സാമ്പത്തികമായി ഡൗണായിരുന്നു; ഉറക്കമില്ലാത്ത രാത്രികൾ; തിരിച്ചു വരുന്നത് ആ ഘട്ടത്തിൽ; മേഘ്ന

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് മേഘ്ന വിൻസെന്റ്. ചന്ദനമഴ എന്ന സീരിയലിന് ശേഷമാണ് മേഘ്നയുടെ കരിയർ ​ഗ്രാഫ് മാറുന്നത്. ഈ സീരിയലിലെ അമൃത എന്ന കഥാപാത്രമായി ഇന്നും മേഘ്നയെ ഓർക്കുന്നവർ ഏറെയാണ്. മിസിസ് ഹിറ്റ്ലർ ആണ് മേഘന പിന്നീട് മലയാളത്തിൽ ചെയ്ത സീരിയൽ.

വിവാഹ മോചനവുമായി ബന്ധപ്പെട്ട് നടി ഏറെ നാൾ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം വലിയ മാറ്റങ്ങളാണ് മേഘ്നയുടെ ജീവിതതിൽ വന്നത്. മേഘ്നയ്ക്ക് കുറേക്കൂടി പകത്വ വന്നെന്ന് പ്രേക്ഷകർ പറയുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടി. ഇന്ത്യാ ​ഗ്ലിറ്റ്സിനോടാണ് പ്രതികരണം.

 അപ്പാപ്പനും അമ്മാമ്മയും കൂടിയാണ് വളർത്തിയത്

'മാറ്റമുണ്ടെന്ന് എല്ലാവരും പറയുന്നുണ്ട്. എനിക്ക് 24 വയസുള്ളപ്പോൾ പോലും തീരെ മെച്യൂരിറ്റിയില്ലാത്ത കുട്ടിയായിരുന്നു ഞാൻ. എനിക്ക് ഒരാളോട് നോ പറയാൻ ബുദ്ധിമുട്ടായിരുന്നു. കുട്ടികളെങ്ങനെയാണോ അത് പോലെയായിരുന്നു'

'എന്നെ അപ്പാപ്പനും അമ്മാമ്മയും കൂടിയാണ് വളർത്തിയത്. എനിക്കറിയാവുന്നത് അവരുടെ ഒരു ലോകമാണ്. പള്ളിയിൽ പോവുക, തിരിച്ച് വരിക അമ്മമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കുക. പുറംലോകം എങ്ങനെയാണെന്ന് അറിയില്ല'

അവിടെ നിന്നുള്ള മാറ്റം വലിയൊരു ചേഞ്ച് തന്നെയാണ്

'ഫീൽഡിൽ വന്നപ്പോഴും സ്വന്തമായി ഒരു തീരുമാനമെടുക്കാനറിയില്ലായിരുന്നു. പിന്നെ ലൈഫിന്റെ ഒരു സ്റ്റേജിൽ നമ്മളൊരുപാട് പാഠങ്ങൾ പഠിക്കും. അവിടെ നിന്ന് എനിക്ക് തോന്നിയതാണ്. ഇങ്ങനെയിരുന്നാൽ പറ്റില്ല മാറണമെന്ന്'

'ഉദാഹരണത്തിന് 24-25 വയസുള്ളപ്പോൾ പോലും എടിഎമ്മിൽ പോയി പണമെടുക്കാൻ എനിക്കറിയില്ലായിരുന്നു. അവിടെ നിന്നുള്ള മാറ്റം വലിയൊരു ചേഞ്ച് തന്നെയാണ്. ജീവിതം എന്നെ പഠിപ്പിച്ച മാറ്റം തന്നെയാണ്'

എന്നെക്കൊണ്ട് പറ്റുമെന്ന തോന്നലുണ്ടാവുമല്ലോ. അതിന് സമയമെടുത്തു

'എന്റെ പ്രൊഫഷൻ അഭിനയമാണെന്ന് തോന്നിയത് കുറച്ച് നാൾ‌ മുമ്പാണ്. എന്തെങ്കിലുമൊന്ന് നഷ്ടപ്പെടുമ്പോഴാണല്ലോ നമുക്കതിന്റെ മൂല്യം മനസ്സിലാവുക'

'ജീവിതത്തിൽ ഒരു ഘട്ടത്തിൽ മാനസികമായും സാമ്പത്തികമായും പ്രൊഫഷണലായും ഡൗണായി പോയ സാഹചര്യം ഉണ്ടായിരുന്നു'

'അപ്പോഴാണ് എനിക്ക് തോന്നിയത്. എന്നെക്കൊണ്ട് പറ്റുമെന്ന തോന്നലുണ്ടാവുമല്ലോ. അതിന് സമയമെടുത്തു. എല്ലാവരുടെയും മനസ്സിലൊരു തീയുണ്ടാവും'

'കുറേപ്പേർ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിക്കും. പക്ഷെ അത് കെട്ടില്ലെങ്കിൽ പിന്നെയങ്ങ് ആളിക്കത്തിക്കോളും'

അമ്മ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഉടമയാണ്

'വിഷമഘട്ടത്തിൽ കൂടെ നിന്നത് അമ്മയാണ്. അമ്മാമ്മയും. എടുത്ത് പറയേണ്ടത് അമ്മയാണ്. ഏതൊരു സിറ്റുവേഷനിലെ കട്ടയ്ക്ക് കെട്ടിപ്പിടിച്ച് കൂടെ നിന്നത് അമ്മ തന്നെയാണ്. ആരൊക്കെ കൂടെയുണ്ടെങ്കിലും നമ്മളുടെ ഉള്ളിൽ നിന്ന് ഒരു തോന്നൽ വേണം. എനിക്ക് പറ്റുമെന്ന്. അമ്മ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഉടമയാണ്'

'സ്വന്തമായി ഒരു ഡാൻസ് ട്രൂപ്പുണ്ട്. ജീവിതത്തിൽ ഒരു ഘട്ടത്തിൽ എനിക്ക് ഉറക്കം തീരെ കിട്ടുന്നുണ്ടായിരുന്നില്ല. ആ സമയത്ത് പലരും എന്നോട് പറഞ്ഞു മെഡിസിൻ കഴിക്കുക, ഉറക്ക ​ഗുളിക കഴിക്കാനുമൊക്കെ'

ഇങ്ങനെ കുറച്ച് കാലം പോയി. കാരണം അന്ന് ഉറക്കമില്ലായിരുന്നു

'പക്ഷെ അമ്മ പറഞ്ഞു അത് വേണ്ട, എന്തിലെങ്കിലും എൻ​ഗേജ് ചെയ്യാൻ ആ സമയത്ത് തമിഴിൽ പൊൻമകൾ വന്താൽ എന്ന സീരിയൽ ചെയ്യുന്നുണ്ടായിരുന്നു. അതിനൊടൊപ്പം സ്റ്റാർ വിജയിലെ ജോഡി നമ്പർ വൺ എന്ന റിയാലിറ്റി ഷോയിൽ ജോയിൻ ചെയ്തു. രാവിലെ ആറര മണി തൊട്ട് രാത്രി 9.30 വരെയാണ് ഷൂട്ട്'

'അത് കഴി‍ഞ്ഞ് നേരെ റൂമിൽ പോയി ഫ്രഷായി ഡാൻസ് പ്രാക്ടീസിന് പോവും. 11.30 മുതൽ 3.30 വരെ ഞാൻ ഡാൻസ് ക്ലാസിൽ ആയിരിക്കും. വീണ്ടും റൂമിൽ വന്നാൽ ഫ്രഷ് ആയി ആറരയ്ക്ക് ഷൂട്ടിന് പോവും. ഇങ്ങനെ കുറച്ച് കാലം പോയി. കാരണം അന്ന് ഉറക്കമില്ലായിരുന്നു,' മേഘ്ന പറഞ്ഞു.

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X