ചിരൂ നീ എന്നിലൂടെ ജീവിക്കുന്നു! ഒരിക്കലും പിരിയില്ലെന്ന് പറഞ്ഞിട്ടും! വിവാഹ വാര്‍ഷികത്തില്‍ മേഘ്‌ന കുറിച്ചത്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഒരുപോലെ കരയിച്ച വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വേര്‍പാട്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുമ്പോഴും, ഭയപ്പെടാനില്ല, ഞാന്‍ പെട്ടെന്ന് തിരിച്ചുവരും എന്ന പ്രതീക്ഷയായിരുന്നു ചിരു നല്‍കിയത്. ആരോഗ്യകാര്യങ്ങളിലെല്ലാം അങ്ങേയറ്റത്തെ ശ്രദ്ധയായിരുന്നു അദ്ദേഹത്തിന്. വെഡ്ഡിംഗ് ആനിവേഴ്‌സറിക്ക് ശേഷമായിരുന്നു കുഞ്ഞ് വരുന്ന കാര്യം അറിഞ്ഞത്. അത്രയേറെ സന്തോഷത്തിലായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തെ നഷ്ടമായത്. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കും എന്ന വിശ്വാസമാണ് പിന്നീട് തന്നെ നയിച്ചതെന്നായിരുന്നു മേഘ്‌ന പറഞ്ഞത്. ഫിസിക്കലി അല്ലെങ്കിലും എല്ലായിടത്തും അദ്ദേഹം കൂടെയുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

കുഞ്ഞ് ജനിക്കുന്നത് വരെ ജീവിച്ചിരിക്കണമായിരുന്നു. അതിലായിരുന്നു പ്രതീക്ഷ. കുഞ്ഞ് ജനിച്ചതോടെ പലരുടെയും തനിനിറം താന്‍ കണ്ടുവെന്നും മേഘ്‌ന പറഞ്ഞിരുന്നു. പേരന്‍സിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ താന്‍ പിടിച്ച് നില്‍ക്കില്ലായിരുന്നു. കുഞ്ഞുകുട്ടിയെ നോക്കുന്നത് പോലെ അവരൊപ്പമുണ്ടായിരുന്നു. കൂടെ നില്‍ക്കുമെന്ന് കരുതിയവരില്‍ നിന്നും മോശം അനുഭവമുണ്ടായിരുന്നു. എനിക്കെന്താണ് സംഭവിച്ചതെന്നോ, ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്നോ അവര്‍ ഓര്‍ത്തില്ല. അങ്ങനെയുള്ള അനുഭവങ്ങളൊന്നും ഒരിക്കലും മറക്കില്ല. മകന്റെ വരവോടെയാണ് ജീവിക്കണം എന്ന തോന്നലുണ്ടായതെന്നും മേഘ്‌ന തുറന്നുപറഞ്ഞിരുന്നു.

Meghana Raj about Chiru
Photo Credit: Meghana Raj / Instagram

ഇന്‍സ്റ്റഗ്രാമിലൂടെയായി ചിരുവിനെക്കുറിച്ചുള്ള ഓര്‍മ്മകളും, വിശേഷനിമിഷങ്ങളുമെല്ലാം മേഘ്‌ന പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ചിരു ആഗ്രഹിച്ചത് പോലെ തന്നെ രജനി സാറിനൊപ്പമുള്ള സിനിമ സംഭവിക്കാന്‍ പോവുകയാണ്. മകനെയും കൂട്ടി അദ്ദേഹത്തിനെ കണ്ടതും, ചിരുവും രജനിയും ഒന്നിച്ചുള്ള ചിത്രങ്ങളുമെല്ലാം കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു. ഈ ദിവസം പങ്കുവെക്കാന്‍ പറ്റിയ വിശേഷം എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ചിരു എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്നുള്ള കമന്റുകളുമുണ്ടായിരുന്നു.ഈ വാർഷികം വെറുമൊരു ഡേറ്റല്ല, ചിരു, അതൊരു വികാരമാണ്. നിന്റെ സ്വപ്നങ്ങളും എന്റെയും സ്വപ്നങ്ങളും ഒന്നാണെന്നും ഇനി വേർപിരിയില്ലെന്നും നമ്മൾ തീരുമാനിച്ച ദിവസം. ഞാൻ എടുക്കുന്ന ഓരോ ചുവടുവയ്പ്പിലും എനിക്ക് നിന്നെ തോന്നുന്നു. നീ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുന്നതുപോലെ, എന്നിലേക്ക് കൂടുതൽ അടുത്തിരിക്കുന്നതുപോലെ. എന്നിലൂടെ ജീവിക്കുന്നു, വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ ഞാനായി മാറുന്നു.

നീ അവനെ ആരാധിച്ചു ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ലാത്ത വിധത്തിൽ ഇന്ത്യൻ സിനിമയുടെ ദൈവത്തെ കാണാൻ നീ എന്നെ പ്രേരിപ്പിച്ചു. ഒരേയൊരു വ്യക്തി, രജിനി സാറിനൊപ്പം ഒരു സിനിമ. ഇന്ന്, നമ്മൾ ഒരിക്കൽ ഒരുമിച്ച് സ്വപ്നം കണ്ടത് ഞാൻ ജീവസുറ്റതാക്കിയെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഈ വിജയം, ഈ നാഴികക്കല്ല്, ഈ സിനിമ നിങ്ങളുടേതാണ്. വിവാഹ വാർഷികാശംസകൾ, എന്റെ ബേബിമാ എന്നുമായിരുന്നു മേഘ്ന കുറിച്ചത്.

Read more about: meghana raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X