നിറവയറുമായി പ്രിയപ്പെട്ടവനെ കാണാൻ മേഘ്ന എത്തി, ചീരുവിന്റെ പിറന്നാൾ ദിവസത്തെ ഹൃദയസ്പർശിയായ കാഴ്ച

തെന്നിന്ത്യൻ സിനിമ ലോകം വേദനയോടെ ഓർക്കുന്ന വിയോഗമാണ് കന്നഡ താരം ചിരഞ്ജീവി സർജയുടേത്.35ാം വയസ്സിലായിരുന്നു താരത്തിന്റെ അന്ത്യം. ചീരുവിന്റെ വിയോഗം വേദനയോടെയാണ് ആരാധകരും സിനിമാ ലോകവും ശ്രവിച്ചത്. ഇന്നും ആ വേദനയിൽ നിന്ന് വിട്ട് മാറാൻ കുടുംബാംഗങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിറഞ്ഞ പുഞ്ചിരിയോടയുള്ള താരത്തിന്റെ രൂപമാണ് പ്രേക്ഷകരുടെ മനസ്സിൽ.

കഴിഞ്ഞ ദിവസം ചിരഞ്ജീവിയുടെ 36ാം പിറന്നാളായിരുന്നു. താരകുടുംബം വൻ ആഘോഷമാക്കുകയായിരുന്നു. താരകുടുംബം ഒന്നിച്ചു ചേരുകയും കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുകയും ചെയ ചെയ്തിരുന്നു. പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് താരകുടുംബം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ചീരുവിന്റെ ശവകുടീരത്തിലെത്തിയ മേഘ്നയുടെ ദൃശ്യങ്ങളാണ്. താരത്തിന്റെ 36ാംപിറന്നാളിനോടനുബന്ധിച്ചായിരുന്നു നടിയുടെ സന്ദർശനം.

ചീരുവിനെ കാണാൻ എത്തി

ചീരുവിന്റെ വിയോഗത്തിന് ശേഷമാണ് മേഘ്ന വാർത്തകളിൽ നിറയാൻ തുടങ്ങിയത്. ആരാധകരും താരത്തിന്റെ വിശേഷങ്ങൾ ആരാഞ്ഞ് രംഗത്തെത്താറുണ്ട്. മേഘ്നയെ ഒരു നോക്ക് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. തന്റെ പ്രിയപ്പെട്ടവന് പിറന്നാൾ ആശംസ നേരാൻ താരം വളരെ നേരത്തെ തന്നെഎത്തിയിരുന്നു . ചുരുദാറിൽ വളരെ സിമ്പിൾ ലുക്കിലാണ് മേഘ്ന എത്തിയത്. മാധ്യമങ്ങളേയും കണ്ടതിന് ശേഷമാണ് നടി ഇവിടെ നിന്ന് പോയത്.

 എന്റെ ലോകം

ചീരുവിന്റെ പിറന്നാൾ ദിവസം ഹൃദയസ്പർശിയായ പിറന്നാൾ ആശംസ പങ്കുവെച്ച് മേഘന് എത്തിയിരുന്നു. ഇത് പ്രേക്ഷകരുടെ കണ്ണ് നനയിപ്പിക്കുന്നതായിരുന്നു. ഹാപ്പി ബെര്‍ത്ത്‌ഡേ മൈ വേള്‍ഡ് എന്ന് ചീരൂവിനെ ടാഗ് ചെയ്തുകൊണ്ടാണ് മേഘ്‌ന എത്തിയത്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നന്നേക്കും എപ്പോഴും എന്നും നടി ചിരഞ്ജീവി സര്‍ജയെ കുറിച്ച് എഴുതി. ഇരുവരുടേയും ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ പിറന്നാൾ ആശംസ. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലാവുകയും ചെയ്തിരുന്നു.

പ്രണയവിവാഹം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അട്ടഗാര എന്ന ചിത്രത്തിലാണ് ചിരഞ്ജീവി സര്‍ജയും മേഘ്‌ന രാജും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. 2015 ൽ പിറത്തിറങ്ങിയ ഈ ചിത്രം വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാകുന്നത് രണ്ട് മതവിഭാഗത്തിൽപ്പെട്ട ഇവരുടെ വിവാഹം,ഹിന്ദു ക്രിസ്ത്യന്‍ ആചാര വിധി പ്രകാരമായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സന്തോഷത്തോടെ ജീവിതം ആഘോഷമാക്കവെയായിരുന്ന ചീരുവിന്റെ പെട്ടെന്നുള്ള വിയോഗം.

 ബേബി ഷവർ

ദിവസങ്ങൾക്ക് മുൻപായിരുന്നു മേഘ്നയുടെ ബേബി ഷവർ. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ബേബി ഷവറിന്റെ പ്രധാന ഹൈലൈറ്റ് ചിരഞ്ജീവി സർജയുട കൂറ്റൻ കട്ട്ഔട്ട് ആയിരുന്നു.കട്ടൗട്ടിന് അടുത്ത് നിന്നാണ് മേഘ്‌നയും കുടുംബവുമെല്ലാം ചിത്രങ്ങള്‍ എടുത്തിരുന്നത്. ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ചടങ്ങിന് ചീരുവിന്റെ സാന്നിദ്ധ്യവും വേണമെന്ന മേഘ്‌നയുടെ നിര്‍ബന്ധമായിരുന്നു കട്ടൗട്ടിന് പിന്നില്‍.മേഘ്‌നയുടെ ബേബി ഷവറിൽ മലയാളി താരം അനന്യയും പങ്കെടുത്തിരുന്നു. നടിയുടെ അടുത്ത സുഹൃത്തുക്കളാണ് അനന്യയും നസ്രിയയുമൊക്കെ.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X