ചിരു ആഗ്രഹിച്ചത് ധ്രുവ യാഥാര്‍ത്ഥ്യമാക്കി, മേഘ്‌ന രാജിന് ബേബി ഷവര്‍ പാര്‍ട്ടി ഒരുക്കിയത് ധ്രുവ

മേഘ്‌ന രാജിന്റെ ബേബി ഷവര്‍ പാര്‍ട്ടിയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം. അപ്രതീക്ഷിതമായുള്ള വേര്‍പാടില്‍ മേഘ്‌ന രാജ് പതറിപ്പോയിരുന്നു. ചേട്ടന്റെ വിയോഗത്തില്‍ ധ്രുവ സര്‍ജയും ഞെട്ടലിലായിരുന്നു. മേഘ്‌നയെ സംരക്ഷിക്കേണ്ടത് ധ്രുവയാണെന്നും പിടിച്ച് നിന്നേ മതിയാവൂയെന്നുമായിരുന്നു ആരാധകര്‍ താരത്തോട് പറഞ്ഞത്. സഹോദരനും അപ്പുറത്ത് ധ്രുവയും ചിരുവും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു.

ചിരുവിന്റെ കട്ടൗട്ട് വേദിയില്‍ സ്ഥാപിച്ചായിരുന്നു സീമന്ത ചടങ്ങ് നടത്തിയത്. ചടങ്ങുകളിലെല്ലാം തനിക്കൊപ്പം ചിരുവിന്റെ സാന്നിധ്യം ഉറപ്പുവരുത്തുകയായിരുന്നു താരം. ചേട്ടനരികില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും കണ്ണ് തുടക്കുന്നുണ്ടായിരുന്നു ധ്രുവ സര്‍ജ. സീമന്ത ചടങ്ങിന് പിന്നാലെയായാണ് ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. ധ്രുവയും ഭാര്യയും ചേര്‍ന്നായിരുന്നു പാര്‍ട്ടി ഒരുക്കിയത്.

ചിരുവിന്റെ ആഗ്രഹം പോലെ

ചിരുവിന്റെ ആഗ്രഹം പോലെ

പ്രിയതമയ്ക്ക് അരികില്‍ നില്‍ക്കുന്ന ചിരുവിനെ കണ്ടപ്പോള്‍ സങ്കടവും സന്തോഷവും ഒരുപോലെ തോന്നിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചിരു ആഗ്രഹിച്ചത് പോലെയുള്ള ബേബി ഷവര്‍ പാര്‍ട്ടിയായിരുന്നു ധ്രുവ സര്‍ജ ഒരുക്കിയത്. ചേട്ടന്റെ മനസ്സും ആഗ്രഹങ്ങളും അറിയാവുന്ന സഹോദരനായിരുന്നു ധ്രുവ. സീമന്ത ചടങ്ങിന് ശേഷം ധ്രുവയുടെ നേതൃത്വത്തിലായിരുന്നു ബേബി ഷവര്‍. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

സാന്നിധ്യം  ഉറപ്പ് വരുത്തി

സാന്നിധ്യം ഉറപ്പ് വരുത്തി

മനോഹരമായ അലങ്കരിച്ച വേദിയില്‍ ചിരുവിന്റെ കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു. ചിരിച്ച മുഖത്തോടെ നില്‍ക്കുന്ന ചിരുവിനെ കണ്ടതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. വലിയ വേദന മനസ്സിലൊതുക്കിയായിരുന്നു മേഘ്‌നയും എത്തിയത്. നിറവയറില്‍ അതീവ സുന്ദരിയായുള്ള മേഘ്‌നയുടെ ചിത്രങ്ങളും ബേബി ഷവര്‍ പാര്‍ട്ടിയുടെ വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചിരു എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തന്നോടൊപ്പമുണ്ടെന്നുമായിരുന്നു മുന്‍പ് മേഘ്‌ന പറഞ്ഞത്.

മേഘ്നയുടെ ആഗ്രഹം പോലെ

മേഘ്നയുടെ ആഗ്രഹം പോലെ

ചിരഞ്ജീവി സര്‍ജയുടെ കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട മാസമാണ് ഒക്ടോബര്‍. ധ്രുവയുടെ പിറന്നാള്‍ ഒക്ടോബര്‍ 9നാണ്. 17നാണ് സഹോദരനായ ചിരുവിന്റെ പിറന്നാള്‍. സഹോദരന്‍മാര്‍ ജനിച്ച അതേ മാസത്തില്‍ തന്നെ പുതിയ അതിഥിയും എത്തിയേക്കുമെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിരുവിന്റെ ജന്മവാര്‍ഷികത്തില്‍ കുഞ്ഞ് ജനിക്കട്ടെയെന്നുള്ള പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. കുഞ്ഞിലൂടെ ചിരു പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌നയും മുന്‍പ് പറഞ്ഞത്.

 ധ്രുവയെക്കുറിച്ച് മേഘ്‌ന

ധ്രുവയെക്കുറിച്ച് മേഘ്‌ന

ധ്രുവയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സഹോദരന് പിറന്നാളാശംസ അറിയിച്ച് മേഘ്‌ന എത്തിയിരുന്നു. നീ എനിക്കരികില്‍ എന്നും ശക്തനായുണ്ടാവുമെന്ന് അറിയാം, അത് പോലെ തന്നെ ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും. എന്നും നീ സന്തോഷവാനായിരിക്കാനാണ് ഞാനും ആഗ്രഹിക്കുന്നത്. ചിരു എങ്ങനെയാണ് പുഞ്ചിരിക്കുന്നത് അത് പോലെ തന്നെ നീയും ചെയ്യണം. ബേബി ഷവര്‍ ചടങ്ങിനിടയിലെ ചിത്രം പങ്കുവെച്ചായിരുന്നു മേഘ്‌ന എത്തിയത്.

Recommended Video

സീമന്ത ചടങ്ങില്‍ മേഘ്‌നയ്ക്കും കുഞ്ഞിനുമൊപ്പം ചിരുവും | FilmiBeat Malayalam
ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

ബേബി ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. നാളുകള്‍ക്ക് ശേഷം ചിരിച്ച മുഖത്തോടെ മേഘ്‌നയെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ആരാധകരെത്തിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ പൊട്ടിക്കരഞ്ഞ മേഘ്‌നയില്‍ നിന്നും ഇപ്പോഴത്തെ ചിരിയിലേക്കുള്ള യാത്രയില്‍ എത്രത്തോളം സങ്കടം സഹിച്ചിട്ടുണ്ടാവുമെന്നായിരുന്നു പലരും ചോദിച്ചത്. കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച് പറഞ്ഞും മറ്റുള്ളവര്‍ വാചാലരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X