Just In
- 9 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 9 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 10 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 10 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മേഘ്ന രാജും ചിരുവും ഒരുമിച്ചുള്ള ഫോട്ടോ, പ്രിയപ്പെട്ട ചിത്രം പങ്കുവെച്ച് താരപത്നി, സ്നേഹമെന്ന് ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം കരയിപ്പിച്ച വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു മേഘ്നയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായത്. ചിരു കുഞ്ഞിലൂടെ പൂനര്ജനിക്കുമെന്നായിരുന്നു മേഘ്ന പറഞ്ഞത്.
കാത്തിരിപ്പിനൊടുവിലായി ആണ്‍കുഞ്ഞായിരുന്നു കുടുംബത്തിലേക്ക് എത്തിയത്. കുഞ്ഞതിഥി എത്തിയതിന് ശേഷമുള്ള വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും മേഘ്ന എത്താറുണ്ട്. ചിന്റുവെന്നാണ് മകന് പേരിട്ടിട്ടുള്ളതെന്നായിരുന്നു മേഘ്നയുടെ പിതാവ് പറഞ്ഞത്. വൈകാതെ തന്നെ പേരിടല്‍ ചടങ്ങ് വിപുലമായി നടത്തുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മേഘ്ന പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. തന്റെ മാതാപിതാക്കളുടെ ചിത്രത്തിനൊപ്പം തന്റേയും ചിരുവിന്റേയും ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന ഇപ്പോള്‍. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മാതാപിതാക്കളുടെ ഫോട്ടോയിലെ പോലെ തന്നെയായിരുന്നു ചിരുവും മേഘ്നയും പോസ് ചെയ്തത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് കൂട്ടായി നിന്നത് അമ്മയായിരുന്നുവെന്ന് മേഘ്ന തുറന്നുപറഞ്ഞിരുന്നു.. താന്‍ ബോള്‍ഡാണെന്ന് എല്ലാവരും പറയുമ്പോഴും വിഷമങ്ങളെക്കുറിച്ചെല്ലാം പറഞ്ഞിരുന്നത് അമ്മയോടായിരുന്നു. അമ്മ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
തൊട്ടില് കെട്ട് ചടങ്ങിന് ശേഷമായാണ് മേഘ്ന രാജ് മാധ്യമങ്ങളോട് സംസാരിച്ചത്. വൈകാതെ തന്നെ താന്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുമെന്നും താരം പറഞ്ഞിരുന്നു. താന്‍ എന്നും സന്തോഷത്തോടെ ഇരിക്കണമെന്നാണ് ചിരു പറയാറുള്ളത്. സിനിമയിലേക്ക് തിരിച്ചുവരുന്നതില്‍ കുടുംബത്തിലെല്ലാവര്‍ക്കും സന്തോഷമേയുള്ളൂവെന്നും താരം പറഞ്ഞിരുന്നു.
അടുത്തിടെയായിരുന്നു താരം തനിക്കും മകനും അസുഖം സ്ഥിരീകരിച്ചതിനെക്കുറിച്ച് പറഞ്ഞെത്തിയത്. മകന് മാത്രമല്ല താനും പോസിറ്റീവായെന്നായിരുന്നു മേഘ്ന പറഞ്ഞത്. മേഘ്നയുടെ മാതാപിതാക്കള്‍ക്കും അസുഖം സ്ഥിരീകരിച്ചിരുന്നു. അമ്മയ്ക്കായിരുന്നു ആദ്യം അസുഖം വന്നത്. തങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയവരോടെല്ലാം അസുഖം സ്ഥിരീകരിച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും മേഘ്ന അറിയിച്ചിരുന്നു.