ഭര്‍ത്താവിന്റെ പേര് കൈയില്‍ ടാറ്റു ചെയ്ത് ആരാധിക; ആ സ്‌നേഹത്തിന് നന്ദി പറഞ്ഞ് നടി മേഘ്‌ന രാജ്

തെന്നിന്ത്യന്‍ നടി മേഘ്‌നയുടെയും മകന്‍ ചിന്റുവിന്റെയും വിശേഷങ്ങള്‍ അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. മേഘ്‌നയുടെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും ഇനിയും കരകയറിയിട്ടില്ല. എങ്കിലും മകന്‍ ജനിച്ചതോടെ ഭര്‍ത്താവിന്റെ പുനര്‍ജന്മമാണിതെന്ന് വിശ്വസിക്കുകയാണ് നടി.

മകന്‍ ജനിച്ച് മൂന്ന് മാസം പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ട് കുടുംബസമേതമുള്ള ഫോട്ടോ കഴിഞ്ഞ ദിവസം മേഘ്‌ന പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ചിരഞ്ജീവിയോടുള്ള ആരാധകരുടെ സ്‌നേഹം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നൈാരു വീഡിയോ ആണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ ഇത് വൈറലാവുകയാണ്.

megna-tattoo

ചിരഞ്ജീവിയോട് കടുത്ത ആരാധനയുള്ള ഒരു യുവതി സ്വന്തം കൈയില്‍ ചിരഞ്ജീവി സര്‍ജ എന്ന പേര് ടാറ്റു ചെയ്തിരിക്കുകയാണ്. ചീരുവിന്റെ പേരിനൊപ്പം രാജാവിന്റെ കീരിടം പോലൊരു ചിത്രം കൂടി ടാറ്റുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിരു അണ്ണന്‍ ഞങ്ങളുടെ അഭിമാനം ആണെന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ആരാധകരുടെ ഈ സ്‌നേഹത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്ന് സൂചിപ്പിച്ച് കൊണ്ടാണ് മേഘ്‌ന ഈ വീഡിയോ സ്വന്തം പേജിലൂടെ പങ്കുവെച്ചത്. നിരവധി ആളുകളാണ് ഇതില്‍ പ്രതികരണം അറിയിച്ച് എത്തിയിരിക്കുന്നത്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

വിവാഹം കഴിഞ്ഞ് രണ്ടാമത്തെ വാര്‍ഷികം ആഘോഷിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു ചിരഞ്ജീവി ഹൃദയാഘാതം മൂലം അന്തരിച്ചത്. അപ്രതീക്ഷിതമായ വേര്‍പാടിന്റെ വാര്‍ത്ത കേട്ടവര്‍ക്കെല്ലാം അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ചിരുവിന്റെ വിയോഗ സമയത്ത് മേഘ്‌ന അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ആദ്യ കണ്മണിയെ കാത്തിരിക്കുകയായിരുന്നു താരദമ്പതിമാര്‍.

megna-tattoo

ഒക്ടോബര്‍ പതിനേഴിന് ചിരുവിന്റെ ജന്മദിനം കഴിഞ്ഞതിന് തൊട്ട് പിന്നാലെ ഒക്ടോബര്‍ 22 നായിരുന്നു മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ജനിച്ചത് ആണ്‍കുട്ടിയാണെന്ന് കൂടി അറിഞ്ഞതോടെ ഇത് ചിരുവിന്റെ പുനര്‍ജന്മമാണെന്ന് വിശ്വസിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ചിന്റു എന്ന വിളിപ്പേരിലാണ് താരപുത്രനിപ്പോള്‍ അറിയപ്പെടുന്നത്.

അധികം വൈകാതെ പേരിടുന്ന ചടങ്ങ് വലിയ ആഘോഷമായി തന്നെ നടത്തുമെന്നും അന്ന് പേര് പുറംലോകത്തോട് പറയുമെന്നും അടുത്തിടെ പല അഭിമുഖങ്ങൡായി മേഘ്‌ന പറഞ്ഞിരുന്നു. അതുപോലെ മകന്റെ ഫോട്ടോ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൈകാതെ അതും സഫലമാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X