പ്രിയതമന് അരികില്‍ നിശബ്ദ പ്രാര്‍ത്ഥനയോടെ മേഘ്ന! സങ്കടക്കാഴ്ച കാണാന്‍ വയ്യെന്ന് ആരാധകര്‍!

ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ശ്വാസതടസത്തെത്തുടര്‍ന്നായിരുന്നു താരം വിടവാങ്ങിയത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് മുന്‍പായാണ് കുഞ്ഞതിഥി എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. ആ സന്തോഷവും വിവാഹ വാര്‍ഷികവും ആഘോഷമാക്കിയതിന് പിന്നാലെയായാണ് വിയോഗവാര്‍ത്ത എത്തിയത്. ചിരഞ്ജീവി സര്‍ജ മലയാളികള്‍ക്ക് അത്ര പരിചിതനല്ല. അമ്മാവനായ അര്‍ജുന്‍ സര്‍ജയും ചിരുവിന്റെ പ്രിയതമയായ മേഘ്‌നയും മലയാളികളുടെ സ്വന്തം താരങ്ങളാണ്.

പ്രിയപ്പെട്ടവന്‍ ഇനി കൂടെയില്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ മേഘ്‌ന തളര്‍ച്ചയിലായിരുന്നു. താരത്തിന് ഇത് അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് അവസാനമായി കരയുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും കണ്ടപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. സഹോദരനായ ധ്രുവിന്റെ ഫാം ഹൗസിലാണ് ചിരുവിനെ അടക്കിയത്. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിക്കുന്ന മേഘ്‌നയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രാര്‍ത്ഥനയോടെ

പ്രാര്‍ത്ഥനയോടെ

അപ്രതീക്ഷിതമായി യാത്രയായ പ്രിയതമന്റെ ശവകുടീരത്തിന് മുന്നിലെത്തി സങ്കടത്തോടെ പ്രാര്‍ത്ഥിക്കുന്ന മേഘ്‌നയെ ആയിരുന്നു വീഡിയോയില്‍ കണ്ടത്. കണ്ണുനനയിക്കുന്ന രംഗങ്ങളാണ് വീഡിയോയിലേത്. കുടുംബാംഗങ്ങളെല്ലാം പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ആ മണ്ണിലൊന്ന് തൊട്ടതിന് ശേഷം കൈകൂപ്പി പ്രാര്‍ത്ഥിക്കുകയായിരുന്നു മേഘ്‌ന.

സൗഹൃദം പ്രണയത്തിലേക്ക്

സൗഹൃദം പ്രണയത്തിലേക്ക്

10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവിയും പ്രണയത്തിലായത്. 2018ലായിരുന്നു ഇവരുടെ വിവാഹം. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരമായാണ് വിവാഹം നടത്തിയത്. അമ്മയായ പ്രമീളയായിരുന്നു ഒരു പരിപാടിക്കിടയില്‍ മേഘ്‌നയ്ക്ക് ചിരഞ്ജീവിയെ പരിചയപ്പെടുത്തിയത്. ചിരുവിന്റെ പെരുമാറ്റമാണ് തന്നെ ആകര്‍ഷിച്ചതെന്നും അങ്ങനെയാണ് സുഹൃത്തുക്കളായി മാറിയതെന്നും മുന്‍പ് മേഘ്‌ന പറഞ്ഞിരുന്നു.

ആശംസകള്‍ക്ക് മറുപടി

ആശംസകള്‍ക്ക് മറുപടി

മെയ് 2നായിരുന്നു ഇവര്‍ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. കുടുംബാംഗങ്ങള്‍ക്കും പ്രിയതമനും ഒപ്പമുള്ള ചിത്രങ്ങളായിരുന്നു അന്ന് മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം താനും ഭര്‍ത്താവും കഴിയാവുന്നത് പോലെ മറുപടി നല്‍കിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇതിന് മുന്‍പായി വിവാഹ വീഡിയോയും പങ്കുവെച്ചിരുന്നു.

ഇപ്പോഴും ഇങ്ങനെ തന്നെ

ഇപ്പോഴും ഇങ്ങനെ തന്നെ

2 വര്‍ഷമായിരിക്കുന്നു, ഇപ്പോഴും തങ്ങള്‍ ഇങ്ങനെ തന്നെയാണെന്നും മേഘ്‌ന അന്ന് കുറിച്ചിരുന്നു. ക്രിസ്ത്രീയ ആചാരപ്രകാരം നടന്ന ചടങ്ങിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അത്രമാത്രം ആഴത്തിലുള്ള ബന്ധമായിരുന്നു മേഘ്‌നയുടേയും ചിരുവിന്റേയും. അപ്രതീക്ഷിതമായ വിയോഗമായതിനാല്‍ അത് വലിയ ആഘാതമാണ് മേഘ്‌നയിലുണ്ടാക്കിയതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

പെര്‍ഫെക്റ്റാവുന്നത്

പെര്‍ഫെക്റ്റാവുന്നത്

തനിക്ക് പറ്റിയ പങ്കാളിയാണ് ചിരുവെന്ന് മുന്‍പ് മേഘ്‌ന കുറിച്ചിരുന്നു. എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ തനിക്ക് ഇത്രയും പെര്‍ഫെക്റ്റായതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് മേഘ്‌ന മുന്‍പ് പറഞ്ഞിരുന്നു. അപ്പോള്‍ ലഭിക്കുന്ന ഉത്തരത്തെക്കുറിച്ചും അന്ന് താരം കുറിച്ചിരുന്നു. അടുത്ത സുഹൃത്തിനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്നും വിവാഹ ശേഷമുള്ള പ്രത്യേകത നിറഞ്ഞതാണെന്നും മേഘ്‌ന പറഞ്ഞിരുന്നു.

Recommended Video

മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam
കാണാന്‍ വയ്യ

കാണാന്‍ വയ്യ

മുന്‍പ് സന്തോഷനിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു പ്രചരിച്ചതെങ്കില്‍ ഇപ്പോള്‍ പുറത്തുവരുന്നതെല്ലാം സങ്കടം നിറഞ്ഞ കാര്യങ്ങളാണ്. പ്രാര്‍ത്ഥനാ യോഗത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടത്. പേര് തിരഞ്ജീവിയാണെങ്കിലും വളരെ നേരത്തെ ദൈവം അദ്ദേഹത്തെ തിരിച്ച് വിളിച്ചുവെന്ന് ആരാധകര്‍ പറയുന്നു. ഇത്തരത്തിലുള്ള വീഡിയോ ഇനി കാണാന്‍ വയ്യെന്നും വൈാകരികത നിറഞ്ഞ നിമിഷങ്ങള്‍ രഹസ്യമായിരിക്കട്ടെയെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X