For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരു അവസാനമായി പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു; ഗര്‍ഭിണിയായത് മുതലുള്ള കാര്യങ്ങള്‍ പറഞ്ഞ് നടി മേഘ്‌ന

  |

  നടി മേഘ്‌ന രാജിന്റെ ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളാണ് ഈ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയത്. കന്നഡ നടനും മേഘ്‌നയുടെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിന്റെ തീരാവേദനയിലായിരുന്നു ചടങ്ങുകള്‍. ജൂണ്‍ ഏഴിന് ചിരഞ്ജീവിയ്ക്ക് ഹൃദയാഘാതം വരുമ്പോള്‍ നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന.

  ആദ്യ കണ്മണിയെ വരവേല്‍ക്കുന്ന സന്തോഷത്തിലായിരുന്നു ഞങ്ങളെന്ന് പറയുകയാണ് നടിയിപ്പോള്‍. എല്ലാവരോടും സന്തോഷ വാര്‍ത്ത പറയാന്‍ ഒരുങ്ങി നിന്നപ്പോഴാണ് അദ്ദേഹം പോയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ചിരുവിന്റെ വിയോഗ ശേഷം ആദ്യമായി മേഘ്‌ന മനസ് തുറക്കുന്നത്.

  എനിക്ക് ഒരു ആഘോഷങ്ങള്‍ക്കും താല്‍പര്യമില്ലായിരുന്നു. ചീരുവിന് അതൊരു വലിയ ആഘോഷമാക്കണെന്നായിരുന്നു. അതിന് വേണ്ടിയുള്ള സ്ഥലവും കണ്ടെത്തിയിരുന്നു. ഞാന്‍ വീട്ടില്‍ മതിയെന്ന് പറഞ്ഞെങ്കിലും അദ്ദേഹത്തിന് അതിഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്ന മൂന്ന് സ്ഥലങ്ങളിലും ബേബി ഷവര്‍ നടത്തി. പരമ്പരാഗതമായ സീമന്ത ചടങ്ങുകള്‍ വീട്ടിലായിരുന്നു. ഞങ്ങളുടെ വിവാഹ റിസ്പഷന്‍ നടന്ന ഹോട്ടലില്‍ നിന്നും അതുപോലെ തന്നെ വീണ്ടും ആവിഷ്‌കരിച്ചത് ധ്രുവ് സര്‍ജയാണ്.

  എന്റെ കൂട്ടുകാര്‍ അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയി. ചിരുവിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള കട്ടൗട്ട് ഒരുക്കാമെന്ന് പന്നഗ ഭരനയുടെ ആശയമായിരുന്നു. അത് സ്ഥാപിച്ചതിന് ശേഷം അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഞാനെന്റെ വേദനകള്‍ മറികടന്നു. കഴിഞ്ഞ മാസങ്ങള്‍ വളരെ കഠിനമാണ്. ഓരോ ദിവസവും എങ്ങനെ കടന്ന് പോകുമെന്ന് എനിക്ക് അറിയില്ല. എല്ലാം മങ്ങിയത് പോലെയാണ്. വാസ്തവത്തില്‍ ഇതെല്ലാം ഒരു പേടി സ്വപ്‌നം ആയിരുന്നുവെന്നും ജൂണ്‍ ഏഴിന് മുന്‍പുണ്ടായിരുന്ന സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുമെന്നും ഞാന്‍ കരുതിയിരുന്നു. കുടുംബത്തിലെ എല്ലാവര്‍ക്കും വളരെ പ്രയാസമാണ്. ഇപ്പോള്‍ എല്ലാവരും ഒഴുക്കിനൊപ്പം അങ്ങനെ പോകുന്നു.

  കൊവിഡ് 19 കാരണം വന്ന ലോക്ഡൗണിനോട് വളരെയധികം നന്ദിയുണ്ട്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള എല്ലാ ദിവസങ്ങളുമായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകള്‍. ഞങ്ങള്‍ കാത്തിരുന്നത് പോലെയുള്ള സന്തോഷം വരികയാണെന്ന് അറിഞ്ഞ ആ നിമിഷം മുതല്‍ എന്റെ ഓരോ മിനുറ്റുകളും അദ്ദേഹത്തിനൊപ്പം ചിലവഴിക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ഒരു ദിവസത്തിലെ എല്ലാ സമയത്തും എന്റെ കൂടെ ആയിരിക്കാന്‍ ചീരു ആഗ്രഹിച്ചിരുന്നു. സിനിമയോ മറ്റ് ജോലികളോ ഉണ്ടായിരുന്നെങ്കിലും അതും ഉണ്ടാവുമായിരുന്നില്ല. ആ അര്‍ഥത്തില്‍ ലോക്ഡൗണ്‍ ഒരു അനുഗ്രഹമായിരുന്നു. അത് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ രീതികളും മാറ്റി മറിച്ചു. അതുവരെ ഉണ്ടായിരുന്നതിനെക്കാളും എല്ലാവരും തമ്മിലുള്ള അടുപ്പം കൂടി. എല്ലാ ദിവസവും ആഘോഷങ്ങളായിരുന്നു. ആ കാലഘട്ടം മനോഹരവുമായിരുന്നു.

  ചിരുവിന്റെ വിയോഗ ശേഷമാണ് മേഘ്‌ന ഗര്‍ഭിണിയാണെന്ന കാര്യം പുറംലോകം അറിയുന്നത്. ഇതേ കുറിച്ചുള്ള ചോദ്യത്തിനും നടി ഉത്തരം പറഞ്ഞിരുന്നു. ആദ്യമായി ഗര്‍ഭിണിയാവുന്നവര്‍ കുറച്ച് കാലത്തേക്ക് സൂക്ഷിക്കണമെന്ന് മുതിര്‍ന്നവര്‍ പറഞ്ഞിരുന്നു. ഇത് ഞങ്ങളുടെ ആദ്യത്തെ കണ്മണി ആയതിനാല്‍ അഞ്ചാം മാസത്തില്‍ ഔദ്യോഗികമായി അറിയിക്കാമെന്ന് കരുതി. അതുവരെ അടുത്ത ബന്ധുക്കളോടും കുറച്ച് സുഹൃത്തുക്കളോടും മാത്രമേ ഇക്കാര്യം പറഞ്ഞിരുന്നുള്ളു. ആരാധകരോട് പറയാനായി പല രസകരമായ മാര്‍ഗങ്ങളും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങളിലൂടെ അസാധാരണമായി എല്ലാവരും അതറിഞ്ഞു.

  ഞങ്ങള്‍ പരസ്പരം ശക്തരാണെന്ന് പലപ്പോഴും ചീരുവിനോട് ഞാന്‍ പറയാറുണ്ടായിരുന്നു. നിന്നെ ഒരിക്കലും തനിച്ചാക്കില്ലെന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. 'ബേബി... ഞാന്‍ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ചാരത്തില്‍ നിന്നും ചിറകടിച്ച് ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന്' പലപ്പോഴും പറഞ്ഞിരുന്നു. ഞങ്ങളുടെ കുഞ്ഞിലൂടെ ഒരു അത്ഭുതമായി അവന്‍ എനിക്കൊപ്പം എന്നും നില്‍ക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

  സാധാരണയുള്ള ഞായറാഴ്ചകള്‍ പോലെയായിരുന്നു ജൂണ്‍ ഏഴും തുടങ്ങിയത്. ഞാനും ധ്രുവും അവന്റെ ഭാര്യ പ്രരണയും വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് ചീരു വീണെന്ന് പറഞ്ഞ് അമ്മായിച്ചന്‍ അകത്തേക്ക് വിളിക്കുന്നത്. ഞങ്ങളൊരിക്കലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹത്തിന് ചെറുതായി ബോധം നഷ്ടപ്പെടുകയും പെട്ടെന്ന് തിരിച്ച് വരികയും ചെയ്തിരുന്നു. ആംബുലന്‍സ് വിളിക്കുന്നതിന് പകരം ഞങ്ങള്‍ തന്നെ ചിരുവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹോസ്പിറ്റലിലെത്തിയപ്പോള്‍ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് കൊണ്ട് പോവുകയും ഇതൊരു ഹൃദയാഘാതമാണെന്ന് പറയുകയുമായിരുന്നു. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്.

  സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam

  വീട്ടില്‍ നിന്നും ബോധം പോയി പെട്ടെന്ന് തിരികെ വന്നപ്പോള്‍ നീ പേടിക്കണ്ട, എനിക്ക് ഒന്നും പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്. അതായിരുന്നു ചിരുവിന്റെ അവസാന വാക്കുകള്‍. കുടുംബവും സുഹൃത്തുക്കളുമായിരുന്നു എന്റെ ശക്തമായ നെടുംതൂണുകള്‍. നമ്മുടെ സുഹൃത്തുക്കള്‍ ജീവിതത്തില്‍ എന്ത് പ്രശ്‌നം വന്നാലും ഉപേക്ഷിക്കില്ലെന്നു ചിരു എന്നോട് മുന്‍പ് പറഞ്ഞിട്ടുണ്ട്.

  English summary
  Meghana Raj Recalled The Day June 7 And Chiranjeevi Sarja's Last Words
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X