നിറവയറില്‍ കൈവെച്ച് മേഘ്‌ന രാജിന്റെ വാക്കുകള്‍, നിന്റെ അച്ഛന്‍ എന്നും ആഘോഷമായിരുന്നു കുഞ്ഞേ

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരമായിരുന്ന ചിരഞ്ജീവി സര്‍ജയുടെ പിറന്നാളാണ് ഒക്ടോബര്‍ 17ന്. ഇത്തവണ പിറന്നാളാഘോഷിക്കാന്‍ ചിരു ഒപ്പമില്ലാത്തതിന്റെ സങ്കടത്തിലാണ് കുടുംബാംഗങ്ങളും ആരാധകരും. ചിരുവിന്റെ ജന്മവാര്‍ഷികത്തില്‍ പുറത്തുവരുന്ന സര്‍പ്രൈസുകളെക്കുറിച്ച് പറഞ്ഞ് നേരത്തെ മേഘ്‌ന രാജ് എത്തിയിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ചിരു യാത്രയായത്. കുഞ്ഞതിഥി എത്തുന്നുവെന്ന സന്തോഷം ആഘോഷിച്ച് തീരും മുന്‍പായിരുന്നു ആ വിയോഗം.

പ്രിയതമന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞ മേഘ്‌നയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി നില്‍ക്കുകയായിരുന്നു എല്ലാവരും. ചിരു എപ്പോഴും തനിക്കൊപ്പമുണ്ടെന്നും കുഞ്ഞിലൂടെ അദ്ദേഹം പുനര്‍ജനിക്കുമെന്നും പറഞ്ഞായിരുന്നു പിന്നീട് മേഘ്‌ന എത്തിയത്. ചിരുവിന്റെ പിറന്നാള്‍ ദിനത്തില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിരുവിന് ആശംസ അറിയിച്ച് ആരാധകരും കുടുംബാംഗങ്ങളുമെല്ലാം എത്തിയിട്ടുണ്ട്.

മേഘ്‌നയുടെ സ്‌റ്റോറി

മേഘ്‌നയുടെ സ്‌റ്റോറി

ചിരിച്ച മുഖത്തോടെ തന്നെ കാണാനാണ് ചിരുവിന് ഇഷ്ടമെന്ന് മേഘ്‌ന പറഞ്ഞിരുന്നു. സീമന്ത ചടങ്ങിലും ബേബി ഷവര്‍ പാര്‍ട്ടിയിലുമെല്ലാം ചിരിച്ച മുഖത്തോടെയായിരുന്നു താരത്തെ കണ്ടത്. കുഞ്ഞതിഥിയെ വരവേല്‍ക്കാനായുള്ള തയ്യാറെചുപ്പിലാണ് മേഘ്‌ന. അതിനിടയിലായിരുന്നു ചിരുവിനെക്കുറിച്ച് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ബേബി ഷവര്‍ പാര്‍ട്ടിയില്‍ വേദിയില്‍ മുഴുവനും നിറഞ്ഞുനിന്നത് ചിരുവിന്റെ കട്ടൗട്ടുകളായിരുന്നു.

ചിരു ആഘോഷമായിരുന്നു

ചിരു ആഘോഷമായിരുന്നു

നിന്റെ അച്ഛന്‍ എന്നും ആഘോഷമായിരുന്നു കുഞ്ഞേയെന്നുള്ള ക്യാപ്ഷനോടെയായിരുന്നു മേഘ്‌ന വീഡിയോ പോസ്റ്റ് ചെയ്തത്. കസിന്‍സെല്ലാമായി അടുത്ത ബന്ധമായിരുന്നു ചിരുവിനുണ്ടായിരുന്നത്. തലേ ദിവസത്തെ പോസ്റ്റില്‍ വരെ കസിന്‍സിനൊപ്പമുള്ള ആഘോഷത്തെക്കുറിച്ചായിരുന്നു ചിരു കുറിച്ചത്. ചിരു ആഗ്രഹിച്ച പോലെയായിരുന്നു ധ്രുവ സര്‍ജ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്.

ഒറ്റയ്ക്കാക്കി പോവാനാവില്ല

ഒറ്റയ്ക്കാക്കി പോവാനാവില്ല

പ്രണയിച്ച് വിവാഹിതരായവരാണ് മേഘ്‌നയും ചിരുവും. തന്നെ ഒറ്റക്കാക്കി ചിരുവിന് പോവാന്‍ കഴിയില്ല. അദ്ദേഹം എന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. നിന്നെ തൊടാനാവില്ലെന്നറിയുമ്പോള്‍ എന്‌റെ ഹൃദയം വല്ലാതെ പിടയുന്നുണ്ട്. ഞാന്‍ ദുര്‍ബലയായി മാറുമ്പോഴെല്ലാം നീ ഒരു മാലാഖയെപ്പോലെ എനിക്ക് ചുറ്റിലുമുണ്ട്. ചിരുവിനോടുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് ഹൃദയം തൊടുന്ന കുറിപ്പുമായാണ് ഇടയ്ക്ക് മേഘ്‌ന എത്തിയത്.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
കുഞ്ഞിലൂടെ

കുഞ്ഞിലൂടെ

നമ്മുടെ കുഞ്ഞിലൂടെ നീ പുനര്‍ജനിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും നേരത്തെ മേഘ്‌ന കുറിച്ചിരുന്നു. നീ എന്നെയും കാത്തിരിക്കുന്നുണ്ടെന്നറിയാം. എനിക്ക് ശ്വാസമുള്ളിടത്തോളം കാലം നീ എന്നിലുണ്ടാവുമെന്നും അത്രയുമധികം സ്‌നേഹമുള്ളവരാണ് നമ്മളെന്നും താരം പറഞ്ഞിരുന്നു. അത്രമേല്‍ ഗാഢമാണ് അവരുടെ പ്രണയമെന്നും, ഇപ്പോഴും മേഘ്‌ന ചിരുവിനെ കൂടെക്കൂട്ടുന്നതിന് പിന്നിലെ കാരണവും അതാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X