ജൂനിയര്‍ ചിരുവല്ല ആ വീഡിയോയിലുള്ളതെന്ന് മേഘ്‌ന രാജ്, ആരാധകരോട് ക്ഷമ ചോദിച്ച് താരം

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് മേഘ്‌ന രാജ്. അപ്രതീക്ഷിതമായാണ് മേഘ്‌നയ്ക്ക് ഭര്‍ത്താവായ ചിരഞ്ജീവി സര്‍ജയെ നഷ്ടമായത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ആ വിയോഗം. പ്രിയതമന്‍ എങ്ങും പോയിട്ടില്ലെന്നും കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്. മലയാളി താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് മേഘ്‌നയ്ക്ക്. മേഘ്‌നയ്ക്ക് ഈ അവസ്ഥയെ അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു എല്ലാവരും ഒരുപോലെ പ്രാര്‍ത്ഥിച്ചത്. പറന്നകന്ന പ്രിയതമനെ എല്ലാ കാര്യങ്ങളിലും മേഘ്‌ന കൂടെക്കൂട്ടിയിരുന്നു.

തനിക്ക് ജനിക്കുന്നത് ആണ്‍കുട്ടിയായിരിക്കുമെന്നും, താന്‍ കാണിച്ച വികൃതികളെല്ലാം അവനും ആവര്‍ത്തിക്കുമെന്നുമായിരുന്നു ചിരു മുന്‍പ് പറഞ്ഞത്. ഭര്‍ത്താവ് ആഗ്രഹിച്ചത് പോലെ ആണ്‍കുഞ്ഞാണ് ജനിച്ചതെന്നും അദ്ദേഹത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മകനെ വളര്‍ത്തുമെന്നുമായിരുന്നു മേഘ്‌ന പറഞ്ഞത്. അവന്റെ അച്ഛനും അമ്മയുമാണ് താന്‍. അമ്മയുടെ റോള്‍ മനോഹരമാക്കും. അച്ഛനെന്ന നിലയില്‍ തന്നെ വിലയിരുത്തേണ്ടത് അവനാണെന്നുമായിരുന്നു താരം പറഞ്ഞത്. ചിന്റുവെന്നായിരുന്നു കുഞ്ഞിന് ചെല്ലപ്പേരിട്ടത്. വൈകാതെ തന്നെ പേരിടല്‍ ചടങ്ങ് നടത്തുമെന്നും താരകുടുംബം അറിയിച്ചിരുന്നു.

കുഞ്ഞതിഥിയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് കുടുംബത്തിലുള്ളവരെല്ലാം എത്താറുണ്ട്. നാളുകള്‍ക്ക് ശേഷമായി ഇപ്പോഴാണ് എല്ലാവരുടേയും മുഖത്ത് ആശ്വാസ ഭാവം കണ്ടതെന്നായിരുന്നു ചിരുവിന്റെ അമ്മാവനായ അര്‍ജുന്‍ സര്‍ജ പറഞ്ഞത്. കുഞ്ഞിനും തനിക്കും അസുഖം സ്ഥിരീകരിച്ചുവെന്ന് പറഞ്ഞായിരുന്നു മേഘ്‌ന അടുത്തിടെ എത്തിയത്. മേഘ്‌നയുടെ മാതാപിതാക്കള്‍ക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. വൈകാതെ തന്നെ തങ്ങള്‍ പോസിറ്റീവായി തിരിച്ചെത്തുമെന്നും ഭയപ്പെടാനില്ലെന്നും മേഘ്‌ന പറഞ്ഞിരുന്നു.

Meghana Raj

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ക്യൂട്ട് വീഡിയോയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍. ക്യൂട്ടാണ് ആ വീഡിയോ, എന്നാല്‍ അത് ജൂനിയര്‍ ചിരുവിന്റേതല്ലെന്നുമായിരുന്നു താരം കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ഇതിനകം തന്നെ താരത്തിന്റെ സ്റ്റോറി വൈറലായി മാറിയിരുന്നു. ജനിച്ച സമയത്ത് മകന്റെ മുഖം കാണിച്ചിരുന്നുവെങ്കിലും പിന്നീടുള്ള ചിത്രങ്ങളും വീഡിയോയുമൊന്നും ആരാധകര്‍ കണ്ടിരുന്നില്ല.

Recommended Video

Sometimes I feel nothing has happened to Chiranjeevi Sarja: Deepti Sati | FilmiBeat Malayalam

തൊട്ടില്‍കെട്ട് ചടങ്ങ് നടത്തിയതിന് ശേഷമായി മകന്റെ ഫോട്ടോ മേഘ്‌ന പുറത്തുവിടുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. പേരിടല്‍ ചടങ്ങ് എന്നാണ് നടത്തുന്നതെന്ന് ചോദിച്ചും ആരാധകരെത്തിയിരുന്നു. അതിനിടയിലാണ് കുടുംബത്തിലുള്ളവര്‍ക്കെല്ലാം അസുഖം വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X