നിന്നെ ഞാന്‍ ഒത്തിരി സ്‌നേഹിക്കുന്നുണ്ട്; ഭര്‍ത്താവിനോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ട് നടി മേഘ്‌ന രാജ്

തെന്നിന്ത്യന്‍ നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും ഇനിയും മുക്തയായിട്ടില്ല നടി. അടുത്തിടെയാണ് ഇരുവരുടെയും മകന്‍ സിംബ ജനിച്ചിട്ട് ആറ് മാസം പൂര്‍ത്തിയായത്. ഈ ദിവസം നടി വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പമുള്ള പഴയൊരു ഓര്‍മ്മയുമായി എത്തിയിരിക്കുകയാണ് മേഘ്‌ന.

ഐ ലവ് യു, മടങ്ങി വരൂ എന്ന ക്യാപ്ഷനില്‍ ചിരഞ്ജീവി സര്‍ജ എടുത്തൊരു സെല്‍ഫി ചിത്രമായിരുന്നു മേഘ്‌ന പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് ആശംസയുമായി എത്തിയത്. ചിരു മടങ്ങി വരുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസമെന്ന് പലരും കമന്റിടുന്നു. അതേ സമയം ചിരുവിന്റെ തനി പകര്‍പ്പായി മകന്‍ മാറുമെന്നും അങ്ങനെ ആശ്വസിക്കണമെന്നും ആരാധകര്‍ മേഘ്‌നയോട് പറയുന്നു.

megna-chiru-pics

പത്ത് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരാവുന്നത്. 2017 വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും 2018 ഏപ്രില്‍ മുപ്പതിനാണ് വിവാഹിതരായത്. ആദ്യം ഹിന്ദു ആചാരപ്രകാരവും മേയ് രണ്ടിന് ക്രിസ്ത്യന്‍ ആചാരപ്രകാരവും വലിയ ആഘോഷമായിട്ടാണ് താരവിവാഹം നടന്നത്.

കുസൃതി കാണിക്കുന്ന നടി സാമന്ത അക്കിനേനിയുടെ ചിത്രങ്ങൾ, എത്ര സുന്ദരിയാണെന്ന് ആരാധകരും

Recommended Video

മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam

ജീവിച്ചിരുന്നെങ്കില്‍ ചിരുവും മേഘ്‌നയും ഇന്ന് മൂന്നാം വിവാഹം വാര്‍ഷികം ആഘോഷിക്കേണ്ടതായിരുന്നു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ നാളിലായിരുന്നു ഇരുവരുടെയും വാര്‍ഷികം. ആ സമയം ഒരുമിച്ച് ആഘോഷിക്കാന്‍ സാധിച്ചെങ്കിലും ഒരു മാസം കഴിഞ്ഞ് ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അപ്രതീക്ഷിതമായിട്ടുള്ള വേര്‍പാട് സംഭവിച്ചത്. ചിരു പോവുന്ന സമയത്ത് നാല് മാസത്തോളം മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 22 നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X