കൊച്ചുമകൻ എന്നെ ഇടയ്ക്ക് അച്ഛാ എന്ന് വിളിക്കും; ഞാൻ ഷോക്ക് ആവും, അവനറിയില്ലല്ലോ; മേഘ്നയുടെ പിതാവ്

സിനിമാ പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ച സംഭവം ആയിരുന്നു നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. 2020 ലാണ് ചിരഞ്ജീവി സർജ മരിക്കുന്നത്. നടന്റെ ഭാര്യയും നടിയുമായ മേഘ്ന രാജ് ഈ സമയത്ത് ​ഗർഭിണി ആയിരുന്നു. ഭർത്താവിന്റെ വിയോ​ഗം മേഘ്നയെ വലിയ രീതിയിൽ ബാധിച്ചു.

മകൻ ജനിച്ച ശേഷമാണ് മേഘ്നയ്ക്ക് കുറച്ചെങ്കിലും ആശ്വാസമായത്. റയാൻ രാജ് സർജ എന്നാണ് മകന് മേഘ്ന നൽകിയിരിക്കുന്ന പേര്. മകനോടൊപ്പമുള്ള നല്ല നിമിഷങ്ങൾ മേഘ്ന സോഷ്യൽ മീഡ‍ിയയിൽ പങ്കു വെക്കാറുണ്ട്.

വികടൻ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

‌ഭർത്താവ് മരിച്ച ശേഷം പതിയെ പഴയ സന്തോഷത്തിലേക്ക് തിരിച്ചെത്തുകയാണ് മേഘ്ന. ഇപ്പോഴിതാ മേഘനയെയും മകനെയും കുറിച്ച് മേഘ്നയുടെ പിതാവ് സുന്ദർ രാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വികടൻ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മകളെ സംബന്ധിച്ച് സങ്കടകരമായ കാര്യമാണ് നടന്നതെന്ന് ഇദ്ദേഹം പറയുന്നു. കൊച്ചുമകന്റെ വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചു.

ഞാൻ അപ്പൂപ്പനാണോ അച്ഛനാണോ എന്ന് അവന് അറിയില്ല

'അച്ഛന്റെ സ്ഥാനത്തേക്ക് എനിക്ക് വരാൻ പറ്റില്ല. അച്ഛൻ അച്ഛനാണ്. ചില സമയത്ത് അവൻ എന്നെ അച്ഛാ എന്ന് വിളിക്കും. എനിക്ക് ഷോക്ക് ആവും. കാരണം അമ്മയല്ലാതെ അവൻ കാണുന്ന ഒരു പുരുഷൻ ഞാനാണ്. ഞാൻ അപ്പൂപ്പനാണോ അച്ഛനാണോ എന്ന് അവന് അറിയില്ല'

'നാലഞ്ച് വയസ് ആവുമ്പോൾ അവൻ തിരിച്ചറിയും എനിക്ക് അച്ഛനില്ല എന്ന്. ആ സമയത്ത് അവനെങ്ങനെ അത് അഭിമുഖീകരിക്കും എന്നാണ് ഞാൻ ആലോചിക്കുന്നത്. എനിക്കിപ്പോൾ തന്നെ 70 വയസ് ആയി'

ആർക്കും ആ സ്ഥാനത്തേക്ക് വരാൻ പറ്റില്ല

'അവന് ആകെ രണ്ട് വയസായതെ ഉള്ളൂ. 68 വർഷത്തിന്റെ ​ഗ്യാപ്പുണ്ട്. ഞാൻ അടുത്ത അഞ്ചാറ് വർഷത്തിന് ശേഷം ഉണ്ടാവുമോ എന്നറിയില്ല.
അച്ഛന്റെ വിടവ് അവനെങ്ങനെ കാണും. ആർക്കും ആ സ്ഥാനത്തേക്ക് വരാൻ പറ്റില്ല. അതിനാൽ അവൻ അച്ഛനില്ലാത്ത കുട്ടി തന്നെ ആയിരിക്കും'

'അച്ഛനെ പോലെ നോക്കുമെന്ന് പലരും പറയുമായിരിക്കും. പക്ഷെ സാധിക്കില്ല. വളരെ ബുദ്ധിമുട്ടായ സാ​ഹചര്യം ആണത്. ഞാൻ അച്ഛനെയോ അമ്മയെയോ പോലെ ആണെന്ന് പറയാം. പക്ഷെ അല്ല. ഒരു ടീച്ചറായും ​ഗൈഡായും വരാം. അതിനപ്പുറം പറ്റില്ല'

ജീവിതത്തിലെ ആ ഘട്ടം അവൾക്ക് നഷ്ടമായി

'ചെറിയ പ്രായത്തിലാണ് മകൾക്ക് ഭർത്താവിനെ നഷ്ടപ്പെട്ടിരിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് രണ്ട് വർഷം പോലും ആയിട്ടില്ല. ജീവിതത്തിലെ ആ ഘട്ടം അവൾക്ക് നഷ്ടമായി'

'ആ വിടവ് ആർക്കും നികത്താൻ പറ്റില്ല. പേരക്കുട്ടി റയാൻ ആണ് ഇപ്പോൾ കുടുംബത്തിന്റെ എല്ലാം. പഞ്ചഭൂതങ്ങളും അവനാണെന്ന് പറയാം. വളരെ ഇന്റലിജന്റ് ആണ്. ഇപ്പോഴും ഒരു കാര്യം പറഞ്ഞാൽ പെട്ടെന്ന് മനസ്സിലാവും. വളരെ ഷാർപ്പ് ആണ്'

അപ്പൂപ്പൻ, അമ്മൂമ്മ എന്ന വികാരം അനുഭവിച്ച് അറിയണം

'അപ്പൂപ്പൻ അമ്മൂമ്മ എന്ന വികാരം അനുഭവിച്ച് അറിയണം. ഇപ്പോൾ ഞാൻ പോയി നിന്നാൽ അവൻ താത്ത എന്ന് പറഞ്ഞ് ഡാൻസ് ചെയ്യും. കെട്ടിപ്പിടിക്കും. ഇപ്പോൾ ഞാൻ നാട്ടിലില്ല. റൂമിൽ പോയി എവിടെ പോയെന്ന് നോക്കും,' സുന്ദർ രാജ് പറഞ്ഞു.

അടുത്തിടെ യൂട്യൂബ് ചാനൽ തുടങ്ങിയ മേഘ്ന രാജ് തന്റെ ജീവിതത്തിലെ വിശേഷങ്ങൾ ഇതിലൂടെ പങ്കുവെക്കാറുണ്ട്. ചിരഞ്ജീവി സർജയുടെ കുടുംബത്തിന്റെ പിന്തുണയും മേഘ്നയ്ക്കുണ്ട്.

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X