അമ്മയായതിന് ശേഷമാണ് ഞാനിതൊക്കെ അറിഞ്ഞത്; മകന് പേരിടാന്‍ തീരുമാനിച്ചുവെന്ന് നടി മേഘ്‌ന രാജ്

നടി മേഘ്‌ന രാജിന് ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്നുള്ള വാര്‍ത്ത തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം വലിയ ആവോശത്തോടെയാണ് സ്വീകരിച്ചത്. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടുണ്ടാക്കി തീരാവേദനയില്‍ നില്‍ക്കുമ്പോഴാണ് ഭാര്യയും നടിമായ മേഘ്‌ന രാജ് ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറംലോകം അറിയുന്നത്. അന്ന് മുതല്‍ ചിരഞ്ജീവിയുടെ പുനര്‍ജന്മമായി കുഞ്ഞ് വരുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു.

ഒടുവില്‍ ഒക്ടോബര്‍ 22 ന് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇപ്പോള്‍ മകന്റെ പേരിടലിനെ കുറിച്ചും അമ്മയായതിന് ശേഷമുള്ള അനുഭവങ്ങളെ കുറിച്ചുമൊക്കെ മേഘ്‌ന തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു മാതൃത്വത്തെ കുറിച്ച് നടി വാചാലയായിരിക്കുന്നത്.

കുഞ്ഞിനെ കുറിച്ച് പറഞ്ഞ് മേഘ്‌ന രാജ്

ഭൂമിയിലെ ഏറ്റവും മനോഹരവും എന്നാല്‍ ബുദ്ധിമുട്ടുള്ളതുമായ കാര്യമിതാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഒരു അമ്മയുടെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം സ്വയം അനുഭവിക്കുന്നത് വരെ മനസിലാകില്ലെന്ന് ആളുകള്‍ പറയുന്നത് ശരിയാണ്. എന്റെ അമ്മ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കുമായി ഞാന്‍ സല്യൂട്ട് അടിക്കുന്നു. അവര്‍ ഇപ്പോഴും വലിയൊരു ശക്തിയായി തുടരുകയാണ്. എന്‍െ ഗര്‍ഭാവസ്ഥയിലെ ഏറ്റവും മോശം അവസ്ഥയിലായ നിമിഷങ്ങളിലും എനിക്കൊപ്പം അമ്മ ഉണ്ടായിരുന്നു. ഓരോ ഘട്ടത്തിലും എന്നിലേക്ക് ശക്തി നിറച്ചു. ഞാനൊരു ധീരയാണെന്ന് എല്ലാവരും പറയുന്നു. പക്ഷെ എന്റെ ദുര്‍ബല നിമിഷങ്ങളില്‍ അമ്മ മാത്രമാണ് എന്നെ കണ്ടത്.

 കുഞ്ഞിനെ കുറിച്ച് പറഞ്ഞ് മേഘ്‌ന രാജ്

ഫീനിക്‌സ് പക്ഷിയെ പോല താന്‍ മടങ്ങി വരുമെന്ന് ഞാന്‍ മുന്‍പും സൂചിപ്പിച്ചിരുന്നു. താനൊരു ഫീനിക്‌സ് പക്ഷിയെ പോലെയാണെന്ന് ചീരുവും എന്റെ അടുത്ത് പറഞ്ഞിരുന്നു. അതിപ്പോള്‍ ഞാനെന്റെ മകനിലൂടെ കാണുകയാണ്. ഇതുവരെ എന്റെ മകനെ കണ്ട എല്ലാവരും അവന്‍ ചിരുവിന്റെ ഫോട്ടോ കോപ്പിയാണെന്നാണ് പറയുന്നത്. ഞാനും അത് സമ്മതിക്കുന്നു. ജീവിതത്തിലെ ആഘോഷങ്ങളെ കുറിച്ചായിരുന്നു ചിരു എല്ലായിപ്പോഴും ചിന്തിച്ചിരുന്നത്. എന്റെ മകനും അങ്ങനെയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹമാണെന്ന് കരുതി ആരാധകര്‍ അത് ആഘോഷിച്ചു. അവന്‍ ചിരുവിനെ പോലെയാകണം. അദ്ദേഹത്തിന്റെ ഗുണങ്ങള്‍ അവനിലും ഉള്‍പ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും.

 കുഞ്ഞിനെ കുറിച്ച് പറഞ്ഞ് മേഘ്‌ന രാജ്

എന്റെ മകന് എല്ലാം ഞാന്‍ നല്‍കാന്‍ പോവുകയാണ്. എന്റെ ശക്തിയ്ക്കുള്ള ഏറ്റവും വലിയ കരുത്ത് അവനാണ്. അവന്റെ മുഖത്ത് നോക്കുമ്പോള്‍ എനിക്ക് സന്തോഷം വരും. മികച്ചൊരു രക്ഷിതാവ് ആവാനുള്ള പ്രചോദനം അവന്‍ തന്നെ തരുന്നു. ഒറ്റ രക്ഷകര്‍ത്താവ് എന്ന നിലയില്‍ രണ്ട് വേഷങ്ങളും ഞാന്‍ ഏറ്റെടുക്കുമ്പോള്‍ അവന് നല്ലൊരു പിതാവ് ആകാന്‍ സാധിക്കുമോ എന്ന് എനിക്കറിയില്ല. പക്ഷേ ഏറ്റവും മികച്ചൊരു അമ്മയാവാന്‍ എനിക്ക് സാധിക്കും. മകനെ ചെല്ലപേരായി വിളിക്കാന്‍ ഇതുവരെ ഞാനൊരു പേര് കണ്ടുപിടിച്ചിട്ടില്ല.

 കുഞ്ഞിനെ കുറിച്ച് പറഞ്ഞ് മേഘ്‌ന രാജ്

പ്രിയപ്പെട്ട പല വാക്കുകളും ഞാനിപ്പോള്‍ അവനെ വിളിക്കുന്നുണ്ട്. കൂടുതല്‍ തവണയും അവനെ കാണുമ്പോഴെല്ലാം എന്റെ മനസില്‍ ഏറ്റവും കൂടുതല്‍ വരുന്നത് 'ബേബിമാ' എന്നാണ്. തുടക്കത്തില്‍ എന്റെ പിതാവ് അവന് ചിന്റു എന്ന് പേരിട്ടു. എന്തുകൊണ്ടാണ് അങ്ങനെയൊരു പേരെന്ന് ഞാന്‍ ചിന്തിച്ചു. നമ്മുടെ ജീവിതത്തിലെ എല്ലാ (വേവലാതികളും) എടുത്തു കളയുന്നവന്‍ എന്നാണ് ആ പേര് കൊണ്ട് ഉദ്ദേശിച്ചതെന്ന് അച്ഛന്‍ വിശദീകരിച്ച് തന്നു. വീട്ടിലെ ഒട്ടുമിക്ക ആളുകളും അവനെ ചിന്റു എന്ന് വിളിക്കാന്‍ തുടങ്ങി. വൈകാതെ തന്നെ പേരിടല്‍ ചടങ്ങ് വിപുലമായി തന്നെ നടത്തും. മുതിര്‍ന്നവരാണ് അതിനുള്ള മുഹുര്‍ത്തം നോക്കുക.

Recommended Video

Nazriya and Fahadh Fazil visted new mom Meghna Raj in hospital | FilmiBeat Malayalam
 കുഞ്ഞിനെ കുറിച്ച് പറഞ്ഞ് മേഘ്‌ന രാജ്

പേര് ആരംഭിക്കേണ്ടത് ഏത് അക്ഷരത്തില്‍ നിന്നാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതുവരെയും ഒന്നും തീരുമാനിച്ചിട്ടില്ല. ആരാധകരെല്ലാം ഒരുപാട് പേരുകള്‍ പറയുന്നുണ്ടെന്ന് എനിക്ക് അറിയാം. ഞാനിപ്പോള്‍ മകന് വേണ്ടി പാട്ടൊക്കെ പാടുന്നുണ്ട്. പ്രത്യേകിച്ചും അവനെ ഉറക്കുന്നതിന് വേണ്ടിയാണ് ഞാനിപ്പോ പാടാറുള്ളത്. കൂടുതല്‍ പാട്ടുകളും ചിരുവിന്റെ സിനിമകളില്‍ നിന്നുള്ളതാണ്. ഇപ്പോള്‍ എന്റെ മകനാണ് ഏറ്റവും വലിയ മുന്‍ഗണന കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ അവന്‍ വളരെ ചെറുതാണ്. തീര്‍ച്ചയായും ഞാന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് തിരികെ വരും. എനിക്ക് അറിയുന്നതും എന്റെ കുടുംബത്തിന് അറിയുന്നതും സിനിമയാണ്. ജോലി ചെയ്യുന്ന മറ്റേതൊരു പ്രൊഫഷണലിന്റെയും കരിയറിനെ മാതൃത്വം എങ്ങനെ നിര്‍ത്തുന്നില്ലെന്നത് പോലെ തന്നെയാണ് എനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X