Just In
- 51 min ago
സീരിയലുകളില്‍ നിന്നും പിന്മാറിയവരും ബിഗ് ബോസിലേക്ക്? ജൂഹി റുസ്തഗി മുതല്‍ ഐശ്വര്യ വരെയുള്ളവരെ കുറിച്ച് ആരാധകര്‍
- 1 hr ago
മമ്മൂട്ടി എന്നെ എപ്പോഴും അതിശയിപ്പിക്കാറുണ്ട്, മെഗാസ്റ്റാറിനെ കുറിച്ച് തുറന്നെഴുതി സംവിധായകൻ
- 2 hrs ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 12 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
Don't Miss!
- Sports
IND vs AUS: എന്തിനായിരുന്നു രോഹിത് ഈ 'കടുംകൈ'? ഒഴിഞ്ഞുമാറാനാവില്ല- തുറന്നടിച്ച് ഗവാസ്കര്‍
- News
രാജ്യത്തിന് ചരിത്ര നിമിഷം, കൊവിഡ് വാക്സിനേഷന് യജ്ഞത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി
- Automobiles
ഡീസൽ മോഡലുകളിൽ നിന്ന് പിൻമാറാൻ ഹ്യുണ്ടായിയും; ലക്ഷ്യം ഇലക്ട്രിക് കാറുകൾ
- Finance
ലണ്ടനെ പിന്നിലാക്കി ബംഗളൂരൂ; ലോകത്തെ അതിവേഗം വളരുന്ന ടെക് ഹബ്, ആറാം സ്ഥാനം മുംബൈയ്ക്ക്
- Lifestyle
കോവിഡാനന്തര പ്രശ്നങ്ങള്‍ ചില്ലറയല്ല; ജീവന് തന്നെ പോയേക്കാം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചിരുവിന്റെ നെറ്റിയില്‍ കുറിതൊട്ട് മേഘ്ന രാജ് അനുഗ്രഹിച്ചു, കണ്ണുനനയിപ്പിക്കുന്ന രംഗം വൈറല്‍
മേഘ്ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്നയ്ക്ക് പ്രിയതമനെ നഷ്ടമായത്. വിഷമഘട്ടത്തെ അതിജീവിക്കാന്‍ മേഘ്നയ്ക്ക് കഴിയട്ടെയെന്നായിരുന്നു സിനിമാലോകവും ആരാധകരും ഒരുപോലെ പറഞ്ഞത്.
ചിരുവിന് തന്നെ തനിച്ചാക്കി പോവാനാവില്ലെന്നും അദ്ദേഹം എപ്പോഴും തനിക്കൊപ്പമുണ്ടെന്നുമായിരുന്നു മേഘ്ന പറഞ്ഞത്. പറന്നകന്ന പ്രിയതമനെ എല്ലാ കാര്യങ്ങളിലും മേഘ്ന കൂടെക്കൂട്ടിയിരുന്നു. സീമന്ത ചടങ്ങളിലും ബേബി ഷവര്‍ പാര്‍ട്ടിയിലുമെല്ലാം ചിരുവിന്റെ സാന്നിധ്യം കുടുംബാംഗങ്ങളും ഉറപ്പുവരുത്തിയിരുന്നു. ചിരിച്ച മുഖത്തോടെയുള്ള ചിരുവിന്റെ കട്ടൗട്ടിന് അരികെ നില്ക്കുന്ന മേഘ്നയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ലൊക്കേഷനിലേക്ക് ചിരുവിനെ യാത്രയാക്കുന്ന മേഘ്നയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മേഘ്നയും ചിരുവും
മേഘ്നയുടേയും ചിരുവിന്റേയും പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയതാണ്. വിയോഗ ശേഷവും മേഘ്ന ഭര്‍ത്താവിനെ എല്ലാ കാര്യങ്ങളിലും കൂടെക്കൂട്ടുന്നുണ്ട്. ഇചേക്കുറിച്ച് പറഞ്ഞ് ആരാധകരും എത്തിയിട്ടുണ്ട്. ജീവിച്ചിരുന്നപ്പോള്‍ അത്രയും സ്നേഹമാണ് ചിരു മേഘ്നയ്ക്ക് നല്‍കിയതെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. താന്‍ എന്നും സന്തോഷത്തോടെ ഇരിക്കുന്നതാണ് അദ്ദേത്തിന് കാണേണ്ടതെന്നും അങ്ങനെയായിരിക്കുമെന്നും മേഘ്ന പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവിലായെത്തിയ കുഞ്ഞതിഥിക്കൊപ്പമുള്ള സന്തോഷനിമിഷങ്ങളെക്കുറിച്ച് പറഞ്ഞും മേഘ്ന വാചാലയായിരുന്നു.

പൂജയ്ക്ക് മുന്‍പെ
പുതിയ സിനിമയുടെ ലൊക്കേഷനിലേക്ക് പോവുന്ന ചിരുവിനെ ആശീര്‍വദിച്ച് യാത്രയാക്കുന്ന മേഘ്നയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ജാഗ്വരി ക്രോസ് എന്ന സിനിമയ്ക്ക് മുന്‍പായുള്ള ചിത്രമായിരുന്നു. കാറിലിരുന്ന് ചിരുവിന്റെ നെറ്റിയില്‍ കുങ്കുമം തൊടുന്ന മേഘ്നയെയാണ് ചിത്രത്തില്‍ കാണുന്നത്. 2019 ഫെബ്രുവരി 10നായിരുന്നു മേഘ്ന ഇന്‍സ്റ്റഗ്രാമില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിരുവും ധ്രുവയുമുള്പ്പടെ നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിച്ചിട്ടുള്ളത്.

ചിരുവിനെക്കുറിച്ച്
ഞാന്‍ വന്നുവെന്ന് പറഞ്ഞ് അരികിലേക്കെത്തുന്ന ചിരുവിനെക്കുറിച്ചും മേഘ്ന പറഞ്ഞിരുന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുമ്പോഴും അദ്ദേഹം തിരിച്ചുവരവിനെക്കുറിച്ചായിരുന്നു സംസാരിച്ചത്. വിഷമിക്കരുതെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും മേഘ്ന പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ ചിരു വലിയൊരു ശക്തിയും പ്രകാശവുമായിരുന്നു. ആ സാന്നിധ്യം ഇപ്പോഴും കൂടെയുണ്ടെന്നും താരം പറഞ്ഞിരുന്നു. തനിക്ക് ലഭിച്ചത് മകനായിരിക്കുമെന്ന് ചിരു പറഞ്ഞിരുന്നുവെന്നും അത് അതേ പോലെ ശരിയാവുകയായിരുന്നുവെന്നും മേഘ്ന പറഞ്ഞിരുന്നു.

ചിന്റുവിനോട്
ചിരുവിന്റെ മകന് ചിന്റുവെന്നാണ് ചെല്ലപ്പേര് നല്‍കിയത്. ചിരു തിരികെ വന്നത് പോലെയാണ് തോന്നുന്നത്. അവന്റെ മുഖത്ത് നോക്കുന്പോള്‍ സന്തോഷമാണെന്നും മേഘ്ന രാജിന്റെ പിതാവ് പറഞ്ഞിരുന്നു. കുഞ്ഞതിഥി എത്തിയതോടെ മേഘ്നയും സന്തോഷത്തിലാണ്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു നേരത്തെ മേഘ്ന പറഞ്ഞത്. പെണ്‍കുഞ്ഞായിരിക്കുമെന്നായിരുന്നു താന്‍ കരുതിയത്. എന്നാല്‍ ചിരു നേരത്തെ പറഞ്ഞത് പോലെ മകനെയാണ് ലഭിച്ചതെന്നും മേഘ്ന പറഞ്ഞിരുന്നു.