ശരണ്യ ചേച്ചി 50 എപ്പിസോഡുകൾ ചെയ്തു; പകരം ഞാനെത്തിയതിങ്ങനെ; ചന്ദനമഴയെക്കുറിച്ച് മേഘ്ന വിൻസെന്റ്

സീരിയൽ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത സീരിയലാണ് ചന്ദനമഴ. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ദേശായി കുടുംബവും അമൃതയും ഊർമിളയുമെല്ലാം പ്രേക്ഷകരുടെ മനസിലുണ്ട്. ചന്ദനമഴയിലെ സീനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സീരിയലിലെ സീനുകൾ‌ വർഷങ്ങൾക്കിപ്പുറം വീണ്ടും ശ്രദ്ധ നേടുമ്പോൾ പല അഭിപ്രായങ്ങൾ വരുന്നുണ്ട്. മേഘ്ന വിൻസെന്റ് ആണ് ചന്ദനമഴയിൽ നായികാ വേഷം ചെയ്തത്. അമൃതയെന്ന കഥാപാത്രത്തെ മികച്ച രീതിയിൽ മേഘ്ന അവതരിപ്പിച്ചു.

വിവാഹ ശേഷം സീരിയലിൽ നിന്നും മേഘ്ന വിട്ട് നിന്നു. പകരം നടി വിന്ദുജ ഈ കഥാപാത്രം ചെയ്തു. എന്നാൽ പ്രേക്ഷകരുടെ മനസിൽ ഇന്നും അമൃത ദേശായിയെന്നാണ് മേഘ്ന വിൻസെന്റാണ്. എന്നാൽ മേഘ്ന വിൻസെന്റ് ആയിരുന്നില്ല ചന്ദനമഴയിലേക്ക് ആദ്യം തീരുമാനിച്ച നായിക. അന്തരിച്ച നടി ശരണ്യ ശശിയായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് മേഘ്ന വിൻസെന്റ്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം.

Meghna Vincent

ചേച്ചിയുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ചേച്ചിയെയും കുടുംബത്തെയുമൊക്കെ എനിക്കറിയാം. വളരെ പോസിറ്റീവായ ആളായിരുന്നു. ചേച്ചിക്ക് സുഖമില്ലാതായപ്പോഴാണ് എന്നെ വിളിക്കുന്നത്. ആ സമയത്ത് ഞാൻ പ്രഭു സോളമന്റെ കയൽ എന്ന സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്. അവിടെ സംവിധായകൻ ജയകുമാർ സർ വന്ന് കണ്ടാണ് എന്നോട് പറയുന്നത്. നേരെ തമിഴിലേക്കാണ് ഞാൻ ജോയിൻ ചെയ്യുന്നത്. 60 എപ്പിസോഡ് അവിടെ കഴിഞ്ഞിരുന്നു. ശരണ്യ ചേച്ചിയെ വെച്ചാണ് ചെയ്തത്.

ചേച്ചിക്ക് വയ്യാണ്ടായപ്പോഴാണ് എന്നെ വിളിച്ചത്. തമിഴ് പതിപ്പിൽ സുധ ചന്ദ്രൻ മാം മലയാളത്തിൽ രൂപ ശ്രീ ചെയ്ത കഥാപാത്രമാണ് ചെയ്തിരുന്നത്. സുധ മാം മലയാളത്തിൽ ഒരു റിയാലിറ്റി ഷോയുടെ ജ‍ഡ്ജായിരുന്നു. ആ റിയാലിറ്റി ഷോയിൽ ഞാൻ പെർഫോം ചെയ്തിട്ടുണ്ട്. എന്നെ കണ്ടപ്പോൾ സുധ മാമിന് ശരണ്യ ചേച്ചിയുമായി സാമ്യം തോന്നി. ശരണ്യ ചേച്ചിയെ മാറ്റുവാണെങ്കിൽ പകരം ഈ കുട്ടിയുണ്ടെന്ന് സുധ മാം ആണ് ജയകുമാർ സാറോട് പറഞ്ഞത്.

Meghna Vincent

അങ്ങനെയാണ് ജയകുമാർ സർ തന്നെ വന്ന് കാണുന്നതെന്നും മേഘ്ന വിൻസെന്റ് വ്യക്തമാക്കി. ചന്ദനമഴ സീരിയലിലെ അനുഭവങ്ങളും മേഘ്ന പങ്കുവെച്ചു. ചന്ദനമഴയിൽ ആയിരത്തോളം എപ്പിസോഡുകൾ ചെയ്തു. ചന്ദനമഴ ചെയ്യുന്ന സമയത്ത് ആ സീരിയലിന്റെ തമിഴ് പതിപ്പും ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. 15 ദിവസം തിരുവനന്തപുരത്ത് മലയാളം ചെയ്യും. ബാക്കി ദിവസം തമിഴിലും അഭിനയിക്കും.

നാലര വർഷത്തോളം ഞാൻ ആ കഥാപാത്രം തന്നെയായിരുന്നു. അതിനാൽ ക്യാരക്ടറുമായി വളരെ അറ്റാച്ച്ഡ് ആയി. ഇപ്പോഴും അമൃതയെന്ന് ആരെങ്കിലും വിളിച്ചാൽ ഞാൻ തിരിഞ്ഞ് നോക്കും. പുറത്ത് പോകുമ്പോൾ എല്ലാവരും അമൃതയെന്നാണ് വിളിച്ചിരുന്നതെന്നും മേഘ്ന ഓർത്തു. സീരിയൽ രം​ഗത്ത് മേഘ്ന വിൻസെന്റ് ഇപ്പോഴും സജീവമാണ്. അതേസമയം ചന്ദനമഴയ്ക്ക് ശേഷം അത്രയ്ക്കും ജനപ്രീതി നേടിയ മറ്റൊരു സീരിയൽ മേഘ്നയ്ക്ക് മലയാളത്തിൽ ലഭിച്ചിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.

More from Filmibeat

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X