മേഘ്‌ന വിന്‍സെന്‍റ് ഇനി അടഞ്ഞ അധ്യായം! പ്രിയതമയെ പരിചയപ്പെടുത്തി ഡോണ്‍ ടോണി! ചിത്രങ്ങള്‍ വൈറല്‍!

അഭിനയത്തിനുമപ്പുറത്ത് താരങ്ങളുടെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. ചന്ദനമഴയിലെ അമൃതയായെത്തിയ മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചന വാര്‍ത്തകളായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. ഒരുവര്‍ഷത്തെ ആയുസ്സേ തങ്ങളുടെ ദാമ്പത്യ ജീവിതത്തിനുണ്ടായിരുന്നുവെന്നും വിവാഹമോചനം നേടിയെന്നും വ്യക്തമാക്കി ഡോണ്‍ ടോണി എത്തിയിരുന്നു. അഭിനേത്രിയായ ഡിംപിളിന്റെ സഹോദരനാണ് ഡോണ്‍ ടോണി. മേഘ്‌നയില്‍ നിന്നും വേര്‍പിരിഞ്ഞതിന് പിന്നാലെയായി പുനര്‍വിവാഹിതനായിരിക്കുകയാണ് അദ്ദേഹം.

ലോക് ഡൗണ്‍ സമയമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയതെന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുടുംബസമേതമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഫേസ്ബുക്കിലൂടെയായിരുന്നു പുതിയ വിശേഷം പങ്കുവെച്ചത്. ഡിംപിളും സന്തോഷം പങ്കുവെച്ച് എത്തിയിട്ടുണ്ട്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഡോണ്‍ ടോണി, ഡിംപിള്‍ റോസ് ഫേസ്ബുക്ക് പേജ്

 ഡോണ്‍ ടോണിയുടെ വിവാഹചിത്രങ്ങള്‍

ഡോണ്‍ ടോണിയുടെ വിവാഹചിത്രങ്ങള്‍

ഡോണ്‍ ടോണി വിവാഹിതനായെന്നുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോട്ടയം സ്വദേശിനിയായ ഡിവൈന്‍ ക്ലാരയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. തൃശ്ശൂരില്‍ വെച്ചായിരുന്നു വിവാഹം. ലോക് ഡൗണായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹിതനായെന്ന സന്തോഷം പങ്കുവെച്ച് അദ്ദേഹം തന്നെ എത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ക്ഷമ പറഞ്ഞ് ഡിംപിള്‍

ക്ഷമ പറഞ്ഞ് ഡിംപിള്‍

സഹോദരന്റെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് ഡിംപിളും എത്തിയിട്ടുണ്ട്. ഡോണും ക്ലാരയും ഒഫീഷ്യലി വിവാഹിതരായെന്നും വിവാഹത്തിന് ആരേയും വിളിക്കാനാവാത്തതിനെക്കുറിച്ചും താരം കുറിച്ചിട്ടുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങളുള്ളതിനാല്‍ വിവാഹം ലളിതമാക്കുകയായിരുന്നു. മേഘ്‌നയും ഡോണും വിവാഹമോചനം നേടിയതിനെക്കുറിച്ച് പറഞ്ഞ് നേരത്തെ ഡിംപിള്‍ എത്തിയിരുന്നു. വിവാഹമോചനത്തിന്റെ കാരണങ്ങള്‍ അറിയാമെന്നും ഇതേക്കുറിച്ച് താനെവിടെയും പ്രതികരിച്ചിട്ടില്ലെന്നുമായിരുന്നു താരം പറഞ്ഞത്. യൂടൂബ് ചാനലിന്റെ ലിങ്കിന് കീഴിലായാണ് ഡിംപിള്‍ കമന്റ് ചെയ്തത്.

 ഡോണിന്റെ പ്രതികരണം

ഡോണിന്റെ പ്രതികരണം

പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത് പരസ്പര സമ്മതത്തോടെയാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും ഡോണ്‍ പറഞ്ഞിരുന്നു. 2018 മുതലേ പിരിഞ്ഞ് തമാസിക്കുകയായിരുന്നുവെന്നും 2019 ലാണ് വിവാഹമോചനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലോക് ഡൗണ്‍ സമയത്ത് ഇത്തരത്തിലൊരു വാര്‍ത്ത എന്തുകൊണ്ടാണ് പ്രചരിക്കുന്നതെന്നറിയില്ലെന്നും ഡോണ്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണം നേരത്തെ തന്നെ വൈറലായിരുന്നു.

മേഘ്‌നയ്ക്ക് മൗനം

മേഘ്‌നയ്ക്ക് മൗനം

വിവാഹമോചന വാര്‍ത്തകള്‍ വൈറലായിക്കൊണ്ടിരിക്കുമ്പോഴും മേഘ്‌ന പ്രതികരിച്ചിരുന്നില്ല. യൂട്യൂബ് ചാനല്‍ തുടങ്ങിയതും തനിക്ക് ലഭിക്കുന്ന പിന്തുണ അമ്പരപ്പിച്ചുവെന്നുമായിരുന്നു താരം പറഞ്ഞത്. പാചക പരീക്ഷണങ്ങള്‍ മാത്രമല്ല അല്ലാത്ത വീഡിയോകളുമായും താരമെത്തുന്നുണ്ട്. അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ താമസമാക്കിയിരിക്കുകയാണ് താരം. തമിഴില്‍ മാത്രമല്ല മലയാളത്തിലും അധികം വൈകാതെ തന്നെ എത്തുമെന്നും മേഘ്‌ന പറഞ്ഞിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X