സന്തോഷവതിയാണെന്ന് മേഘ്ന വിന്‍സെന്‍റ്! ശരിക്കും ഞെട്ടിച്ച കാര്യമാണ് ഇത്! ലേറ്റസ്റ്റ് വീഡിയോ വൈറല്‍!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേഘ്‌ന വിന്‍സെന്‍റ്. ചന്ദനമഴയെന്ന പരമ്പരയിലൂടെയാണ് ഈ താരം പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. സീരിയലിലെപ്പോലെ പ്രതിസന്ധി ഘട്ടത്തില്‍ കരഞ്ഞിരിക്കാന്‍ തന്നെക്കിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് താരം ഇപ്പോള്‍. മുന്‍ഭര്‍ത്താവായ ഡോണ്‍ ടോണിയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു താരം.

ഇവരുടെ വിവാഹമോചനത്തിന്റെ വാര്‍ത്തയും ഡോണിന്റെ പുനര്‍വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള വാര്‍ത്തകളായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ ഇരുവരും പിരിഞ്ഞതെന്നും വിവാഹബന്ധത്തിന് കേവലം ഒരുവര്‍ഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂവെന്നും ഡോണ്‍ വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് മേഘ്ന പ്രതികരിച്ചിരുന്നില്ല. താരത്തിന്‍റെ ഡാന്‍സ് വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഡോണിന്‍റെ വിവാഹം

ഡോണിന്‍റെ വിവാഹം

കഴിഞ്ഞയാഴ്ചയായിരുന്നു ഡോണിന്റെ രണ്ടാംവിവാഹം. ലോക് ഡൗണായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. പ്രിയപ്പട്ടവരെ വിളിക്കാന്‍ കഴിയാത്തതിന് ക്ഷമാപണവുമായി ഡോണിന്‍രെ സഹോദരിയായ ഡിംപിളും എത്തിയിരുന്നു. വിവാഹത്തിന്‍രെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹമോചനത്തെക്കുറിച്ച് ഡോണും ഡിംപിളും പ്രതികരിച്ചപ്പോഴും മേഘ്‌ന മൗനം പാലിക്കുകയായിരുന്നു.

ചെന്നൈയിലാണ്

ചെന്നൈയിലാണ്

അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം ചെന്നൈയിലാണ് മേഘ്‌ന കഴിയുന്നത്. വിവാഹമോചനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും ചര്‍ച്ചകളുമെല്ലാം കണ്ടിരുന്നുവെങ്കിലും താരം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. യൂട്യൂബ് ചാനലുമായി സജീവമാവുകയായിരുന്നു താരം. മേഘ്‌നാസ് സ്റ്റുഡിയോബോക്‌സ് എന്ന പേരിലുള്ള ചാനല്‍ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുക്കിങ് മാത്രമല്ല നൃത്തവും ഷോര്‍ട്ട് ഫിലിമുമൊക്കെയായി സജീവമാണ് മേഘ്‌ന. ചാനനലിലൂടെ പങ്കുവെക്കുന്ന വീഡിയോകളെല്ലാം ക്ഷണനേരം കൊണ്ട് വൈറലായി മാറാറുണ്ട്.

പുതിയ വീഡിയോ

പുതിയ വീഡിയോ

രവീന്ദ്രന്‍ മാസ്റ്ററുടെ അഴകേ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്. അഭിനയം മാത്രമല്ല നൃത്തത്തിലും മേഘ്‌ന പുലിയാണെന്ന് തെളിയിച്ചുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം ശക്തമായി നേരിടണമെന്നും കലയെ കൈവിടരുതെന്നുമുള്ള കമന്റുകളുമുണ്ട്. മള്‍ട്ടി ടാലന്‍റഡ് മേഘ്‌നയെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

അടുത്ത വീഡിയോ

അടുത്ത വീഡിയോ

ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കി മേഘ്‌നയും എത്തിയിരുന്നു. വീഡിയോകളിലൂടെ മേഘ്‌നയുമായി അടുത്തുകൊണ്ടിരിക്കുകയാണന്നായിരുന്നു ചിലര്‍ പറഞ്ഞത്. താന്‍ സന്തോഷവതിയാണെന്നും ഈ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നുമായിരുന്നു മുന്‍പൊരു വീഡിയോയില്‍ താരം പറഞ്ഞത്. ഇത്രയധികം പിന്തുണ ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകര്‍ പിന്തുണയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

വിമര്‍ശനങ്ങളും

വിമര്‍ശനങ്ങളും

ശക്തമായ പിന്തുണ ലഭിക്കുന്നതിനൊപ്പം തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. മേഘ്‌നയുടെ സ്വഭാവദൂഷ്യം കാരണമാണ് വിവാഹം പിരിഞ്ഞതെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇത് പോലൊരാളെ മേഘ്‌നയ്ക്ക് ഇനിയൊരിക്കലും ലഭിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടി ജീജ എത്തിയത്. വിവാഹമോചനത്തിന്റെ കാരണങ്ങള്‍ അറിയാമെന്നും മേഘ്‌നയുമായി സൗഹൃദം കൂടിയതില്‍ പശ്ചാത്താപമൊന്നുമില്ലെന്നും പറഞ്ഞ് ഡിംപിളും എത്തിയിരുന്നു.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X