'എല്ലാം ഭാരമുള്ള ആഭരണങ്ങളായിരുന്നു... രണ്ട് ദിവസം അവയെല്ലാം ധരിച്ച് ഞാൻ അങ്ങനെ തന്നെ നിന്നിട്ടുണ്ട്'; മേഘ്ന

ഒരു കാലത്ത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും റേറ്റിങ് നേടിയിട്ടുള്ള പരമ്പരയാണ് ചന്ദനമഴ. ഒരു മെ​ഗാ ഹിറ്റ് പരമ്പരയായിരുന്നു ഇത്. നാല് വർഷത്തോളം ഈ പരമ്പര ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു. സീരിയലിൽ നായികയായി അഭിനയിച്ചത് നടി മേഘ്ന വിൻസെന്റായിരുന്നു. അമൃത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അനാഥയായ അമൃതയെന്ന പെൺകുട്ടിയെ അവളുടെ കഴിവും അച്ചടക്കവും സ്വഭാവവും കണ്ട് ഇഷ്ടപ്പെട്ട് ദേശായി കുടുംബത്തിലേക്ക് മരുമകളായി കൊണ്ടുവരുന്നു.

അമൃത ദേശായി കുടുംബത്തിന്റെ മരുമകളായശേഷം അവിടെയുണ്ടാകുന്ന സംഭവവികാസങ്ങളായിരുന്നു സീരിയലിന്റെ ഇതിവൃത്തം. മേഘ്ന വിൻസെന്റിന് പുറമെ സീരിയലിൽ മറ്റ് പ്രധാനവ വേഷങ്ങൾ അവതരിപ്പിച്ചത് ദിനേശ് പണിക്കർ, രൂപശ്രീ, ശാലു കുര്യൻ, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ്.

Meghna Vincent
Photo Credit: instagram

അന്ന് വലിയ സ്വീകാര്യത നേടിയിരുന്നു ചന്ദനമഴയെങ്കിലും ഇപ്പോൾ‌ ഏറ്റവും കൂടുതൽ ട്രോൾ ലഭിക്കുന്നത് ചന്ദനമഴയിലെ എപ്പിസോഡുകൾക്കാണ്. അത്തരത്തിൽ വലിയ രീതിയിൽ വൈറലാവുകയും ട്രോൾ ചെയ്യപ്പെടുകയും ചെയ്തൊരു എപ്പിസോഡായിരുന്നു മേഘ്നയുടെ കഥാപാത്രം ഒരു ദിവസം മുഴുവൻ സർവാഭരണ വിഭൂഷിതയായി വീട്ടുജോലികൾ ചെയ്യുന്ന എപ്പിസോഡ്.

രൂപശ്രീ അവതരിപ്പിച്ച അമ്മായിയമ്മ കഥാപാത്രം അമൃത എന്ന കഥപാത്രത്തിന് നൽകിയ ശിക്ഷ എന്ന രീതിയിലാണ് സീരിയലിൽ ഈ ഭാ​ഗം കാണിച്ചത്. ആ രം​ഗം ഷൂട്ട് ചെയ്യുന്ന സമയത്ത് താൻ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചുവെന്ന് പറയുകയാണിപ്പോൾ മേഘ്ന വിൻ‌സെന്റ്. അടുത്തിടെ ബിഹൈൻവുഡ‍്സ് ഐസിന് നൽ‌കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേഘ്ന.

എല്ലാം ഭാരമുള്ള ആഭരണങ്ങളായിരുന്നുവെന്നും രണ്ട് ദിവസം ആ ആഭരണങ്ങളെല്ലാം ധരിച്ച് അങ്ങനെ തന്നെ നിന്നിട്ടുണ്ട് താനെന്നുമാണ് മേഘ്ന പറഞ്ഞത്. എല്ലാം നല്ല ഭാരമുള്ള ആഭരണങ്ങളായിരുന്നു. എനിക്ക് ആ സീനൊന്ന് തീർന്ന് കിട്ടിയിരുന്നെങ്കിലെന്ന മനോഭാവമായിരുന്നു. നല്ല ഭാരമുണ്ടായിരുന്നു. ഒന്ന് രണ്ട് ദിവസം ആ ആഭരണങ്ങളെല്ലാം ധരിച്ച് അങ്ങനെ തന്നെ നിന്നിട്ടുണ്ട് ഞാൻ. ഓരോ സീക്വൻ‌സ് അല്ല. അടുക്കള, ഹാൾ, ബെഡ് റൂം തുടങ്ങിയ ഇടങ്ങളിൽ എല്ലാവെച്ചുള്ള സീനുണ്ടാകുമല്ലോ.

ഹാളിലെ സീൻ എടുക്കുമ്പോൾ അത് അങ്ങ് മുഴുവനായി എടുക്കും. ശേഷം വീണ്ടും ഡ്രസ് മാറി വരേണ്ട സ്ഥിതി വരും. പിന്നെ വീണ്ടും ആഭരണമെല്ലാം ധരിച്ച് അതേ കോസ്റ്റ്യൂമിൽ വരേണ്ടി വരും. ഇങ്ങനെ മാറി മാറി വരുന്നതുകൊണ്ട് തന്നെ ആ സീക്വൻസ് ഒന്ന് തീർന്ന് കിട്ടിയിരുന്നെങ്കിലെന്നായിരുന്നു എനിക്ക് എന്നാണ് നടി പറഞ്ഞത്.

Meghna Vincent
Photo Credit: instagram

ചന്ദനമഴ ചെയ്ത ശേഷമാണ് മേഘ്ന വിൻസെന്റിന് മലയാളികൾക്കിടയിൽ ഇത്രയധികം സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. 2010ൽ സ്വാമിയെ ശരണമയ്യപ്പ സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് മേഘ്നയുടെ തുടക്കം. പക്ഷെ അന്നും ഇന്നും മേഘ്നയെ ആളുകൾ കാണുന്നതും സ്നേഹിക്കുന്നതും ചന്ദനമഴയിലെ അമൃത എന്ന രീതിയിലാണ്. സീരിയലിൽ മാത്രമല്ല ആറോളം സിനിമകളിലും നിരവധി റിയാലിറ്റിഷോകളുടെയും ഭാ​ഗമായിട്ടുണ്ട് മേഘ്ന.

നർത്തകി കൂടിയായ മേഘ്ന നടി ഡിംപിൾ റോസിന്റെ സഹോദരനെയാണ് വിവാ​ഹം ചെയ്തത്. എന്നാൽ അധികകാലം ആ വിവാഹ​ജീവിതം ഇരുവർക്കും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ വേർപിരിഞ്ഞു. മേഘ്ന അതിനുശേഷം അഭിനയം, ഫാമിങ്ങ്, വ്ലോ​ഗിങ് എന്നിവയെല്ലാമായി സജീവമാണ്. മേഘ്നയുടെ മുൻ‌ ഭർത്താവ് പിന്നീട് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.

കൃഷിയോടുള്ള താൽപര്യം കൊണ്ടാണ് മേഘ്ന ഫാമിങിലേക്ക് ഇറങ്ങിയത്. എല്ലാത്തിലും മേഘ്നയ്ക്ക് പിന്തുണ അമ്മയാണ്. ഇപ്പോൾ താരം ഹൃദയം എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലെ നടിയുടെ കഥാപാത്രത്തിന്റെ പേര് ദേവിക എന്നാണ്.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X