മേഘ്ന വിന്‍സെന്‍റിന്‍റെ യൂട്യൂബ് ചാനല്‍ പൂട്ടിയോ? ചോദിച്ചവര്‍ക്ക് മാസ്സ് മറുപടി നല്‍കി പുതിയ വീഡിയോ

ചന്ദനമഴയെന്ന പരമ്പരയിലൂടെയായിരുന്നു മേഘ്‌ന വിന്‍സെന്റ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് താരം. ഇടക്കാലത്ത് വെച്ച് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരത്തിന്റേത്. മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല അന്യഭാഷയിലും മേഘ്‌ന സാന്നിധ്യം അറിയിച്ചിരുന്നു. അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്.

യൂട്യൂബിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ലോക് ഡൗണ്‍ സമയത്തായായിരുന്നു മേഘ്‌ന വിന്‍സെന്റ് ചാനല്‍ തുടങ്ങിയത്. പാചക പരീക്ഷണങ്ങളും പാട്ടും നൃത്തവും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞാണ് താരമെത്താറുള്ളത്. ഇടയ്ക്ക് മേഘ്‌നയെ കാണാതിരുന്നതോടെ താരത്തിന്റെ ചാനല്‍ പൂട്ടിയോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മേഘ്‌ന വിന്‍സെന്റിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ചാനല്‍ നിര്‍ത്തിയോ?

ചാനല്‍ നിര്‍ത്തിയോ?

മേഘ്‌ന യൂട്യൂബ് ചാനല്‍ നിര്‍ത്തിയോ, മേഘ്‌ന സ്റ്റുഡിയോ ബോക്‌സ് കെട്ടിപ്പൂട്ടി. യൂട്യൂബില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ കണ്ടിരുന്നു. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ചോദിച്ചായിരുന്നു മേഘ്‌ന എത്തിയത്. ഒരു സൈഡില്‍ പേഴ്‌സണല്‍ വര്‍ക്ക്, മറ്റൊരു വശത്ത് പ്രൊഫഷണല്‍ വര്‍ക്ക് രണ്ടും കൂടി നല്ല ബ്രഡ് ഓംലറ്റ് പോലെയായി. കുറച്ച് നാളുകളായി വീഡിയോ ഒന്നും ചെയ്യാനായിരുന്നില്ല. വീഡിയോ എടുക്കുന്നുണ്ടായിരുന്നുവെങ്കിലും അത് എഡിറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനുമൊന്നുമുള്ള സമയമുണ്ടായിരുന്നില്ല.

കാരണം ഇതായിരുന്നു

കാരണം ഇതായിരുന്നു

വാച്ചിയമ്മയുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു. പ്ലേറ്റിടണമെന്നൊക്കെയായിരുന്നു പറഞ്ഞത്. പ്രായം പരിഗണിച്ച് അത് വേണ്ടെന്ന് വെക്കുകയായിരുന്നു. സിദ്ധ ചികിത്സ നോക്കുകയായിരുന്നു. ആഴ്ചയില്‍ ഒരുദിവസം കെട്ടാനും അഴിക്കാനുമൊക്കെ പോവേണ്ടതുണ്ടായിരുന്നു. ഇപ്പോ ഏകദേശം ഓക്കേയായി. ഇനിയും വീഡിയോയില്‍ വരാമെന്നൊക്കെ പറഞ്ഞിരുന്നു. കൈവെച്ച് ഒന്നും ചെയ്യിപ്പിക്കണ്ടല്ലേയെന്ന് കരുതി വിശ്രമിച്ചോളാന്‍ പറഞ്ഞിരിക്കുകയാണ്.

കമല്‍ഹാസന്‍ സാറിന്  ട്രിബ്യൂട്ട് ഡാന്‍സ്

കമല്‍ഹാസന്‍ സാറിന് ട്രിബ്യൂട്ട്

ബിഗ് ബോസ് സീസണ്‍ 4 തുടങ്ങിയപ്പോള്‍ കമല്‍ഹാസന്‍ സാറിന്റെ ട്രിബ്യൂട്ട് ഡാന്‍സ്- ക്ലാസിക്കല്‍ ഞാനാണ് ചെയ്തത്. അതുപോലെയുള്ള കുറച്ച് ഷോകളുണ്ടായിരുന്നു. അങ്ങനെ കുറച്ച് തിരക്കിലായിരുന്നു. യൂട്യൂബില്‍ ഇടാനായി വീഡിയോ എടുത്തിരുന്നു. ഇടയ്ക്ക് കാലിന് ചെറിയൊരു സ്‌ട്രെയിനുണ്ടായിരുന്നു. റിഥമിക് ബീറ്റ് ഇതാണ് തന്റെ ഡാന്‍സ് ക്ലാസെന്നും മേഘ്‌ന പരിചയപ്പെടുത്തിയിരുന്നു. ഇതുകൊണ്ടൊക്കെയാണ് തിരക്കിലായത്. കുറച്ച് ഷോപ്പിംഗുമുണ്ടായിരുന്നു. നിങ്ങളുടെ കമന്‍സെല്ലാം ഞാന്‍ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു.

Recommended Video

ചന്ദനമഴയിലെ അമൃത തിരിച്ചുവരുന്നു? | Filmibeat Malayalam
ഉറച്ച തീരുമാനം

ഉറച്ച തീരുമാനം

നമ്മള്‍ സ്വന്തമായി ചെയ്യുന്ന കാര്യത്തിന് അംഗീകാരം കിട്ടുകയെന്നുള്ളത് വലിയ കാര്യമാണ്. യൂട്യൂബില്‍ ചെയ്യുന്നത് അങ്ങനെയുള്ള കാര്യമാണ്. എത്ര വ്യൂയായി എന്നൊക്കെ ഇടയ്ക്ക് പോയി നോക്കാറുണ്ട്. അതൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. എന്തൊക്കെ തിരക്കുകളുണ്ടായാലും യൂട്യൂബ് വീഡിയോസ് ചെയ്യുമെന്ന് ഞാന്‍ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. കൃത്യമായി വീഡിയോ ചെയ്യും എന്തായാലും. റേച്ചിയമ്മയെ പാട്ടുപാടിക്കാനുള്ള പണിയും താനൊപ്പിച്ചിട്ടുണ്ടെന്നും മേഘ്‌ന പറഞ്ഞിട്ടുണ്ട്. അടുത്ത വീഡിയോയിലൂടെയായിരുന്നു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തത്.

Read more about: serial meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X