മുപ്പതാം വയസിൽ വിധവ, നാല് വയസുകാരന്റെ അമ്മ, മേഘ്ന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവോ?; വൈറലായി പോസ്റ്റ്!

2020ൽ കൊവിഡ് മഹാമാരി മൂലം ഒരുപാട് പേർക്ക് തങ്ങളുടെ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടു. പല വേർപാടുകളും വളരെ അപ്രതീക്ഷിതമായിരുന്നു. അക്കൂട്ടത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരാളെ നടിയും മോഡലും അവതാരകയുമെല്ലാമായ മേഘ്ന രാജിനും കൊവിഡ് കാലത്ത് നഷ്ടപ്പെട്ടു. ജീവന്റെ പാതിയായ ചിരുവിനെ മേഘ്നയ്ക്ക് നഷ്ടമാകുമ്പോൾ നടി അഞ്ച് മാസം ​ഗർഭിണിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ചിരുവിന്റെ അപ്രതീക്ഷിത വിയോഗം.

നെഞ്ചു വേദന, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായ നടനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം 2018ലായിരുന്നു മേഘ്നയുടേയും ചിരുവിന്റെയും വിവാഹം. എന്നാൽ രണ്ട് വർഷത്തെ ആയുസ് മാത്രമെ ആ ദാമ്പത്യത്തിന് ഉണ്ടായിരുന്നുള്ളു.

Meghana Raj Chiranjeevi Sarja

നിറവയറുമായി ചിരുവിന്റെ ഷർട്ടും കെട്ടിപിടിച്ച് കരയുന്ന മേഘ്നയുടെ മുഖം താരദമ്പതികളെ അറിയുന്നവരാരും മറന്നിട്ടുണ്ടാവില്ല. മുപ്പത് വയസിൽ വിധവയായ താരം ചിരുവിന്റെ മരണം ഉൾക്കൊള്ളാൻ തന്നെ ഒരുപാട് സമയമെടുത്തു. നടന്റെ മരണം സംഭവിച്ച് നാല് മാസങ്ങൾക്കുശേഷമാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. വളകാപ്പ് ചടങ്ങിന് ചിരുവിന്റെ ഫോട്ടോയോട് ചേ‌ർന്ന് നിൽക്കുന്ന മേഘ്നയുടെ ചിത്രങ്ങളും വൈറലായിരുന്നു.

ചിരുവിന്റെ പുനർജന്മമായാണ് മേഘ്നയുടെ മകൻ രായൻ സർ‌ജയെ നടന്റെ കുടുംബാം​ഗങ്ങളും ആരാധകരും കാണുന്നത്. അടുത്തിടെയാണ് മകന്റെ നാലാം പിറന്നാൾ‌ മേഘ്ന ആഘോഷിച്ചത്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് വൈറലാകുന്നത്. ചിരുവിനൊപ്പമുള്ള ഓർമ ചിത്രങ്ങളാണ് പുതിയ പോസ്റ്റിൽ മേഘ്ന പങ്കുവെച്ചിരിക്കുന്നത്.

പ്രണയ കാലത്തും വിവാഹശേഷവും പകർത്തിയ ചിത്രങ്ങളാണ് ഏറെയും. എല്ലാ ജീവിതത്തിലും എന്നാണ് ഫോട്ടോകൾ പങ്കുവെച്ച് മേഘ്ന നൽകിയ ക്യാപ്ഷൻ. അദ്ദേഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. ചിരുവിന്റെ സ്നേഹവും അനുഗ്രഹവും എപ്പോഴും നിങ്ങൾക്കും നിങ്ങളുടെ മകനായ രാ​യൻ സർ‌ജയ്ക്കും ഒപ്പമുണ്ടാകും. എപ്പോഴത്തേയും പോലെ ശക്തനായിരിക്കുക. എന്നേക്കും ഞങ്ങളുടെ പിന്തുണ മേഘ്നയ്ക്കുണ്ടാകും എന്നിങ്ങനെയാണ് പോസ്റ്റിന് ചിരു-മേഘ്ന ജോഡിയെ ഇഷ്ടപ്പെടുന്നവർ കമന്റായി കുറിച്ചത്.

മേഘ്ന രണ്ടാം വിവാ​ഹ​ത്തിന് തയ്യാറെടുക്കുന്നുവെന്ന് നിരന്തരമായി ​ഗോസിപ്പുകൾ നൽകുന്നവർക്കുള്ള മറുപടി കൂടിയാണ് മേഘ്നയുടെ പുതിയ പോസ്റ്റ്. ചിരുവിന്റെ മരണശേഷവും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം തന്നെയാണ് മകനുമായി മേഘ്ന താമസിക്കുന്നത്. രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട ​ഗോസിപ്പുകളോട് മുമ്പും നടി പ്രതികരിച്ചിരുന്നു.

Meghana Raj Chiranjeevi Sarja

ഞാൻ എല്ലാ ദിവസവും കരയുന്നുണ്ട്. പക്ഷെ ആരെയും അത് കാണിക്കുന്നില്ല. മാത്രമല്ല നിങ്ങൾ കാണുന്നതുമല്ല യഥാർഥ്യം. ഏതൊരു സാഹചര്യത്തിലും സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുന്നയാളായിരുന്നു ചിരു. ആ കഴിവ് എനിക്കും ഇപ്പോഴുണ്ട്. പലരും എന്നോട് രണ്ടാം വിവാഹത്തെ കുറിച്ച് ചോ​ദിക്കാറുണ്ട്. കുടുംബവും ഫാൻ‌സുമെല്ലാം.

പക്ഷെ ഇപ്പോൾ ഞാൻ അങ്ങനൊരു കാര്യം ചിന്തിക്കുന്നില്ലെന്നും അതേ കുറിച്ച് മനസിൽ പോലും ചിന്ത വന്നിട്ടില്ലെന്നുമാണ് അടുത്തിടെ പ്രതികരിച്ച് മേഘ്ന പറഞ്ഞത്. മകനും അവന്റെ ജീവിതവുമാണ് ഇപ്പോൾ‌ മേഘ്നയുടെ ലോകം. കൂടാതെ നല്ലൊരു കരിയർ ബിൽഡ് ചെയ്ത് എടുക്കാനുള്ള ശ്രമവും മേഘ്ന നടത്തുന്നുണ്ട്. മേഘ്നയുടെ മാതാപിതാക്കളായ സുന്ദർ രാജും പ്രമീളയും അഭിനേതാക്കളാണ്. ഏക മകളാണ് മേഘ്ന. മാതാപിതാക്കളുടെ സിനിമാ പാരമ്പര്യമാണ് മേഘ്നയേയും അഭിനയത്തിലേക്ക് എത്തിച്ചത്.

മലയാളത്തിൽ വിരലിലെണ്ണാവുന്ന സിനിമകൾ ചെയ്താണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയായി മേഘ്ന മാറിയത്. യക്ഷിയും ഞാനും, മെമ്മറീസ്, മാഡ് ഡാഡ്, ബ്യൂട്ടിഫുൾ എന്നിവയാണ് മേഘ്നയുടെ മലയാളത്തിൽ ഹിറ്റായ സിനിമകൾ. ചിരുവിന്റെ മരണശേഷം നസ്രിയ അടക്കമുള്ള മലയാളി താരങ്ങൾ മേഘ്നയ്ക്ക് ഒപ്പം എല്ലാവിധ സഹായങ്ങളുമായി ഉണ്ടായിരുന്നു.

More from Filmibeat

Read more about: meghana raj meghana raj wedding
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X