ചിരഞ്ജീവി സര്‍ജയുടെ ഫോട്ടോ കോപ്പിയാണ് മകനെന്ന് മേഘ്‌ന രാജ്, അവനെ ഞാന്‍ വിളിക്കുന്നത് ഇങ്ങനെയാണ്

ചിരഞ്ജീവി സര്‍ജയുടേയും മേഘ്‌ന രാജിന്റേയും മകനെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞതിഥിക്കായി വിശേഷമായ തൊട്ടിലൊരുക്കിയതിനെക്കുറിച്ചും ആ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാമായിരുന്നു കഴിഞ്ഞ ദിവസം വൈറലായി മാറിയത്. ചിരുവിന്‌റെ വിയോഗ ശേഷം മേഘ്‌ന മാധ്യമങ്ങളോട് സംസാരിച്ചതും കഴിഞ്ഞ ദിവസമായിരുന്നു. പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തെ അതിജീവിച്ചതിനെക്കുറിച്ചും മകനെക്കുറിച്ചുമൊക്കെയായിരുന്നു താരം പറഞ്ഞത്.

വിയോഗ ശേഷവും എല്ലാകാര്യങ്ങളിലും മേഘ്‌ന ചിരുവിനെ കൂടെക്കൂട്ടിയിരുന്നു. പ്രസവത്തിന് മുന്‍പുള്ള ചടങ്ങുകളിലെല്ലാം ചിരിച്ച മുഖത്തോടെയുള്ള ചിരുവിന്റെ കട്ടൗട്ടുകളുണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോയപ്പോഴും ചിരുവിന്റെ ഫോട്ടോ താരം കൊണ്ടുപോയിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതം മകന് വേണ്ടിയാണെന്നും അഭിനയ ലോകത്തേക്ക് താന്‍ വൈകാതെ തിരിച്ചുവരുമെന്നും മേഘ്‌ന പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മകനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അമ്മയായതിന് ശേഷം

അമ്മയായതിന് ശേഷം

ഭൂമിയിലെ ഏറ്റവും മനോഹരമായതും വിഷമമേറിയതുമായ ജോലിയാണ് അമ്മയുടേതെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണെന്ന് മേഘ്‌ന രാജ് പറയുന്നു. അമ്മയായിക്കഴിഞ്ഞാലേ അതേക്കുറിച്ച് മനസ്സിലാവുകയുള്ളൂയെന്ന് പലരും പറയാറുണ്ട്. അനുഭവത്തില്‍ നിന്നും താനും അത് മനസ്സിലാക്കിത്തുടങ്ങിയെന്നും മേഘ്‌ന രാജ് പറയുന്നു. എനിക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുതരുന്ന അമ്മയ്ക്ക് സലൂ്യൂട്ട്. ഗര്‍ഭാവസ്ഥയില്‍ എല്ലാ കാര്യത്തിനും അമ്മ തൂടെയുണ്ടായിരുന്നു. എപ്പോഴും എന്റെ ശക്തിയായി അമ്മ കൂടെയുണ്ടായിരുന്നു.

ഫീനിക്‌സ് പക്ഷിയെപ്പോലെ

ഫീനിക്‌സ് പക്ഷിയെപ്പോലെ

ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് താനെന്ന് മുന്‍പ് ചിരു തന്നോട് പറഞ്ഞിരുന്നു. അത് തന്നെയാണ് താന്‍ മകനിലും കാണുന്നത്. ചിരുവിന്റെ ഫോട്ടോ കോപ്പിയാണ് മകനെന്നാണ് എല്ലാവരും പറയുന്നതെന്ന് മേഘ്‌ന പറയുന്നു. ഞാനും ഇത് സമ്മതിക്കുന്നുണ്ട്. ചിരുവിനെപ്പോലെ തന്നെ മകനും ആവുന്നതിനായാണ് ആഗ്രഹിക്കുന്നത്. ചിരുവിലെ മികച്ച ഗുണങ്ങളെല്ലാം അവനും ലഭിക്കട്ടെ.

ശക്തിയാണ്

ശക്തിയാണ്

എന്റെ ശക്തിയാണ് മകന്‍. അവനാണ് ഇനിയുള്ള പ്രതീക്ഷ. അവന്റെ മുഖത്തേക്ക് നോക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവുന്നതല്ല. നല്ല രക്ഷിതാവാന്‍ അവനെന്നെ പ്രേരിപ്പിക്കുകയാണ്. അച്ഛന്റെയും അമ്മയുടേയും റോള്‍ എനിക്കുണ്ട് അച്ഛന്റെ റോള്‍ എത്രത്തോളം നന്നായി ചെയ്യാനാവുമെന്ന് അറിയില്ല. അമ്മയെന്ന നിലയില്‍ മികച്ചതായിരിക്കും താനെന്നും മേഘ്‌ന രാജ് പറയുന്നു.

Recommended Video

Nazriya and Fahadh Fazil visted new mom Meghna Raj in hospital | FilmiBeat Malayalam
വിളിക്കുന്നത്

വിളിക്കുന്നത്

മകന് പേരിട്ടിട്ടില്ല. ചിന്റുവെന്നാണ് മുത്തച്ഛന്‍ അവനെ വിളിക്കുന്നത്. ഞാനവനെ പല പേരുകളാണ് വിളിക്കുന്നത്. അവനെ കാണുമ്പോള്‍ ബേബിമാ എന്നാണ് വിളിക്കാന്‍ തോന്നുന്നത്. കുടുംബത്തിലുള്ളവരും അവനെ ചിന്റുവെന്ന് വിളിക്കുന്നുണ്ട്. വൈകാതെ തന്നെ പേരിടല്‍ ചടങ്ങ് വിപുലമായി നടത്തുമെന്നും മേഘ്‌ന പറയുന്നു. ആരാധകരും കുറേ പേരുകള്‍ നിര്‍ദേശിച്ചിരുന്നുവെന്നും താരം പറയുന്നു. ചിരുവിന്റെ പാട്ടുകളാണ് ഞാന്‍ അവനെ ഉറക്കാനായി പാടുന്നതെന്നും മേഘ്‌ന പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X