അമ്മയാവാന്‍ പോവുന്നതിനിടെ ലഭിച്ച മികച്ച സര്‍പ്രൈസിനെക്കുറിച്ച് മേഘ്ന രാജ്, വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമാലോകത്തെ വേദനയിലാഴ്ത്തിയ വിയോഗമായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലായിരുന്നു മേഘ്‌ന രാജിന് പ്രിയതമനെ നഷ്ടമായത്. നെഞ്ചുവേദനയെത്തുടര്‍ന്നായിരുന്നു താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നീ സങ്കടപ്പെടരുതെന്നായിരുന്നു ചിരു അവസാനമായി മേഘ്‌നയോട് പറഞ്ഞത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരഞ്ഞ മേഘ്‌നയെക്കണ്ട് ആരാധകരും സങ്കടപ്പെട്ടിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളെല്ലാം.

അടുത്തിടെയായിരുന്നു ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. ചിരു ആഗ്രഹിച്ച തരത്തിലായിരുന്നു ധ്രുവ സര്‍ജ ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. വേദിയിലുടനീളം ചിരുവിന്റെ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. പ്രിയതമന്റെ ചിത്രത്തിന് അരികിലായി പുഞ്ചിരിയോടെ നിന്നിരുന്ന മേഘ്‌നയുടെ ചിത്രം വൈറലായി മാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ചിരുവിന്റെ ജന്മവാര്‍ഷികം. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു ചിരുവിനെക്കുറിച്ച് വാചാലരായെത്തിയത്. തനിക്ക് ലഭിച്ച മനോഹരമായ സന്ദേശം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍.

മേഘ്നയുടെ പോസ്റ്റ്

മേഘ്നയുടെ പോസ്റ്റ്

മാതൃത്വ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ പ്രതിജ്ഞാബദ്ധത എന്നെ ശരിക്കും സ്പർശിക്കുന്നു, ഒപ്പം ഒരേ സമയം നിങ്ങളുടെ അതുല്യമായ വഴിപാടുകൾ സ്വീകരിക്കുന്നതിൽ അതിയായ സംതൃപ്തിയുണ്ട്. എന്റെ സാഹചര്യം മനസിലാക്കുകയും ഈ യാത്രയെ സവിശേഷവും അവിസ്മരണീയവുമാക്കാൻ എന്നെ സമീപിക്കുകയും ചെയ്തുകൊണ്ട് അങ്ങേയറ്റം മനസിലാക്കിയതിനും ഒരു പിന്തുണ സംവിധാനത്തിന്റെ ഉപാധിയായതിനും വീണ്ടും നന്ദിയെന്നായിരുന്നു മേഘ്ന കുറിച്ചത്.

ചിരു കൂടെയുണ്ട്

ചിരു കൂടെയുണ്ട്

പ്രണയവിവാഹമായിരുന്നു ചിരുവിന്റേത്. 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്‌നയെ ജീവിതസഖിയാക്കിയത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു ഇവരുടേത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിലും തിളങ്ങിയിരുന്നു മേഘ്‌ന രാജ്. മലയാളി താരങ്ങളുമായി അടുത്ത സൗഹൃദവുമുണ്ട് താരത്തിന്. ബേബി ഷവര്‍ പാര്‍ട്ടിയില്‍ അനന്യയും പങ്കെടുത്തിരുന്നു. ചിരു ഭായ് യെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് അനന്യയും നസ്രിയയുമൊക്കെ എത്തിയിരുന്നു.

കുടുംബത്തിലുള്ളവരുടെ പിന്തുണ

കുടുംബത്തിലുള്ളവരുടെ പിന്തുണ

മേഘ്‌ന ഇത്രയും ശക്തിയോടെ മുന്നേറുന്നതിനുള്ള കാരണം ചിരുവിന്റ കുടുംബം കൂടിയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ധ്രുവയും ഭാര്യയുമെല്ലാം എപ്പോഴും മേഘ്‌നയുടെ കൂടെത്തന്നെയുണ്ടാവാറുണ്ട്. ചിരുവിനെപ്പോലെ തന്നെ പുഞ്ചിരിക്കൂ, സന്തോഷത്തോടെ എന്നും ഇങ്ങനെ നില്‍ക്കട്ടെയെന്നുമായിരുന്നു മേഘ്‌ന ധ്രുവിനോട് പറഞ്ഞത്. ജൂനിയര്‍ ചിരുവിനെ കാത്തിരിക്കുകയാണ് ഞങ്ങളെല്ലാമെന്ന് പറഞ്ഞായിരുന്നു ധ്രുവ എത്തിയത്.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
അര്‍ജുന്റെ പാട്ട്

അര്‍ജുന്റെ പാട്ട്

അര്‍ജുന്‍ സര്‍ജയുടെ സഹോദരിയുടെ മക്കളാണ് ചിരഞ്ജീവി സര്‍ജയും ധ്രുവ സര്‍ജയും. അമ്മാവന് പിന്നാലെയായാണ് മരുമക്കളും അഭിനയരംഗത്തേക്ക് എത്തിയത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമായാണ് ഇരുവരും അഭിനയത്തിലേക്ക് തിരിഞ്ഞത്. മേഘ്‌നയ്ക്ക് ബേബി ഷവര്‍ പാര്‍ട്ടിയൊരുക്കിയപ്പോള്‍ അര്‍ജുനും ആ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കുഞ്ഞതിഥിക്കായുള്ള വെല്‍കം ഗാനം ആലപിച്ചതും അദ്ദേഹമായിരുന്നു. ചിരുവിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചും അര്‍ജുന്‍ എത്തിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X