എന്റെ വഴികാട്ടിയും സംരക്ഷകനും; ഒപ്പമുണ്ടെന്ന് മേഘ്ന; ചിരഞ്ജീവി സർജയുടെ ജന്മ വാർഷികത്തിൽ താരം

കന്നഡ സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തിയ വിയോ​ഗമായിരുന്നു നടൻ ചിരഞ്ജീവി സർജയുടേത്. ഹൃദയാഘാതം കാരണം തന്റെ 35ാം വയസിലാണ് ചിരഞ്ജീവി സർജ മരിക്കുന്നത്. അപ്രതീക്ഷിത മരണം നടന്റെ കു‌ടുംബത്തിന് വലിയ ആഘാതമായി. ചിരഞ്ജീവി സർജ മരിക്കുമ്പോൾ ഭാര്യ നടി മേഘ്ന രാജ് ​ഗർഭിണിയാണ്. ഭർത്താവിനെ അടക്കിയ സ്ഥലത്തിരുന്ന് പൊട്ടിക്കരയുന്ന മേഘ്നയുടെ ​ദൃശ്യങ്ങൾ ഏവർക്കും വിങ്ങലായി.

ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തെ അതിജീവിക്കാൻ മേഘ്നയെ സഹായിച്ച് മകൻ റയാൻ രാജിന്റെ ജനനമാണ്. ചിരഞ്ജീവി സർജ മരിച്ചിട്ട് നാല് വർഷം പിന്നിട്ടു. എന്നാൽ ഇദ്ദേഹത്തെ ഓർമകൾക്ക് വിട്ട് കൊടുക്കാൻ മേഘ്നയ്ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ചിരഞ്ജീവി സർജയുടെ ജന്മ വാർഷിക ദിനത്തിൽ മേഘ്ന പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുകയാണ്.

Meghana Raj  Chiranjeevi Sarja

'ഹാപ്പി ബർത്ത്ഡേ ഹാപ്പിനെസ്. വഴികാട്ടിയും സംരക്ഷകനും നീയാണ്,' മേഘ്ന ഫോട്ടോയ്ക്കൊപ്പം കുറിച്ചതിങ്ങനെ. തകർന്ന് പോയ ഘട്ടത്തെ അതിജീവിച്ച് പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് മേഘ്ന. ഇതേക്കുറിച്ച് നടിയുടെ പിതാവ് സുന്ദർ രാജ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. മേഘ്ന വർക്ഹോളിക് ആണ്. ആരെയും ആശ്രിയിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല.

വിധവയായ എന്നെ എല്ലാവരും നോക്കണം എന്ന് പറയുന്ന ആളല്ല. അവൾ തനിയെ കാറോടിക്കും, എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യാനാണ് മേഘ്നയ്ക്കിഷ്ടമെന്നും ഇദ്ദേഹം വ്യക്തമാക്കി. ഒരു ഘട്ടത്തിൽ അവൾക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയാൽ ആരും അവളെ തടയില്ല. അവളുടെ സ്വന്തം ജീവിതമാണ്. അവളിപ്പോഴും ചെറുപ്പമാണ്. അത് നടക്കേണ്ടപ്പോൾ നടക്കും. അതേസമയം ജീവിതത്തിലേക്ക് കടന്ന് വരുന്നയാൾ ഒരു കുഞ്ഞ് കൂടെയുണ്ടെന്ന് ഓർക്കണം. ആ കുഞ്ഞിന് അച്ഛനായും നിൽക്കേണ്ടി വരുമെന്ന് സുന്ദർ രാജ് അന്ന് പറഞ്ഞു.

Meghana Raj  Chiranjeevi Sarja

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ചിരഞ്ജീവി സർജയുടെ സഹോദരൻ നടൻ ധ്രുവ സർജ ചേട്ടനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ചേട്ടനെക്കുറിച്ച് അഭിമുഖങ്ങളിൽ അധികം സംസാരിക്കാത്തതിന് കാരണം അമ്മയും ചേട്ടത്തിയുമെല്ലാം അഭിമുഖം കാണുന്നത് കൊണ്ടാണെന്നും തന്റെ വിഷമങ്ങൾ പറഞ്ഞ് അവരെക്കൂടി വിഷമിപ്പിക്കാൻ താൽപര്യമില്ലെന്നും സുന്ദർ രാജ് വ്യക്തമാക്കി.

ചേട്ടന്റെ മകൻ വികൃതിയാണ്. ഞാനില്ലാത്തപ്പോൾ എന്റെ പാട്ടുകൾക്ക് അവൻ ഡാൻസ് ചെയ്യും. എന്നെ കണ്ടാൽ നാണമാണ്. എന്റെ മകളും അവനും ഒരുപോലെയാണ് വളരുന്നത്. എന്റെ മകളുടെ കാര്യത്തിൽ അവൻ വളരെ പ്രൊട്ടക്റ്റീവാണ്. ആരും അനിയത്തിയോട് സംസാരിക്കുകയോ അവളെ എടുക്കുകയോ ചെയ്യുന്നത് അവന് ഇഷ്ടമല്ലെന്നും അവന്റെ കരുതലിൽ തനിക്ക് സന്തോഷമുണ്ടെന്നും ധ്രുവ സർജ പറഞ്ഞു.

മേഘ്ന രാജ് തനിക്ക് അമ്മയെ പോലെയാണെന്നും ധ്രുവ സർജ അന്ന് വ്യക്തമാക്കി. കർണാടകയിൽ ചേട്ടന്റെ ഭാര്യയെ അമ്മയെ പോലെയാണ് കാണുകയെന്നും നടൻ ചൂണ്ടിക്കാട്ടി. ചിരഞ്ജീവി സർജയുടെ മരണം ഉൾക്കൊള്ളാൻ ഇന്നും കു‌ടുംബത്തിന് കഴിഞ്ഞിട്ടില്ല. മകൻ റയാൻ രാജ് സർജയുടെ ഫോട്ടോകൾ മേഘ്ന ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X