ചിരുവിൻ്റെ വേർപാടിന് ഒരു വർഷമാകുന്നു; വീട്ടിൽ മറ്റൊരു വേര്‍പാടുണ്ടായ വേദന പങ്കുവെച്ച് നടി മേഘ്‌ന രാജ്

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികമാവുകയാണ്. 2020 ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരു അന്തരിച്ചത്. കന്നടത്തില്‍ തിളങ്ങി നില്‍ക്കുന്ന നടന്‍ എന്നതിലുപരി നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവ് കൂടിയായിരുന്നു ചിരഞ്ജീവി. മേഘ്‌ന നാല് മാസത്തോളം ഗര്‍ഭിണി ആയിരിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിയോഗം.

ബിക്കിനിയിൽ തിളങ്ങി മൌനി റോയി, ബീച്ചിൽ നിന്നുള്ള താരത്തിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു

പ്രിയതമന്റെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും കരകയറുന്നതിനുള്ളില്‍ നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. ഒക്ടോബറില്‍ ജനിച്ച മകന് സിംബ എന്നായിരുന്നു പേര് നല്‍കിയത്. മകനൊപ്പം സന്തോഷം തിരിച്ച് പിടിച്ച മേഘ്‌ന സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലുണ്ടായ മറ്റൊരു വേര്‍പാടിനെ കുറിച്ചാണ് നടി പറയുന്നത്.

meghana-raj-

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ബ്രൂണോയുടെ മരണത്തെ കുറിച്ച് പറഞ്ഞാണ് നടി എത്തിയത്. ബ്രൂണോയുടെ ചിത്രം പങ്കുവെച്ച് ഹൃദയം മുറിഞ്ഞൊരു കുറിപ്പും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. 'വളര വലിയ നഷ്ടമാണ്. അദ്ദഹേത്തിന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എന്റെ ഏറ്റവും നല്ല സുഹൃത്തായ ബ്രൂണോ അവന്റെ അവസാന ശ്വാസം ഇന്ന് വലിച്ചു. ജൂനിയര്‍ സി അവന്റെ ഒപ്പം കളിക്കണമെന്നും അവന്റെ പുറകില്‍ കയറ്റി റൈഡ് ചെയ്യിപ്പിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു.

megna

Recommended Video

Meghna raj shares cute interaction with jr c

ബ്രൂണോയ്ക്ക് പൊതുവേ കുട്ടികളെ ഇഷ്ടമല്ലായിരുന്നു. പക്ഷേ എങ്ങനെയോ ജൂനിയര്‍ സി യോട് വളരെ സൗമ്യതോടെയാണ് പെരുമാറിയത്. അവന്റെ യജമാനനെ അറിയമായിരുന്നെന്ന് തോന്നുന്നു. അവനില്ലാത്ത വീട് പഴയത് പോലെ ആവില്ല. വീട്ടിലെത്തുന്ന എല്ലാവരും ബ്രൂണോ എവിടെ എന്ന് എല്ലായിപ്പോഴും ചോദിക്കാറുണ്ട്. നിന്നെ ഭീകരമായി ഞങ്ങള്‍ മിസ് ചെയ്യും. നീ ചീരുവിനൊപ്പമാണെന്ന് എനിക്കുറപ്പുണ്ട്. ഒപ്പം അദ്ദേഹത്തെ നീ ബുദ്ധിമുട്ടിക്കുക ആയിരിക്കും. എന്നും മേഘ്‌ന പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X