For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പാതിരാത്രിയിലും വിളിക്കാൻ പറ്റുന്ന സുഹൃത്ത് മേഘ്നയാണ്, പക്ഷെ ഒറ്റ കുഴപ്പമേയുള്ളൂ'; അനന്യ പറയുന്നു!

  |

  2008ൽ പോസിറ്റീവ് എന്ന മലയാള ചലച്ചിത്രത്തിലൂടെയാണ് നടി അനന്യ സിനിമയിലേക്ക് എത്തിയത്. തുടർന്ന് അതേ വർഷം തന്നെ നാടോടികൾ എന്ന തമിഴ് ചലച്ചിത്രത്തിലും അഭിനയിച്ചു. അമ്പെയ്ത്തിൽ സംസ്ഥാന, ദേശീയ തലത്തിൽ രണ്ട് തവണ ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട് താരം. കുറച്ച് നാൾ ആയി മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്ന അനന്യ ഭ്രമം എന്ന പൃഥ്വിരാജ് സിനിമയിലൂടെയാണ് വീണ്ടും മലയാള സിനിമയിൽ സജീവമായത്. താരത്തിന്റെ ശക്തമായ കഥാപാത്രമായിരുന്നു ഭ്രമത്തിലേത്. നടൻ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു അനന്യയ്ക്ക്.

  'പൊക്കമില്ലാത്തതിന്റെ പേരിൽ അച്ഛനെ കുറ്റപ്പെടുത്തുമായിരുന്നു'; വിനീത് ശ്രീനിവാസൻ അന്ന് പറഞ്ഞത്!

  ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേക്ക് കൂടിയായിരുന്നു ഭ്രമം. നടി മംമ്ത മോഹൻദാസും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒടിടി റിലീസായിരുന്ന സിനിമ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയിരുന്നു. മലയാളത്തിൽ നിന്നും വിട്ടുനിന്ന സമയത്ത് തമിഴിലും തെലുങ്കിലും സിനിമകളുമായി സജീവമായിരുന്നു അനന്യ. മലയാള സിനിമയിൽ നിന്നും മാറി നിന്നതിനെക്കുറിച്ചും ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ചും ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെയിരുന്നു. 'ഇവിടെ തന്നെയുണ്ടായിരുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് മലയാളത്തിൽ ഒരു സിനിമയുടെ ഭാഗമാവുന്നത്. അതാണ് ഈ ചോദ്യത്തിന് കാരണം.'

  'എന്റെ അമ്മ മരിച്ചാൽ‍ പടം ബ്ലോക്ക് ബസ്റ്റർ, പക്ഷെ എനിക്ക് അതെല്ലാം വലിയ ട്രോമയായിരുന്നു'; കല്യാണി പ്രിയദർശൻ

  'ഈ വർഷങ്ങളിലും ഞാൻ സിനിമ ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളായിരുന്നു എന്ന് മാത്രം. മലയാളത്തിലേക്ക് തിരിച്ചുവരാൻ നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. അല്ലാതെ ഈ ഗ്യാപ് വന്നതിന് വേറെ കാരണങ്ങൾ ഒന്നുമില്ല അനന്യ പറഞ്ഞു.' ഏത് പാതിരാത്രിയിലും വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുഹൃത്തിനെ കുറിച്ച് ചോദിച്ചപ്പോൾ അനന്യ പറഞ്ഞ മറുപടിയും അതിനുള്ള കാരണവുമാണ് ഇപ്പോൾ ശ്ര​ദ്ധനേടുന്നത്. യക്ഷിയും ഞാനും, ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ മുൻനിര നായികയായി മാറിയ നടി മേഘ്ന രാജിന്റെ പേരാണ് മറുപടിയായി അനന്യ പറഞ്ഞത്. പാതിരാത്രിയിലും വിളിക്കാൻ പറ്റുന്ന സുഹൃത്ത് മേഘ്നയാണെന്നും എന്നാൽ അവൾ ഫോൺ എടുക്കുമോ എന്നത് ഒരു ചോദ്യമാണെന്നുമാണ് അനന്യ പറഞ്ഞത്. സിനിമാ മേഖലയിൽ നിന്നുള്ള അനന്യയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളാണ് മേഘ്ന രാജ്.

  കന്നട നടിയാണെങ്കിലും മലയാളികൾക്ക് നൽകുന്ന സ്നേഹവും പരി​ഗണനയും എല്ലാം ആദ്യ സിനിമ മുതൽ മേഘ്നയ്ക്ക് മലയാളി പ്രേക്ഷകർ നൽകാറുണ്ട്. അടുത്തിടെ മേ​ഘ്നയ്ക്കും മകൻ രായൻ സർജയ്ക്കുമൊപ്പം നിൽക്കുന്ന അനന്യയുടെ ഫോട്ടോ വൈറലായി മാറിയിരുന്നു. മേഘ്നയുമായി അടുത്ത സൗഹൃദമുണ്ടെന്നും 11 വർഷമായി തങ്ങൾ പരിചയപ്പെട്ടിട്ടെന്നുമാണ് അനന്യ പറഞ്ഞത്. മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിലാണ് മേഘ്‌നയും അനന്യയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാൽ ആ സിനിമ ചെയ്യുന്ന സമയത്ത് അങ്ങനെ വല്യ കൂട്ടൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് 100 ഡിഗ്രി സെൽഷ്യസ് ചെയ്തപ്പോഴാണ് തങ്ങൾ നല്ല സുഹൃത്തുക്കളായി മാറുന്നതെന്നുമാണ് അനന്യ പറഞ്ഞത്. അവിടം മുതലാണ് തങ്ങളുടെ സൗഹൃദം ശക്തമായതെന്ന് അനന്യ പറഞ്ഞിരുന്നു. മേഘ്നയുടെ മകനെ ഡിസ്റ്റോ എന്നാണ് അനന്യ കൊഞ്ചിച്ച് വിളിക്കുന്നത്.

  Recommended Video

  നവ്യ വിളിച്ചു ആകെ ചടപ്പായിപ്പോയി..വീട്ടിൽ ഒരു വിലയും ഇല്ല..DHYAN REVEALS | Filmibeat Malayalam

  ഇനി അപ്പൻ എന്ന സണ്ണി വെയ്ൻ സിനിമയാണ് അനന്യയുടേതായി റിലീസിനെത്താനുള്ളത്. മജു ആണ് അപ്പൻ സംവിധാനം ചെയ്തത്. മജുവും ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സണ്ണി വെയ്നൊപ്പം അലൻസിയർ, പോളി വൽസൻ, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെയും സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വെള്ളം സിനിമയുടെ നിർമ്മാതാക്കളായ ജോസ്‌കുട്ടി മടത്തിലും രഞ്ജിത്ത് മണബ്രക്കാട്ടും ഒപ്പം സണ്ണി വെയ്ൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

  Read more about: ananya
  English summary
  'Meghana Raj is a friend who can be called even in the middle of the night' says actress Ananya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X