For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ വിളിച്ച് കുഞ്ഞ് റയാന്‍,കേള്‍ക്കാന്‍ ചീരു ഇല്ല; മേഘ്‌നയുടേയും മകന്റേയും വീഡിയോ വൈറല്‍ ആകുന്നു

  |

  തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഏറെ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. മലയാള സിനിമ ലോകവും ആരാധകരും ഏറെ വേദനയോടെയാണ് താരത്തിന്റെ വിയോഗം ശ്രവിച്ചത്. മേഘ്ന സര്‍ജയിലൂടെയാണ് ചീരു മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. നടന്റെ വിയോഗത്തിന് ശേഷം മേഘ്നയ്ക്ക്പുന്തുണയുമായി മലയാളി പ്രേക്ഷകരും കൂടെയുണ്ടായിരുന്നു.വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘന മോളിവുഡിന്റെ പ്രിയങ്കരിയായി മാറുന്നത്. ഒറ്റ ചിത്രത്തിലൂടെ തന്നെ താരം കൈനിറയെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.

  Recommended Video

  അച്ഛനെ വിളിച്ച് കുഞ്ഞ് റയാന്‍, മേഘ്നയുടേയും മകന്റേയും വീഡിയോ വൈറല്‍ ആകുന്നു

  ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ആദ്യം പേടിയുണ്ടായിരുന്നു, ലഭിച്ച സഹായത്തെ കുറിച്ച് അര്‍ജുന്‍ അശോകന്‍

  മേഘ്നയേയും ചീരുവിനേയും പോലെ തന്നെ മകന്‍ റയാനും പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടി അമ്മയാവാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. എന്നാല്‍ മകന് വേണ്ടി താരം തിരികെ ജീവിതത്തിലേയ്ക്ക് തിരകെ എത്തുകയായിരുന്നു.ചീരു ആഗ്രഹിച്ചത് പോലെ തന്നെ മകനെ വളര്‍ത്തുകയാണ്. കുഞ്ഞിന്റെ ജനന ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമായിട്ടുണ്ട്. പ്രേക്ഷകരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ആരാധകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്.

  ലളിതയുടെ കയ്യില്‍ നിന്ന് വാങ്ങിയ ആ പണം തിരിച്ച് കൊടുക്കില്ല; ഒടുവിലിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

  സോഷ്യല്‍ മീഡിയയിലും സജീവമാണ് മേഘ്ന. തന്റേയും മകന്റേയും ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇതിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആരാധകരും കുഞ്ഞിന്റെ വിശേഷം ആരാഞ്ഞ് രംഗത്ത് എത്താറുണ്ട്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മേഘ്‌ന പങ്കുവെച്ച മകന്റെ ഒരു വീഡിയോയാണ്. പപ്പാ, ദാദ, അപ്പ എന്ന് വിളിക്കുന്ന കുഞ്ഞിന്റെ വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. അമ്മ എന്ന് കൃത്യമായി പറയാന്‍ കുഞ്ഞ് ചീരുവിനെ കൊണ്ട് സാധിക്കുന്നില്ല.എന്റെ സണ്‍ഷൈന്‍ എന്ന ക്യാപ്ഷനോടെയാണ് മേഘ്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത് വീഡിയോ ഇതിനോടകം തന്നെ വൈറല്‍ ആയിട്ടുണ്ട്.

  നല്ല കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. എത്ര കണ്ടാലും മതിവരുന്നില്ല ഈ വീഡിയോ, കണ്ണുനിറഞ്ഞു പോവുന്നു, മകന്റെ വിളി കേള്‍ക്കാന്‍ ചിരു കൂടിയുണ്ടായിരുന്നെങ്കില്‍ എന്നായിരുന്നു ആരാധകരുടെ കമന്റുകള്‍ ഒരു ചെറിയ ഇടവേളയ്ക്ക്് ശേഷം സിനിമയിലേയ്ക്ക് മടങ്ങി എത്താന്‍ തയ്യാറെടുക്കുകയാണ് മേഘ്‌ന ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ സിനിമയെ കുറുച്ചുള്ള പ്രഖ്യാപനം നടത്തിയിരുന്നു.
  ചിരുവിന്റെ സ്വപ്ന സിനിമയുമായും താനെത്തുന്നുണ്ടെന്നായിരുന്നു നടി പറഞ്ഞത്. നവാഗതനായ വിശാല്‍ സംവിധായകനായ ത്രില്ലര്‍ മൂവിയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  മിനിസ്‌ക്രീനില്‍ സജീവമാണ് താരം.അടുത്തിടെ കളേഴ്‌സ് ടിവി നൃത്ത റിയാലിറ്റി ഷോയില്‍ മേഘ്ന ജഡ്ജ് ആയി എത്തായിരുന്നു. പ്രണയദിനസ്‌പെഷ്യല്‍ എപ്പിസോഡിലായിരുന്നു എത്തിയത്. അന്ന് അപ്രത്യക്ഷമായി ചീരുവിന്റെ ശബ്ദം കേട്ടപ്പോള്‍ നടി പൊട്ടിക്കരഞ്ഞിരുന്നു. ചീരുവിനോടൊപ്പമുള്ള വാലന്റൈന്‍സ് ഡേയെ കുറിച്ചും നടന്‍ നല്‍കിയ സമ്മാനത്തെ കുറിച്ചും സംസരിക്കവെയാണ് അപ്രത്യക്ഷിതമായി ചീരുവിന്റെ ശബ്ദം ഫ്ലോറല്‍ കേള്‍ക്കുന്നത്. ഇത് സത്യമായെങ്കില്‍ എന്ന് ആഗ്രഹിച്ച പോയി എന്ന് പറഞ്ഞ് കൊണ്ടാണ് മേഘ്ന പൊട്ടി കരയുന്നത്. ഇത് ആ വേദിയെ വൈകാരികമായ അവസ്ഥയിലേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് അല്‍പ നേരത്തിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് താരം വീണ്ടും തുടര്‍ന്നു.

  10 വര്‍ഷം നീണ്ടുന്ന ബന്ധത്തിനൊടുവിലാണ് മേഘ്നയും ചീരവും വിവാഹിതരാവുന്നത്. ഒരുപാട് സ്വപ്നങ്ങളോടെയായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളായിരുന്നുജീവിതത്തില്‍ നടന്നത്. മുന്‍പ് ഒരിക്കല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ച മേഘ്ന വെളിപ്പെടുത്തിയിരുന്നു. ഫാന്‍സ് ഗ്രൂപ്പിലൂടെയാണ് നടിയുടെ വീഡിയോ വൈറല്‍ ആയത്. ചീരു ആണ് ആദ്യം പ്രെപ്പോസ് ചെയ്തതെന്നാണ് മേഘ്ന പറയുന്നത്. അവന്‍ പറയണം എന്നായിരുന്നു തന്റെ ആഗ്രഹം. അതിനാല്‍ ഞാന്‍ പ്രെപ്പോസ് ചെയ്തില്ല. ചീരുവിന് എന്റെ ഇഷ്ടം അറിയാവുന്നത് കൊണ്ട് തന്നെ എന്നോട് ഇതിനെ കുറിച്ച് ചോദിച്ചിരുന്നില്ല. ' എനിക്ക് നിന്നെ ഇഷ്ടമാണ്. എന്നേയും ഇഷ്ടപ്പെടണം' എന്നായിരുന്നു ചീരു പറഞ്ഞതെന്ന് മേഘ്ന വീഡിയോയില്‍ പറയുന്നു.

  വീഡിയോ കാണാം

  Read more about: meghana raj
  English summary
  Meghana raj Son Rayaan's latest video went Viral in social media, here's why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X