ചിരു മരിച്ചെന്ന് അറിഞ്ഞ് ആദ്യം മനസിൽ വന്ന ചിന്ത; അദ്ദേഹം എന്നെ കാണുന്നുണ്ട്; ഓർമകൾ പങ്കുവെച്ച് മേഘ്ന

മേഘ്ന രാജിന്റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഏവരെയും വിഷമിപ്പിച്ചിട്ടുണ്ട്. സന്തോഷകരമായ കുടുംബ ജീവിതം നയിക്കവെയാണ് ഭർത്താവ് നടൻ ചിരഞ്ജീവി സർജ ഹൃദയാഘാതം വന്ന് മരിച്ചത്. മരണ സമയത്ത് മേഘ്ന ​ഗർഭിണിയായിരുന്നു. ഭർത്താവിന്റെ വിയോ​ഗം നടിയെ ഏറെ ബാധിച്ചു. മകന്റെ സാന്നിധ്യമാണ് മേഘ്നയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്. ഇപ്പോഴിതാ ചിരഞ്ജിവി സർജയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മേഘ്ന. പറഞ്ഞ് മനസിലാക്കാൻ പറ്റാത്ത തോന്നലുകൾ തന്റെ മനസിലുണ്ടെന്ന് മേഘ്ന പറയുന്നു.

എന്റെ ജീവിത യാത്രയിലെ ചില ഭാ​ഗങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്. ചില സ്ട്ര​ഗിളുകൾ എന്റെ കുടുംബത്തിന് പോലും അറിയില്ല. എനിക്കതിനെക്കുറിച്ച് പറയാൻ അറിയില്ല. അത് മനസിലാക്കാൻ പറ്റുന്നത് ചിരുവിന് മാത്രമാണ്. കാരണം അദ്ദേഹം എന്നെ കാണുന്നുണ്ട്. എങ്ങനെ വാക്കുകളിൽ ഈ വിഷമം പറയണമെന്ന് തനിക്ക് അറിയില്ലെന്നും മേഘ്ന രാജ് പറയുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിഷമം വന്ന മേഘ്ന കാറെടുത്ത് ഡ്രെെവിന് പോയെന്ന് മേഘനയുടെ പിതാവ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചും മേഘ്ന സംസാരിച്ചു.

Meghana Raj Husband

ഡെലിവറിക്ക് ശേഷം എനിക്ക് ടെൻഷനുണ്ട്. വ്യക്തമായി ചിന്തിക്കാൻ പറ്റുന്ന ഒരേയൊരു സമയം ഡ്രെെവ് ചെയ്യുമ്പോഴാണ്. ഡ്രെെവ് ചെയ്യുമ്പോൾ ശ്രദ്ധ ഡ്രെെവിം​ഗിൽ മാത്രമായിരിക്കും. മറ്റൊന്നും ചിന്തിക്കില്ല. അപ്പോൾ മനസ് ക്ലിയറാകും അതുകൊണ്ടാണ് ടെൻഷൻ വരുമ്പോൾ താൻ ഡ്രെെവ് ചെയ്യുന്നതെന്ന് മേഘ്ന പറയുന്നു.

ചിരഞ്ജീവി സർജയുടെ മരണ വാർത്തയറിഞ്ഞ സമയത്തെക്കുറിച്ചും മേ​ഘ്ന സംസാരിച്ചു. എന്റെ മനസിൽ ആദ്യം വന്ന ചിന്ത റയാനെ (മകൻ) സംരക്ഷിക്കാനാണ്. അമ്മയെന്ന നിലയിലുള്ള തോന്നലായിരുന്നോ ദൈവികമായി തോന്നിയതാണോ എന്നറിയില്ല. എന്നിൽ ചിരുവിനെ നിലനിർത്തുന്ന എല്ലാത്തിനെയും ഞാൻ പിടിച്ച് വെക്കുകയായിരുന്നു. അതിൽ ഏറ്റവും അമൂല്യമായത് അ​ദ്ദേഹത്തിന്റെ മകനാണ്. അന്ന് മകനാണോ മകളാണോ എന്ന് അറിയില്ല. തന്നെ ഈ ഘട്ടം കടന്ന് പോകാൻ സഹായിക്കാൻ ചിരു ഒരു ശക്തിയായി വന്നെന്ന് കരുതുന്നെന്നും മേഘ്ന രാജ് വ്യക്തമാക്കി.

Meghana Raj Husband

ചിരഞ്ജീവി സർജയ്ക്കൊപ്പമുള്ള രസകരമായ ഓർമയും മേഘ്ന രാജ് പങ്കുവെച്ചു. യൂറോപിൽ ഒരു കഫേയിൽ പോയി. എനിക്ക് കോഫി വളരെ ഇഷ്ടമാണ്. കോഫി വാങ്ങി പേ ചെയ്തു. റൂമിൽ വന്ന് ബിൽ നോക്കിയപ്പോഴാണ് ആ കോഫിക്ക് ഇന്ത്യൻ രൂപയിൽ 11,000 രൂപയായെന്ന് മനസിലായത്. നിന്റെ കോഫിക്ക് ഞാൻ 11,000 രൂപ കൊടുത്തു. അങ്ങനെയൊരു കോഫി അഡിക്ടാണ് നീ എന്ന് പറഞ്ഞ് ചിരു തന്നെ കളിയാക്കുമായിരുന്നെന്നും മേഘ്ന രാജ് ഓർത്തു.

ചിരുവിന് തമാശകൾ ഇഷ്ടമായിരുന്നു. എപ്പോഴും ടാർ​ഗെറ്റ് ഞാനായിരുന്നു. എന്നെ കളിയാക്കും. അത് താനും ആസ്വദിച്ചെന്നും മേഘ്ന ഓർത്തു. ചിരഞ്ജീവി സർജ ഉപയോ​ഗിച്ച ഷർട്ടും ഷൂസും സൺ​ഗ്ലാസുമെല്ലാം താൻ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും മേഘ്ന പറയുന്നു. ഭർത്താവിന്റെ മരണ ശേഷം മാതാപിതാക്കളുടെ പിന്തുണയാണ് മേഘ്നയ്ക്ക് ആശ്വാസമായത്. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് താൻ ചിന്തിച്ചിട്ടില്ലെന്ന് നടി പറയുന്നു.

More from Filmibeat

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X