌നയ്ക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് നടി നസ്രിയ നസീമും എത്തിയിരുന്നു. 'ജൂനിയര്‍ ചിരു, വെല്‍ക്കം ബാക്ക് ഭായ്' എന്നാണ് നസ്രിയ പറഞ്ഞിരിക്കുന്നത്. മലയാളത്തില്‍ നിന്ന് നടി അനന്യ, അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, തുടങ്ങി നിരവധി താരങ്ങളാണ് മേഘ്‌നയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.

മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും കുടുംബവുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന നടിയാണ് നസ്രിയ നസീം. ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാനും കുടുംബത്തിലെ മറ്റ് ആഘോഷങ്ങള്‍ക്കുമെല്ലാം നസ്രിയ സജീവ സാന്നിധ്യമായിരുന്നു. ചിരുവിന്റെ അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാടുണ്ടാക്കിയ വേദന പങ്കുവെച്ച് നസ്രിയയും രംഗത്ത് വന്നിരുന്നു.

 megnaa

വര്‍ഷങ്ങളോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2018 ഏപ്രില്‍ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും വിവാഹിതരാവുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ വമ്പന്‍ കല്യാണങ്ങളിലൊന്നായിരുന്നു അത്. വിവാഹശേഷം സന്തോഷത്തോടെ കഴിയുകയായിരുന്നു താരദമ്പതിമാര്‍. ലോക്ഡൗണ്‍ തുടങ്ങിയതിനൊപ്പം മേഘ്‌ന ഗര്‍ഭിണിയായതോടെ കുഞ്ഞതിഥി വരുന്ന സന്തോഷത്തിലായിരുന്നു.

Recommended Video

മേഘ്‌നക്ക് ചിരഞ്ജീവിയായി കുഞ്ഞു പിറന്നു..പുനർജന്മമെന്ന് നടി| Filmibeat Malayalam

എന്നാല്‍ എല്ലാ സന്തോഷങ്ങളും പാതി വഴിയില്‍ അവസാനിപ്പിച്ചാണ് ജൂണ്‍ ഏഴിന് ചിരഞ്ജീവി അന്തരിച്ചത്. പ്രിയതമന്റെ വേര്‍പാടുണ്ടാക്കി മുറിവില്‍ നിന്നും അതിവേഗം തിരിച്ച് വന്ന മേഘ്‌ന കുഞ്ഞിലൂടെ അദ്ദേഹം തിരികെ വരുമെന്നുള്ള പ്രതീക്ഷ പങ്കുവെച്ചിരുന്നു. നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ട് വരാന്‍ ഞാന്‍ കാത്തിരിക്കുയാണ് എന്നാണ് നേരത്തെ മേഘ്‌ന പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X