ഭര്‍ത്താവിന്റെ അവസാനയാത്ര രാജാവിനെ പോലെ ആയിരുന്നു! ആരാധകര്‍ക്കടക്കം നന്ദി പറഞ്ഞ് നടി മേഘ്‌ന രാജ്
ഇന്ത്യന്‍ സിനിമാലോകത്തിന് കനത്ത നഷ്ടങ്ങളാണ് ഈ വര്‍ഷം സംഭവിക്കുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലുമടക്കം പ്രമുഖരായ നിരവധി താരങ്ങളാണ് ഈ ലോകത്തില്‍ നിന്നും വേര്‍പിരിഞ്ഞ് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ കന്നഡ നടനും നടി മേഘ്‌ന രാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം ആരാധകരെ സങ്കടത്തിലാക്കിയിരുന്നു.
ഹൃദയാഘാതം മൂലം ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. ചിരുവിന്റെ വിയോഗ സമയത്ത് മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നത് കൂടി അറിഞ്ഞതോടെ എല്ലാവരുടെയും ഉള്ളുലച്ചു. മേഘ്‌നയെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കുടുംബാംഗങ്ങള്‍ പാടുപെട്ടു. എന്നാല്‍ ആ സങ്കടങ്ങളില്‍ നിന്നും നടി മോചിതയായി കൊണ്ടിരിക്കുകയാണ്.

ചിരുവിന്റെ വിയോഗം തന്നെ എത്രത്തോളം തളര്‍ത്തിയെന്ന് സൂചിപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മേഘ്‌ന ഒരു കുറിപ്പ് എഴുതിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലുമായി പോസ്റ്റ് ചെയ്ത ഈ കുറിപ്പ് വ്യാപകമായി വൈറലായി. ചിരുവിന്റെ വേര്‍പാട് ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു മേഘ്‌ന എത്തിയത്. ഒപ്പം തന്റെ ഉദരത്തിലുള്ള കുഞ്ഞിന്റെ രൂപത്തില്‍ ചിരു വീണ്ടും ജനിക്കുമെന്നും അതിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നുമൊക്കെ മേഘ്‌ന പറഞ്ഞു. ഇപ്പോഴിതാ പ്രിയതമനെ അവസാനമായി രാജാവിനെ പോലെ യാത്രയാക്കിയതിന് എല്ലാവരോടും നന്ദി പറയുകയാണ് നടി.

'കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളായിരുന്നു. എന്റെ ഉത്തമമായ ലോകം ചിതറിത്തെറിച്ചപ്പോള്‍, ഞാന്‍ ദുഃഖത്തിന്റെ കയങ്ങളില്‍ താഴ്ന്ന് പോയപ്പോള്‍, എന്നെ സ്‌നേഹിച്ച, പിന്തുണ നല്‍കി ചേര്‍ത്ത് പിടിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സിനിമാ മേഖലയിലെ അഭ്യുദയകാംക്ഷികള്‍ക്കും എല്ലാത്തിലുമുപരി പിടിച്ച് നില്‍ക്കാന്‍ എനിക്ക് പ്രതീക്ഷയുടെ ഒരു കണം നല്‍കിയ ചിരുവിന്റെ ആരാധകര്‍ക്കും നന്ദി.

നിങ്ങളോടുള്ള എന്റെ കടപ്പാട് പങ്കുവെക്കാന്‍ ഒരു ജന്മം മതിയാകുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ എനിക്കൊപ്പം കരഞ്ഞു. എന്റെ ദുഃഖം പങ്കുവെച്ചു. എന്റെ വേദന അറിഞ്ഞു. ഞാന്‍ മിസ് ചെയ്ത അത്ര തന്നെ ചിരുവിനെ നിങ്ങളും മിസ് ചെയ്തു. ചിരുവിനോട് നിങ്ങള്‍ കാണിക്കുന്ന ഉപാധികളില്ലാത്ത ഈ സ്‌നേഹത്തിനും ബഹുമാനത്തിനും ഞാന്‍ എന്നെന്നും കടപ്പെട്ടവളായിരിക്കും.

ചിരുവിനെ യാത്രയയ്ക്കാനെത്തിയ ആയിരക്കണക്കിന് ആരാധകരും ഈ പ്രയാസമേറിയ സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന സിനിമാ മേഖലയില്‍ നിന്നുള്ളവരുമെല്ലാം ചിരു നിങ്ങള്‍ക്ക് എന്തായിരുന്നു എന്നതിന്റെ തെളിവായിരുന്നു. അദ്ദേഹത്തെ ഒരു രാജാവിനെ പോലെ യാത്രയാക്കിയതിന് നന്ദി. അത് തന്നെയായിരിക്കും അദ്ദേഹവും ആഗ്രഹിച്ചിട്ടുണ്ടായിരിക്കുക. അല്ലെങ്കിലും ഒരു രാജാവിനെ പോലെ ജീവിക്കുക എന്നതായിരുന്നല്ലോ ചിരു വിശ്വസിച്ചിരുന്നത്' എന്നും മേഘ്‌ന കുറിച്ചു.

ചിരഞ്ജീവിയ്‌ക്കൊപ്പമുള്ള മേഘ്‌നയുടെ ചിത്രങ്ങളും ചിരുവിന്റെ ചില ചിത്രങ്ങളം മേഘ്‌ന ഇതിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു. കമന്റ് ബോക്‌സില്‍ നിറയെ ചിരഞ്ജീവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ആരാധകര്‍ എത്തിയിരിക്കുകയാണ്. അതിനൊപ്പം മേഘ്‌നയെ ആശ്വസിപ്പിക്കുന്നുമുണ്ട്. നീ ശക്തയായി ഇരിക്കൂ എന്നായിരുന്നു നടി ഭാവനയുടെ കമന്റ്. നടി നസ്രിയ നസീമും എന്റെ പ്രിയപ്പെട്ട ചേട്ടനും ചേച്ചിയുമാണെന്ന് കമന്റിട്ടിരുന്നു.

ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ 2018 ഏപ്രില്‍ 29 നായിരുന്നു മേഘ്ന രാജും ചിരഞ്ജീവിയും വിവാഹിതരാവുന്നത്. അടുത്തിടെയാണ് രണ്ടാം വിവാഹ വാര്‍ഷികം താരങ്ങള്‍ ആഘോഷിച്ചത്. പിന്നാലെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി വരുന്നതിന്റെ സന്തോഷത്തിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മരണം വില്ലന്റെ രൂപത്തില്‍ വന്നതോടെ ചിരഞ്ജീവിയെ നഷ്ടമായി. കുടുംബാംഗങ്ങളെ പോലെ ആരാധകരും സിനിമാപ്രേമികളുമെല്ലാം ചിരുവിന്റെ വിയോഗത്തോടെ സങ്കടത്തിലായിരുന്നു.


Click it and Unblock the Notifications