മേഘ്‌ന രാജിന്‍റെ കൈപിടിച്ച് ജൂനിയര്‍ ചിരു, എനിക്ക് ലഭിച്ച മികച്ച സമ്മാനം ഇതെന്ന് നടി, ചിത്രം വൈറല്‍
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് മേഘ്‌ന രാജ്. ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അപ്രതീക്ഷിതമായി ചിരു യാത്രയായപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. മേഘ്‌നയുടെ അവസ്ഥയെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും മേഘ്‌ന ചിരുവിനെ കൂടെക്കൂട്ടിയിരുന്നു. വീട്ടിലും ആശുപത്രി മുറിയിലുമെല്ലാം ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന ചിരുവിനെയായിരുന്നു എല്ലാവരും കണ്ടത്. പറന്നകന്ന പ്രിയമനെ ഇങ്ങനെ ഇപ്പോഴും കൂടെക്കൂട്ടുന്നുണ്ടെങ്കില്‍ ജീവിച്ചിരുന്ന സമയത്ത് അദ്ദേഹം എത്ര സ്‌നേഹമായിരിക്കും മേഘ്‌നയ്ക്ക് നല്‍കിയിട്ടുണ്ടാവുകയെന്നും ആരാധകര്‍ ചോദിച്ചിരുന്നു.
കാത്തിരിപ്പിനൊടുവിലായി മേഘ്‌നയ്ക്ക് അരികിലേക്ക് ജൂനിയര്‍ ചിരു എത്തുകയായിരുന്നു. തനിക്ക് ലഭിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു ചിരു മുന്‍പ് പറഞ്ഞത്. താന്‍ ചെയ്ത കുസൃതികളും വികൃതികളുമൊക്കെ അവനും ആവര്‍ത്തിക്കുമെന്നും ചിരു പറഞ്ഞിരുന്നു. പ്രസവം അടുക്കാറായപ്പോഴും പെണ്‍കുഞ്ഞായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് മേഘ്‌ന എത്തിയിരുന്നു.
തൊട്ടില്‍കെട്ട് ചടങ്ങ് കഴിഞ്ഞതിന് ശേഷമായാണ് മേഘ്‌ന മാധ്യമങ്ങളുമായി സംസാരിച്ചത്. വിഷമഘട്ടം അതിജീവിചച്ചതിനെക്കുറിച്ചും സുഹൃത്തുക്കളുടെ പിന്തുണയെക്കുറിച്ചും നടി തുറന്നുപറഞ്ഞിരുന്നു. നസ്രിയയും അനന്യയുമുള്‍പ്പടെയുള്ളവര്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു. അമ്മയും എല്ലാ കാര്യങ്ങളിലും കൂടെയുണ്ടായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. വൈകാതെ തന്നെ താന്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്നും താരം പറഞ്ഞിരുന്നു. തൊട്ടില്‍കെട്ട് ചടങ്ങിന് ശേഷമായി വിപുലമായി പേരിടല്‍ ചടങ്ങ് നടത്തുമെന്നും മേഘ്‌ന പറഞ്ഞിരുന്നു.

കുഞ്ഞതിഥിയുടെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍. മകന്റെ കുഞ്ഞുകൈ പിടിച്ചുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐശ്വര്യ അര്‍ജുനുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്.
Recommended Video
അത്ഭുതങ്ങളുടെ സമയം, എന്റെ കുഞ്ഞതിഥിയുടെ സമ്മാനം. അവന്റെ ചെറിയ കൈകൾ എന്റെ ചുറ്റും പൊതിയുന്നു. നിങ്ങൾക്ക് മതിയായ നന്ദി ബേബി മാ ... നിങ്ങൾ എനിക്ക് നൽകിയ ഏറ്റവും മികച്ച സമ്മാനം ... ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു! നിങ്ങൾക്കായി കാത്തിരിക്കുന്നുവെന്നായിരുന്നു താരം കുറിച്ചത്.
ബൗസില്‍ പുതുപുത്തന്‍ പരീക്ഷണങ്ങളുമായി ഇനിയ, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications