മേഘ്‌ന രാജിന്റെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു, ചിരുവിന്റേയും കുഞ്ഞിന്റേയും ചിത്രവുമായി താരം
മേഘ്‌ന രാജിന്റെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ചിരഞ്ജീവി സര്‍ജ വിടവാങ്ങിയപ്പോള്‍ മേഘ്‌ന രാജിനെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. ഈ അവസ്ഥ അതിജീവിക്കാന്‍ മേഘ്‌നയ്ക്ക് കഴിയട്ടെയെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആ വിയോഗം. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. വിയോഗ ശേഷവും എല്ലാ കാര്യങ്ങളിലും ചിരുവിനെ കൂടെക്കുട്ടുകയായിരുന്നു താരം.
ചിന്റുവെന്നാണ് ചിരുവിന്‍രെ മകനെ എല്ലാവരും വിളിക്കുന്നത്. ചിരു തിരികെ വന്നത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നും എല്ലാവരും പറഞ്ഞിരുന്നു. മാതാപിതാക്കളുടെ എന്‍ഗേജ്‌മെന്റ് ദിനത്തിലായിരുന്നു കുഞ്ഞതിഥിയുടെ വരവ്. ചിരു തിരികെ വന്നത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കുഞ്ഞതിഥിയുടെ പ്രധാന ചടങ്ങുകളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ചിരുവിന്റെ മരണശേഷം ഇതാദ്യമായി മേഘ്‌ന മാധ്യമങ്ങളോട് സംസാരിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. വിഷമഘട്ടത്തെ അതിജീവിച്ചതിനെക്കുറിച്ചും മാതൃത്വം ആസ്വദിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. നാളുകള്‍ക്ക് ശേഷം മേഘ്‌നയെ ചിരിച്ച മുഖത്തോടെ കണ്ട ചടങ്ങുകളിലൊന്നായിരുന്നു ഇത്. ചിരുവിനെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ താരം വികാരഭരിതയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്നതിന്റേയും തൊട്ടിലിന് അടുത്ത് കുഞ്ഞിനെ നോക്കിനില്‍ക്കുന്നതിന്റേയും പ്രിയപ്പെട്ടവര്‍ക്കൊപ്പം സദ്യ കഴിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ചടങ്ങിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ചിരുവിന്റെയും കുഞ്ഞിന്റേയും ഫോട്ടോ പിടിച്ച് നില്‍ക്കുന്ന മേഘ്‌നയുടെ ചിത്രവും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായി മാറിയിരുന്നു. ചിരു കൂടെയില്ലെങ്കിലും കുടുംബസമേതമുള്ള ചിത്രത്തില്‍ അദ്ദേഹത്തെ ആരാധകര്‍ എഡിറ്റ് ചെയ്ത് ചേര്‍ക്കാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് മേഘ്‌നയും എത്താറുണ്ട്. ചിരു ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയായേനെയെന്നും താരം പറഞ്ഞിരുന്നു. നിന്റെ അച്ഛന്‍ എന്നുമൊരു ആഘോഷമാണ് കുഞ്ഞേയെന്ന് പറഞ്ഞായിരുന്നു നേരത്തെ മേഘ്‌ന എത്തിയത്.
Recommended Video
കുഞ്ഞതിഥിയുടെ വരവിന് മുന്‍പായി ധ്രുവ സര്‍ജയും തൊട്ടില്‍ മേടിച്ചിരുന്നു. ചിരുവിന്റെ കുഞ്ഞിനെ കണ്ടപ്പോള്‍ ധ്രുവയും സന്തോഷത്തിലായിരുന്നു. തനിക്ക് ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കുമെന്ന് മുന്‍പ് ചിരു പറഞ്ഞിരുന്നുവെന്നായിരുന്നു ധ്രുവ പറഞ്ഞത്. മേഘ്‌നയുടെ കാര്യങ്ങള്‍ക്ക് അതീവ ശ്രദ്ധയാണ് ധ്രുവയും ഭാര്യയും നല്‍കുന്നത്. എല്ലാ കാര്യങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. മേഘ്‌നയെ ചേര്‍ത്തുനിര്‍ത്തണമെന്നായിരുന്നു ആരാധകരും ചിരുവിന്റെ കുടുംബത്തോട് പറഞ്ഞത്.


Click it and Unblock the Notifications