നിങ്ങളുടെ കുഞ്ഞ് എപ്പോഴും നിങ്ങളെ സ്‍നേഹിക്കുന്നു,അച്ഛന് ആശംസയുമായി മേഘ്ന രാജ്

2020 ൽ ഏറ്റവും കൂടുതൽ ചർച്ചയായ നടിയായിരുന്നു മേഘ്ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗത്തെ തുടർന്നാണ് മേഘ്ന വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. മലയാള സിനിമയുമായി അടുത്ത ബന്ധമില്ലെങ്കിലും ചിരഞ്ജീവി സർജയുടെ വിയോഗം മലയാളി പ്രേക്ഷകരുടേയും കണ്ണ നനച്ചിരുന്നു. തെന്നിന്ത്യൻ സുന്ദരി മേഘ്ന മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. മലയാളത്തിലും നടി സജീവമായിരുന്നു.

megnaraj

സോഷ്യൽ മീഡിയയിൽ സജീവമാണ് മേഘ്ന രാജ്. ആരാധകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നടി തന്റെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. നടിയുടെ ദുഷ്കരമായ കാലഘട്ടത്തിൽ ഒപ്പം തന്നെ ആരാധകരു കൂടെയുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മേഘ്നയുടെ പുതിയ പോസ്റ്റാണ്. അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയ സ്പർശിയായ ആശംസയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് നടി പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ... പ്രിയപ്പെട്ട അപ്പാ, ഞാൻ ആശ്രയിക്കുന്ന ചുമലുകളാണ് നിങ്ങളെന്ന് എന്ന് ആണ് ജന്മദിനത്തില്‍ എനിക്ക് ലോകത്തോട് പറയാനുള്ളത്. നിങ്ങളുടെ കുഞ്ഞ് എപ്പോഴും. നിങ്ങളെ സ്‍നേഹിക്കുന്നുവെന്നും അച്ഛൻ സുന്ദര്‍ രാജിന് ആശംസയുമായി മേഘ്‍ന രാജ് കുറിച്ചു. നടിയുടെ വാക്കുകൾ വൈറലായിട്ടുണ്ട്. അച്ഛൻ സുന്ദർ രാജിന് പിറന്നാൾ ആശംസയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

മേഘ്ന അമ്മയാകാൻ തയ്യാറെടുക്കുമ്പോഴായിരുന്നു ചിരഞ്ജീവി സർജയുടെ വിയോഗം. കുഞ്ഞ് പിറന്നിട്ട് 100 ദിവസമായിരിക്കുകയാണ്. കുഞ്ഞ് ചീരുവിന് ആശംസയുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ഒരു ആരാധിക പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിരഞ്ജീവി സർജയുടെ ഫാന്‍ പേജിലൂടെയാണ് വിഡിയോ പുറത്തു വന്നത്. ഈ നൂറു ദിനങ്ങള്‍ ഞങ്ങള്‍ക്ക് വളരെ അമൂല്യമാണ്. നിന്നെ കൊവിഡ് ബാധിച്ചത് ഞങ്ങളെ കരയിപ്പിച്ചു. ഓരോ ദിവസവും കൂടുതല്‍ നിന്നെ സ്‌നേഹിക്കുകയാണ്. നീ ആണ് ഏറ്റവും മികച്ചത്. ഹാപ്പി 100 ഡേയ്‌സ്- എന്നാണ് വിഡിയോയില്‍ ആരാധിക പറയുന്നത്. ഈ വീഡിയോ വൈറലായിരുന്നു.

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X