For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചീരുവിനെ ഇതിലും മനോഹരമായി എങ്ങനെ ഓര്‍ക്കാനാണ്? അമ്മയ്ക്ക് പകരം അപ്പ എന്ന് വിളിച്ച് റയാന്റെ ക്യൂട്ട് വീഡിയോ

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ വേര്‍പാടായിരുന്നു കന്നട താരം ചിരഞ്ജീവി സര്‍ജയുടേത്. മലയാളത്തില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളിപ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ഭാര്യ മേഘ്‌ന രാജിലൂടെയായിരുന്നു അത്.

  വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മേഘ്‌ന മലയാളികളുടെ പ്രിയതാരമായി മാറി.

  നീണ്ട പത്ത് വര്‍ഷക്കാലം നീണ്ട പ്രണയത്തിനു ശേഷം 2018-ലായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹം. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നായിരുന്നു ഇരുവരെയും ആരാധകര്‍ സ്‌നേഹത്തോടെ അഭിസംബോധന ചെയ്തിരുന്നത്.

  ഹൃദയാഘാതത്തെ തുടര്‍ന്ന് 2020-ലായിരുന്നു ചീരു എന്ന ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. മേഘ്‌ന അപ്പോള്‍ നാലു മാസം ഗര്‍ഭിണിയായിരുന്നു. ചീരുവിന്റെ വേര്‍പാടിനെ തുടര്‍ന്ന് ആകെ തകര്‍ന്നുപോയ മേഘ്‌നക്ക് കൈത്താങ്ങായത് കുടുംബവും ആരാധകരുമായിരുന്നു.

  മകന്‍ റയാന്‍ രാജ് സര്‍ജയ്ക്ക് ഇപ്പോള്‍ ഒന്നര വയസ്സായി. ഏറെ നാള്‍ അഭിനയരംഗത്തു നിന്നു വിട്ടുനിന്ന മേഘ്‌ന ഇപ്പോള്‍ വെള്ളിത്തിരയില്‍ സജീവമാണ്. ടി.വി.പരസ്യങ്ങളിലും റിയാലിറ്റി ഷോകളിലേയും ശ്രദ്ധേയമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു മേഘ്‌ന.

  Also Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

  ഇപ്പോഴിതാ മകനോടൊപ്പമുള്ള ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മേഘ്‌ന ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  വീഡിയോയില്‍ മകനെ അമ്മ എന്നു പറയാന്‍ പഠിപ്പിക്കുകയാണ് മേഘ്‌ന. മൂന്നു തവണ അമ്മ എന്നു പറഞ്ഞ ശേഷം അവസാന ശ്രമത്തില്‍ അപ്പ എന്നാണ് റയാന്‍ പറയുന്നത്. കുറച്ചുനേരം ആലോചിച്ച ശേഷമായിരുന്നു റയാന്‍ അപ്പ എന്ന് ഉച്ചരിച്ചത്. ഇതോടെ മേഘ്‌ന പരിഭവിച്ച് മുഖം കറുപ്പിച്ചതും വീഡിയോയില്‍ വ്യക്തമായി കണാം.

  മകനോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്‌ന തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. 2020 ഒക്ടോബര്‍ രണ്ടാം തീയതിയായിരുന്നു മേഘ്‌നയ്ക്കും ചിരഞ്ജീവി സര്‍ജയ്ക്കും കുഞ്ഞ് പിറന്നത്. മകന്‍ ജനിക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ചീരുവിന്റെ മരണം.

  അടുത്തിടെയായിരുന്നു ചീരുവിന്റെ രണ്ടാം ചരമവാര്‍ഷികം. ചിരുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മേഘ്‌ന കുറിച്ച വികാരനിര്‍ഭരമായ വാക്കുകള്‍ ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. 'നീയും ഞാനും എന്നേക്കും... നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ഒരാള്‍ ഉണ്ടാവുകയുമില്ല...നീ ചീരു...വണ്‍ ആന്റ് ഓണ്‍ലി... ലവ് യൂ' എന്നാണ് മേഘ്‌ന ആ ദിനത്തില്‍ കുറിച്ചത്.

  Also Read: 'കാമുകനെ ഉമ്മവെക്കുന്ന ഫോട്ടോയുണ്ടായിരുന്നെങ്കിൽ ജാസ്മിൻ‌ വിഷയത്തിൽ നിന്ന് തലയൂരാമായിരുന്നു'; നിമിഷ

  ചിരുവിന്റെ വിയോഗശേഷമാണ് മേഘ്‌ന ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ നടി പറയുന്നത് ഇപ്രകാരമാണ്:' ആദ്യമായി ഗര്‍ഭിണിയാവുന്നവര്‍ കുറച്ച് കാലത്തേക്ക് സൂക്ഷിക്കണമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞിരുന്നു. ഇത് ഞങ്ങളുടെ ആദ്യത്തെ കണ്മണി ആയതിനാല്‍ അഞ്ചാം മാസത്തില്‍ ഔദ്യോഗികമായി അറിയിക്കാമെന്ന് കരുതി.

  അതുവരെ അടുത്ത ബന്ധുക്കളോടും കുറച്ച് സുഹൃത്തുക്കളോടും മാത്രമേ ഇക്കാര്യം പറഞ്ഞിരുന്നുള്ളു. ആരാധകരോട് പറയാനായി പല രസകരമായ മാര്‍ഗ്ഗങ്ങളും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളിലൂടെ അസാധാരണമായി എല്ലാവരും അതറിഞ്ഞു.

  ഞങ്ങള്‍ പരസ്പരം ശക്തരാണെന്ന് പലപ്പോഴും ചീരുവിനോട് ഞാന്‍ പറയാറുണ്ടായിരുന്നു. നിന്നെ ഒരിക്കലും തനിച്ചാക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'ബേബി... ഞാന്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്നും ചിറകടിച്ച് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന്' പലപ്പോഴും പറഞ്ഞിരുന്നു. ഞങ്ങളുടെ കുഞ്ഞിലൂടെ ഒരു അത്ഭുതമായി അവന്‍ എനിക്കൊപ്പം എന്നും നില്‍ക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

  സാധാരണയുള്ള ഞായറാഴ്ചകള്‍ പോലെയായിരുന്നു ജൂണ്‍ ഏഴും തുടങ്ങിയത്. ഞാനും ധ്രുവും അവന്റെ ഭാര്യയും വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് ചീരു വീണെന്ന് പറഞ്ഞ് അച്ഛന്‍ അകത്തേക്ക് വിളിക്കുന്നത്. ഞങ്ങളൊരിക്കലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹത്തിന് ചെറുതായി ബോധം നഷ്ടപ്പെടുകയും പെട്ടെന്ന് തിരിച്ച് വരികയും ചെയ്തിരുന്നു.

  Recommended Video

  നടി മേഘ്‌ന കാത്തിരുന്ന ആ സന്തോഷ ദിവസം | FilmiBeat Malayalam

  Also Read: ടിക്കറ്റ് ടു ഫിനാലെ ടാസ്‌കില്‍ ധന്യയ്ക്ക് ജയം, പൊരുതി തോറ്റ് റിയാസ്; ഓടിയെത്തി അഭിനന്ദിച്ച് ദില്‍ഷ

  ആംബുലന്‍സ് വിളിക്കുന്നതിന് പകരം ഞങ്ങള്‍ തന്നെ ചിരുവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് കൊണ്ടുപോവുകയും ഡോക്ടര്‍മാര്‍ ഹൃദയാഘാതമാണെന്ന് ഞങ്ങളെ അറിയിക്കുകയുമായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു സംഭവിച്ചത്.

  വീട്ടില്‍വെച്ച് ബോധം പോയി പെട്ടെന്ന് തിരികെ വന്നപ്പോള്‍ നീ പേടിക്കണ്ട, എനിക്ക് ഒന്നും പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. അതായിരുന്നു ചിരുവിന്റെ അവസാന വാക്കുകള്‍.

  കുടുംബവും സുഹൃത്തുക്കളുമായിരുന്നു എന്റെ ശക്തമായ നെടുംതൂണുകള്‍. നമ്മുടെ സുഹൃത്തുക്കള്‍ ജീവിതത്തില്‍ എന്ത് പ്രശ്‌നം വന്നാലും ഉപേക്ഷിക്കില്ലെന്നും ചിരു എന്നോട് മുന്‍പ് പറഞ്ഞിട്ടുണ്ട്.' മേഘ്‌ന സങ്കടത്തോടെ പറയുന്നു.

  Read more about: meghana raj
  English summary
  Meghana Raj New video of her Son Raayan Raj Sarja Calling Appa and Amma Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X