For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്‌ന രാജിന്‍റെ പ്രസവ സമയത്ത് മറ്റൊരു സര്‍പ്രൈസ് കൂടി, പറന്നകന്നിട്ടും ചിരുവിനെ നെഞ്ചിലേറ്റി താരം

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒരുപോലെ വേദനിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിരു യാത്രയായത്. ആ ദു:ഖത്തില്‍ നിന്നും കുടുംബാംഗങ്ങള്‍ കരകയറി വരുന്നതേയുള്ളൂ. ചിരു ഇപ്പോഴും തനിക്കൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസവുമായി മുന്നേറുകയാണ് മേഘ്‌ന. പൂര്‍ണഗര്‍ഭിണിയായ താരത്തിന്റെ സീമന്ത, ബേബി ഷവര്‍ ചടങ്ങുകള്‍ അടുത്തിടെയായിരുന്നു നടന്നത്.

  ചിരുവിന്റെ വലിയ കട്ടൗട്ട് വേദിയിലെല്ലാം സ്ഥാപിച്ചിരുന്നു. ഭര്‍ത്താവിന് അരികില്‍ അതീവ സന്തോഷത്തോടെ നില്‍ക്കുന്ന മേഘ്‌നയെയായിരുന്നു ചിത്രങ്ങളിലെല്ലാം കണ്ടത്. ഈ കാഴ്ച യാഥാര്‍ത്ഥ്യമാണോയെന്ന് തോന്നിപ്പിക്കുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചിരിച്ച മുഖത്തോടെയുള്ള ചിരുവിന്റെ ചിത്രങ്ങളായിരുന്നു എല്ലായിടത്തമുണ്ടായിരുന്നത്. ഒരുപോലെ സങ്കടവും സന്തോഷവും തോന്നിയെന്നായിരുന്നു മിക്കവരും പറഞ്ഞത്. പ്രവസ സമയത്തും സര്‍പ്രൈസുകളുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം.

  മേഘ്‌നയും ചിരുവും

  മേഘ്‌നയും ചിരുവും

  തെന്നിന്ത്യന്‍ സിനിമാലോകത്തിന്റ സ്വന്തം താരദമ്പതികളാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌നയും. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ഇരുവരും പ്രണയം സ്ഥിരീകരിച്ചത്. സിനിമാലോകത്തുനിന്നും നിരവധി പേരായിരുന്നു ഇവരെ ആശീര്‍വദിക്കാനായെത്തിയത്. വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു മേഘ്‌ന. മുന്‍പുണ്ടായിരുന്ന ആ സൗഹൃദം അതേ പോലെ നിലനിര്‍ത്തുകയായിരുന്നു ഇരുവരും. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടവെയായിരുന്നു മേഘ്‌നയ്ക്ക് ചിരുവിനെ നഷ്ടമായത്.

  ഒക്ടോബര്‍ 16ന്

  ഒക്ടോബര്‍ 16ന്

  പൂര്‍ണ ഗര്‍ഭിണിയാണ് മേഘ്‌ന. അടുത്തിടെയായിരുന്നു ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. ചിരു ആഗ്രഹിച്ച പോലെ തന്നെയായിരുന്നു പാര്‍ട്ടി നടത്തിയത്. ധ്രുവയായിരുന്നു പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. അതേ വേദിയില്‍ വെച്ചായിരുന്നു ധ്രുവയുടെ പിറന്നാളും ആഘോഷിച്ചത്. ചിരുവിന്റെ ശിവാര്‍ജുന ഒക്ടോബര്‍ 16ന് വീണ്ടും റിലീസ് ചെയ്യുന്നുണ്ടെന്നുള്ള വിശേഷവുമായെത്തിയിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍. ഈ വാര്‍ത്ത അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അമ്മാവനായ അര്‍ജുന്‍ സര്‍ജയ്ക്ക് പിന്നാലെയായാണ് ചിരുവും ധ്രുവയും സിനിമയിലെത്തിയത്.

  ചിരു പുനര്‍ജനിക്കും

  ചിരു പുനര്‍ജനിക്കും

  ചിരുവിന്റെ പിറന്നാളാണ് ഒക്ടോബര്‍ 17ന്. അതേ ദിവസമായിരിക്കുമോ മേഘ്‌ന അമ്മയാവുന്നതെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. ചിരു എന്നും തനിക്കൊപ്പമുണ്ടാവും, തന്നോട് സന്തോഷവതിയായിരിക്കാനാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്. ഇടയ്ക്ക് ഞാനെത്തി എന്ന് പറഞ്ഞ് പുഞ്ചിരിയോടെ വരുന്ന ചിരുവിനെ താന്‍ കാണുന്നുണ്ടെന്നും മേഘ്‌ന പറഞ്ഞിരുന്നു.

  മേഘ്‌നയുടെ നിശ്ചയദാര്‍ഢ്യം

  മേഘ്‌നയുടെ നിശ്ചയദാര്‍ഢ്യം

  പ്രിയതമന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞ മേഘ്‌നയില്‍ നിന്നും ഇപ്പോഴത്തെ മേഘ്‌നയിലേക്കുള്ള മാറ്റത്തില്‍ ആരാധകര്‍ സന്തുഷ്ടരാണ്. ചിരിച്ച മുഖത്തോടെയുള്ള മേഘ്‌നയെ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അത്രയുമധികം സങ്കടം ഉള്ളിലൊതുക്കിയായിരിക്കും ആ പുഞ്ചിരിയെന്നായിരുന്നു ചിലര്‍ ചൂണ്ടിക്കാണിച്ചത്. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയ ജീവിതത്തിലല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചാണ് എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്നത്.

  ധ്രുവയും ഭാര്യയും

  ധ്രുവയും ഭാര്യയും

  ചിരുവിന്റെ സഹോദരനായ ധ്രുവയും ഭാര്യയും മേഘ്‌നയെ ചേര്‍ത്തുപിടിച്ച് കൂടെക്കുന്നുണ്ട്. കുടുംബത്തിലെല്ലാവരും മേഘ്‌നയുടെ കാര്യത്തിന് അതീവ ശ്രദ്ധയാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ചിരുവിന്റെ അസാന്നിധ്യം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പൂര്‍ണമായി മുക്തനാവാന്‍ ധ്രുവയ്ക്ക് കഴിഞ്ഞിട്ടില്ല. ചിരുവിന്റെ ഫോട്ടോയ്ക്കരികില്‍ നിന്നും ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുമ്പോള്‍ ധ്രുവ വികാരധീനനായിരുന്നു.

  English summary
  Meghana Raj planning for a big surprise on her expecting delivery date
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X